കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഏത്തപ്പഴത്തിന് 442 രൂപ! രാഹുല്‍ ബോസിന്റെ പ്രതിഷേധത്തിന് ഫലം... ഹോട്ടലിന് 25,000 രൂപ പിഴ

Google Oneindia Malayalam News

ചണ്ഡീഗഢ്: രണ്ട് എത്തപ്പഴത്തിന് സാധാരണ ഗതിയില്‍ എത്ര രൂപ വിലവരും? എങ്ങനെ വന്നാലും അത് 442 രൂപയൊന്നും ആകാന്‍ ഒരു സാധ്യതയലും ഇല്ലെന്ന് കരുതരുന്നത്. നടനും സംവിധായകനും ആയ രാഹുല്‍ ബോസ് കഴിഞ്ഞ ദിവസം ഒരു ട്വിറ്റര്‍ വീഡിയോയില്‍ ആയിരുന്നു ഇങ്ങനെ ഒരു കാര്യം വെളിപ്പെടുത്തിയത്.

കോഴിക്കോടിനെ പറയിപ്പിക്കാന്‍ ഒരു ഹോട്ടൽ! രണ്ട് കട്ടൻ ചായക്ക് 92 രൂപ!! പണിപാളിയപ്പോൾ മലക്കം മറിഞ്ഞുകോഴിക്കോടിനെ പറയിപ്പിക്കാന്‍ ഒരു ഹോട്ടൽ! രണ്ട് കട്ടൻ ചായക്ക് 92 രൂപ!! പണിപാളിയപ്പോൾ മലക്കം മറിഞ്ഞു

ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ആയ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ നിന്നായിരുന്നു രാഹുല്‍ ബോസിന് ദുരനുഭവം. ഏത്തപ്പഴവും ജിഎസ്ടി അടക്കമുള്ള ബില്ലും കാണിച്ചായിരുന്നു ആ വീഡിയോ. ഇത് ട്വിറ്ററില്‍ വലിയ തോതില്‍ വൈറല്‍ ആവുകയും ചെയ്തു.

Rahul Bose

എന്തായാലും ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിന് ഇപ്പോള്‍ എമണ്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്. ഏത്തപ്പഴത്തിന് ജിഎസ്ടി ഈടാക്കിയതിന് കിട്ടിയ പിഴ 25,000 രൂപയുടേതാണ്. നികുതി ഈടാക്കാന്‍ പാടില്ലാത്ത ഇനത്തില്‍ പെട്ടതാണ് നേന്ത്രപ്പഴം. എന്നിട്ടും നികുതി ഇനത്തില്‍ ഈടാക്കിയത് 18 ശതമാനം ആയിരുന്നു.

ജിഎസ്ടിയുടെ 11-ാം വകുപ്പ് പ്രകാരം ആണ് പിഴയിട്ടിരിക്കുന്നത്. ചണ്ഡീഗഢ് എക്‌സൈസ് ആന്റ് ടാക്‌സേഷന്‍ വകുപ്പാണ് നടപടിയെടുത്തത്. നേരത്തേ, ഈ വിഷയത്തില്‍ എക്‌സൈസ് ആന്റ് ടാക്‌സേഷന്‍ കമ്മീഷണര്‍ മന്‍ദീപ് സിങ് ബ്രാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

English summary
Hotel slapped with Rs 25,000 fine after Rahul Bose's video on Banana Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X