Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്‌മീർ യുവാവിന്‍റെ ഹോട്ടൽ റിസർവേഷൻ റദ്ദാക്കി; പൊലീസ് നിർദേശ പ്രകാരമെന്ന് ജീവനക്കാരി

ന്യൂഡൽഹി: മുൻകൂട്ടി ബുക്ക് ചെയ്‌തത് പ്രകാരം ഹോട്ടലിലെത്തിയ കശ്‌മീരി യുവാവിന് റൂം നിഷേധിച്ച് ഹോട്ടൽ. കശ്‌മീർ യുവാവാണെന്ന് കാണിക്കുന്ന തിരിച്ചറിയിൽ രേഖയും ആധാർ കാർഡും നൽകിയ സാഹചര്യത്തിലാണ് യുവാവിന് റൂം നിഷേധിക്കപ്പെട്ടത്. ഹോട്ടലിലെ ജീവനക്കാരിയോട് സംസാരിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇത്തരത്തിൽ ഐ.ഡി സമർപ്പിക്കുന്നവരെ ഹോട്ടലിൽ പ്രവേശിപ്പിക്കണ്ട എന്നാണ് പൊലീസ് നിർദേശമെന്ന് ഹോട്ടലിലെ ജീവനക്കാരി പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേ സമയം ഡൽഹി പൊലീസ് ഈ ആരോപണങ്ങളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.

കശ്‌മീർ ഫയൽസ് സിനിമ വൻ ചർച്ചയാകുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് റൂം നിഷേധിക്കാനുള്ള കാരണം തുടർച്ചയായി ചോദിച്ചതിനെ തുടർന്ന് യുവതി മുതിർന്ന ഉദ്യോഗസ്ഥനോട് ചോദിക്കുകയായിരുന്നു. തുടർന്ന് ജമ്മു കശ്‌മീർ തിരിച്ചറിയൽ കാർഡുമായി എത്തുന്നവരെ ഹോട്ടലിൽ പ്രവേശിപ്പിക്കണ്ടയെന്നാണ് നിർദേശം ലഭിച്ചിരിക്കുന്നതെന്നും ഹോട്ടൽ ജീവനക്കാരി യുവാവിനോട് പറയുന്നു. അതേ സമയം ഇത്തരത്തിലൊരു നിർദേശം ഹോട്ടൽ അധികൃതർക്ക് നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസും വ്യക്തമാക്കി.

കശ്‌മീർ ഫയൽസ്

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‌ത കശ്‌മീർ ഫയല്‍സ് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. ജമ്മു കശ്‌മീരിലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭരണകൂടത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സിനിമയെ ഉപയോഗിച്ചുവെന്നാണ് വിമര്‍ശകരുടെ ആക്ഷേപം. ചിത്രത്തിന്റെ പ്രചാരണത്തിന് ബിജെപി നേതാക്കൾ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. അതേ സമയം വരാനിരിക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് 'കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രം ബി.ജെ.പി. പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചിത്രത്തിന്റെ താരപ്രചാരകനെന്ന് റാവത്ത് കുറ്റപ്പെടുത്തിയിരുന്നു.

പ്രചാരണത്തിന് ബിജെപി നേതാക്കൾ

സിനിമ റിലീസ് ആയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളിൽനിന്നും അതിഭയങ്കരമായ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സിനിമക്ക് സമ്പൂർണ നികുതിയിളവ് പ്രഖ്യാപിച്ചു. മധ്യപ്രദേശ് സർക്കാർ സിനിമ കാണാൻ പൊലീസുകാർക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചു. അസം സർക്കാർ മുഴുവൻ സർക്കാർ ജീവനക്കാർക്കും സിനിമ കാണുന്നതിനായി അരദിവസത്തെ അവധി അനുവദിച്ചു. ഒരു പടികൂടി കടന്ന് അസം കശ്മീരായി മാറ്റില്ല എന്ന് സംസ്ഥാനത്തെ മുസ്‍ലിംകൾ ഉറപ്പുതരണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യ​പ്പെട്ടു.

പ്രധാനമന്ത്രിയും പ്രചാരണത്തിന്

ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'ദി കശ്മീർ ഫയൽസ്' സിനിമക്കുവേണ്ടി രംഗപ്രവേശം ചെയ്‌തിരുന്നു. സിനിമ എല്ലാവരും കാണണം, സിനിമയെ പ്രോത്സാഹിപ്പിക്കണം എന്നും മോദി അണിയറ പ്രവർത്തകരുമായുള്ള ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+