കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഹോട്ടല്‍ റിസപ്ഷനിസ്റ്റ് പിടിയില്‍

  • By സാന്‍ഡ്ര
Google Oneindia Malayalam News

ഹൈദരാബാദ്: ഹോട്ടലില്‍ താമസിക്കാനെത്തിയ 24 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റിസപ്ഷനിസ്റ്റ് അറസ്റ്റില്‍. ചൊവ്വാഴ്ച എല്‍ബി നഗറിലെ ഹോട്ടലില്‍ തനിച്ചെത്തിയ യുവതിക്കെതിരെയാണ് 30 കാരനായ ദസാരി ശേഖറില്‍ നിന്ന് പീഡനശ്രമമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ലൈറ്റുകളും സിസിടിവി ക്യാമറകളും ഓഫാക്കിയ ശേഷം ഇയാള്‍ യുവതിയുടെ മുറിക്കുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. യുവതി അലാറം മുഴക്കിയതോടെയാണ് ഇയാളില്‍ നിന്ന് രക്ഷപ്പെട്ടത്. എല്‍ബി നഗറിലെ സിതാര ഹോട്ടലിലായിരുന്നു സംഭവം.

മുംബൈയിലെ ഫിനാന്‍സ് കമ്പനിയിലെ അസിസ്റ്റന്റ് മാനേജരാണ് യുവതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ കട്ടിലിന് സമീപത്തിരിക്കുന്ന റിസപ്ഷനിസ്റ്റിനോട് മുറി വിട്ട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അനുസരിക്കാത്തതിനെ തുടര്‍ന്ന് യുവതി ബഹളം വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലിലെ സെക്യൂരിറ്റിയെയും പോലീസിനെയും യുവതി വിവരമറിയിച്ചു. മുംബൈയില്‍ നിന്ന് ഔദ്ധ്യോഗിക ആവശ്യത്തിനായി ഹൈദരാബാദിലെത്തിയതായിരുന്നു താനെന്ന് യുവതി പോലീസിന് മൊഴി നല്‍കി.

assault

ഹോട്ടലിലെ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം സിസിടിവി ക്യാമറകളും ലൈറ്റും ഓഫാക്കിയ ശേഷം റൂമിന്റെ മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറി തുറന്നാണ് ഇയാള്‍ മുറിക്കുള്ളില്‍ പ്രവേശിച്ചതെന്ന് പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. വിവാഹിതനായ ഇയാള്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം വസന്തളിപുരത്താണ് താമസം. ലൈംഗിക അതിക്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റുചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചു.

English summary
Hotel receptionist held for attempt to rape guest in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X