Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയുടെ കുളിസീന്‍ പകര്‍ത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍

രുദ്രപുര്‍: പെണ്‍കുട്ടി കുളിക്കുന്നതിനിടെ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഹോട്ടല്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ രുദ്രപുരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പെണ്‍കുട്ടി കുളിക്കാനായി കുളിമുറിയില്‍ വസ്ത്രം അഴിച്ചുവെക്കവെ എസ്‌ഹോസ്റ്റ് ഫാനിന്റെ വിടവില്‍ കൂടി മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

രുദ്രപുരിലെ അംബര്‍ ഹോട്ടലിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും മുറിയെടുത്തത്. ഒരു വിവാഹത്തില്‍ പങ്കുകൊള്ളാനായി നേരത്തെ തന്നെ മുറികളെല്ലാം ബുക്ക് ചെയ്തിരുന്നു. പെണ്‍കുട്ടിയും കുടുംബവും 105ാം നമ്പര്‍ മുറിയിലാണ് താമസിച്ചിരുന്നത്. കുളിമുറിക്ക് പുറത്തുനിന്നും അനക്കം കണ്ടതോടെ പെണ്‍കുട്ടി ബഹളം വെച്ച് ആളുകളെകൂട്ടി.

girl-bath-camera

പുറമെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ജീവനക്കാരനെ കൈയ്യോടെ പിടികൂടുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യം പ്രശോധിച്ചശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജീവനക്കാരനൊപ്പം ഹോട്ടലിലെ മറ്റു ചിലര്‍ക്കുകൂടി ഇതില്‍ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

നേരത്തെ ഹോട്ടലില്‍ താമസിച്ചിരുന്നവരുടെ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായ ജീവനക്കാരന്റെയും ഹോട്ടലിലെ മറ്റു സ്റ്റാഫുകളുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിച്ചുവരിയാണ്. സംഭവം തങ്ങളെ ഞെട്ടിച്ചുവെന്നും ഹോട്ടലിലെത്തിയതുമുതല്‍ ജാഗ്രത കാട്ടിയതിനാലാണ് മൊബൈല്‍ ക്യാമറ ശ്രദ്ധയില്‍പ്പെട്ടതെന്നും പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+