പ്രധാനമന്ത്രി താമസിച്ചതിന്റെ ബില്ലടച്ചില്ല; 80.6 ലക്ഷം നൽകണമെന്ന് ഹോട്ടൽ, നിയമ നടപടി സ്വീകരിക്കുമെന്ന്
ബെംഗളൂരു: മൈസൂരു സന്ദർശനത്തിനടെ പ്രധാനമന്ത്രി നരേന്ദ്രമോദി താമസിച്ച ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി. റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടൽ മാനേജ്മെന്റിന്റേതാണ് പരാതി. ഒരു വർഷം കഴിഞ്ഞിട്ടും 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കിയില്ലെന്നും സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹോട്ടൽ വ്യക്തമാക്കി.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻ ടി സി എ) വനംവകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രൊജക്ട് ടൈഗറിന്റെ 50-ാം വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തിയത്. 2023 ഏപ്രിൽ 9 മുതൽ 11 വരെ മൂന്ന് കോടി രൂപ ചെലവിൽ പരിപാടികൾ നടത്താനായിരുന്നു കേന്ദ്രസർക്കാർ വനംവകുപ്പിനെ അറിയിച്ചത്. എന്നാൽ, പരിപാടി പൂർത്തിയായപ്പോഴേക്കും ആകെ ചെലവ് 6.33 കോടി രൂപയായി. 3 കോടി ഫണ്ട് കേന്ദ്രസർക്കാർ അനുവദിച്ചെങ്കിലും ബാക്കി വന്ന 3.33 കോടിയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ മൗനം പുലർത്തുകയാണ്.

കുടിശ്ശിക സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും പ്രധാനമന്ത്രി കഴിഞ്ഞ ഹോട്ടലിലെ ബില്ല് അടക്കമുള്ള തുകകൾ സംസ്ഥാന സർക്കാർ കണ്ടെത്തണമെന്നാണ് ലഭിച്ച മറുപടി. രണ്ടാമതും ഇതേ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരേയും യാതൊരു മറുപടിയും കേന്ദ്രത്തിന് ലഭിച്ചിട്ടില്ല. അതിനിടെ ഇക്കഴിഞ്ഞ 21 ന് 12 മാസം കഴിഞ്ഞിട്ടും ബില്ലുകൾ അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കത്ത് നൽകി
ആനർത്തിച്ച് ഇക്കാര്യത്തെ കുറിച്ച് അറിയിട്ടും ഇപ്പോഴും തുക കൈമാറിയിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്രയും വൈകിയതിനാൽ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപയും ബില്ലിനൊപ്പം അടക്കേണ്ടതുണ്ടെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി. ജൂൺ ഒന്നിനകം വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു. അതേസമയം കേന്ദ്രസർക്കാർ പരിപാടിയായതിനാൽ യാതൊരു തുകയും നൽകില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
പരിപാടി നടക്കുന്ന സമയത്ത് കർണടാകയിൽ ബി ജെ പി സർക്കാരായിരുന്നു ഭരണത്തിൽ. തിരഞ്ഞെടുപ്പ് സമയത്തായിരുന്നു പരിപാടി നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ആഘോഷപൂർവ്വമായിരുന്നു ചടങ്ങുകൾ. എന്നാൽ തിരഞ്ഞെടുപ്പിൽ ഭരണം മാറി കോൺഗ്രസ് അധികാരത്തിലേറി. ബിജെപി പരിപാടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നാണ് ഇപ്പോഴത്തെ കോൺഗ്രസ് സർക്കർ നിലപാട്.
-
കേരളത്തിൽ പ്രചാരണം അവസാന ലാപ്പിൽ; വോട്ടുറപ്പിക്കാൻ മോദിയും രാഹുലും വീണ്ടും എത്തുന്നു -
എന്നും ഭരിക്കുന്നവർക്കൊപ്പം നിൽക്കുന്ന ആ രണ്ട് മണ്ഡലങ്ങൾ! ഇത്തവണ വിധി എന്ത്? -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ












Click it and Unblock the Notifications