രണ്ട് ഏത്തപ്പഴത്തിന് 442 രൂപ! രാഹുല്‍ ബോസിന്റെ പ്രതിഷേധത്തിന് ഫലം... ഹോട്ടലിന് 25,000 രൂപ പിഴ
ചണ്ഡീഗഢ്: രണ്ട് എത്തപ്പഴത്തിന് സാധാരണ ഗതിയില്‍ എത്ര രൂപ വിലവരും? എങ്ങനെ വന്നാലും അത് 442 രൂപയൊന്നും ആകാന്‍ ഒരു സാധ്യതയലും ഇല്ലെന്ന് കരുതരുന്നത്. നടനും സംവിധായകനും ആയ രാഹുല്‍ ബോസ് കഴിഞ്ഞ ദിവസം ഒരു ട്വിറ്റര്‍ വീഡിയോയില്‍ ആയിരുന്നു ഇങ്ങനെ ഒരു കാര്യം വെളിപ്പെടുത്തിയത്.
ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ആയ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ നിന്നായിരുന്നു രാഹുല്‍ ബോസിന് ദുരനുഭവം. ഏത്തപ്പഴവും ജിഎസ്ടി അടക്കമുള്ള ബില്ലും കാണിച്ചായിരുന്നു ആ വീഡിയോ. ഇത് ട്വിറ്ററില്‍ വലിയ തോതില്‍ വൈറല്‍ ആവുകയും ചെയ്തു.

എന്തായാലും ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിന് ഇപ്പോള്‍ എമണ്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്. ഏത്തപ്പഴത്തിന് ജിഎസ്ടി ഈടാക്കിയതിന് കിട്ടിയ പിഴ 25,000 രൂപയുടേതാണ്. നികുതി ഈടാക്കാന്‍ പാടില്ലാത്ത ഇനത്തില്‍ പെട്ടതാണ് നേന്ത്രപ്പഴം. എന്നിട്ടും നികുതി ഇനത്തില്‍ ഈടാക്കിയത് 18 ശതമാനം ആയിരുന്നു.
Fine of Rs 25,000 imposed on hotel JW Marriott by Excise and Taxation Department, Chandigarh for violation of section 11 of CGST (illegal collection of tax on an exempted item) in connection with actor Rahul Bose's tweet over the price of two bananas served to him by the hotel.
— ANI (@ANI) July 27, 2019
ജിഎസ്ടിയുടെ 11-ാം വകുപ്പ് പ്രകാരം ആണ് പിഴയിട്ടിരിക്കുന്നത്. ചണ്ഡീഗഢ് എക്സൈസ് ആന്റ് ടാക്സേഷന്‍ വകുപ്പാണ് നടപടിയെടുത്തത്. നേരത്തേ, ഈ വിഷയത്തില്‍ എക്സൈസ് ആന്റ് ടാക്സേഷന്‍ കമ്മീഷണര്‍ മന്ദീപ് സിങ് ബ്രാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications