Get Updates
Get notified of breaking news, exclusive insights, and must-see stories!

ചായ നല്‍കാന്‍ വൈകിയതിന് യുവാവ് ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു

ഹൈദരാബാദ്: ചായ നല്‍കാന്‍ വൈകിയതിന് യുവാവ് ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു . ഹൈദരാബിലെ ബേഗുംപേട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. എംജി ഹോട്ടല്‍ ഉടമയായ ജഹാംഗീറിനെയാണ് കുത്തി കൊന്നത് .

വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത് . ഹോട്ടലില്‍ എത്തിയ സോഹെം ഖാന്‍ എന്ന യുവാവ് ചായ ആവശ്യപ്പെട്ടു. എന്നാല്‍ ചായ നല്‍കാന്‍ വൈകിയതോടെ ഇയാള്‍ ജീവനക്കാരനോട് തട്ടിക്കയറി . അയാളെ മര്‍ദ്ദിയ്ക്കുമെന്ന അവസ്ഥവരെ എത്തി . ഈ സമയത്താണ് ഹോട്ടല്‍ ഉടമയായ ജഹാംഗീര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.

Crime

യുവാവിനെ അനുനയിപ്പിയ്ക്കാന്‍ ജഹാംഗീര്‍ ശ്രമിച്ചു . എന്നാല്‍ സോഹം ജഹാംഗീറിന് നേരെയും തട്ടിക്കയറി. രണ്ട് പേരും തമ്മില്‍ വഴക്കും ഉന്തും തള്ളുമായി . ഇതിനിടിയില്‍ സോഹെം ജഹാംഗീറിനെ കത്തികൊണ്ട് കുത്തി . ഹോട്ടലിലുണ്ടായിരുന്നവര്‍ ഞെട്ടിത്തരിച്ചിരിയ്‌ക്കെ അക്രമി രക്ഷപ്പെട്ടു .

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജഹാംഗീറിനെ രക്ഷിയ്ക്കാനായില്ല . സോഹെം ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു . ഇരുവരും തമ്മില്‍ മുന്‍പ് എന്തെങ്കിലും തര്‍ക്കം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിയ്ക്കുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+