ജീവനക്കാരിയുടെ പിറന്നാള്‍ ദിനത്തില്‍ സാരി വലിച്ചൂരാന്‍ ശ്രമിച്ചു, ദൃശ്യങ്ങള്‍ പുറത്ത്... വീഡിയോ
ദില്ലി: തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. എന്നാല്‍ പലപ്പോഴും പരാതികളില്‍ പോലും നടപടിയുണ്ടാകാറില്ല. ഒടുവില്‍ പരാതിപ്പെടുന്നവര്‍ കുറ്റക്കാരായി മാറുന്ന കാഴ്ചയും കാണേണ്ടി വരും.
ദില്ലിയില്‍ നിന്ന് വരുന്നത് അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്. ഹോട്ടല്‍ ജീവനക്കാരിയുടെ സാരി വലിച്ചൂരാന്‍ ശ്രമിക്കുന്ന മേലുദ്യോഗസ്ഥന്‍. എന്നാല്‍ പരാതിപ്പെട്ടപ്പോള്‍ ജോലി നഷ്ടപ്പെട്ടത് ജീവനക്കാരിക്കും.
ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ആണ് സംഭവം. ഹോട്ടലിലെ സുരക്ഷ വിഭാഗം മേധാവിയാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്.

33 കാരിയായ യുവതി
ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയായ 33 കാരിയാണ് പരാതിക്കാരി. മേലുദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി.

പിറന്നാള്‍ ദിനത്തില്‍
യുവതിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു സംഭവം നടന്നത്. ജൂലായ് 29 ന് ആയിരുന്നു ഇത് എന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

ക്യാബിനിലേക്ക് വിളിപ്പിച്ചു
പിറന്നാള്‍ ദിനത്തില്‍ മേലുദ്യോഗസ്ഥന്‍ തന്നെ ക്യാബിനിലേക്ക് വിളിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അവിടെ ചെന്നപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് എടുത്ത് നല്‍കുകയും പിറന്നാള്‍ സമ്മാനമായി എന്ത് വേണമെങ്കില്‍ വാങ്ങിച്ചോളൂ എന്ന് പറയുകയും ചെയ്തുവത്രെ.

സാരി വലിച്ചൂരാന്‍ ശ്രമിച്ചു
അതിന് ശേഷമാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നത്. യുവതിയുടെ സാരി പിടിച്ച് വലിച്ച് ഊരാന്‍ ശ്രമിക്കുകയായിരുന്നു മേലുദ്യോഗസ്ഥന്‍. യുവതിയുടെ കൈയ്യില്‍ കടന്നു പിടിക്കുകയും ചെയ്തു.

ഒരു വിധത്തില്‍ രക്ഷപ്പെട്ടു
സംഭവം നടക്കുമ്പോള്‍ ക്യാബിനില്‍ മറ്റൊരു ജീവനക്കാരന്‍ കൂടി ഉണ്ടായിരുന്നു. ഒരു വിധത്തിലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. യുവതി അന്ന് തന്നെ എച്ച്ആര്‍ വിഭാഗത്തില്‍ പരാതി നല്‍കുകയും ചെയ്തു.

പക്ഷേ, പിരിച്ചുവിട്ടത്
എന്നാല്‍ യുവതി നല്‍കിയ പരാതിയില്‍ മേലുദ്യോഗസ്ഥനെതിരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. മാത്രമല്ല, യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

ദൃശ്യങ്ങള്‍ സാക്ഷി
അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവാത്തതിനെ തുര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.
വീഡിയോ
ഹോട്ടല്‍ ജീവനക്കാരിയോട് മേലുദ്യോഗസ്ഥന്‍ അപമര്യാദയായ പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍...












Click it and Unblock the Notifications