വിവാഹ വാര്‍ഷികം ആഘോഷിച്ച് വന്ന് കിടന്നു... രാവിലെ ഭാര്യയെ കണ്ടത് മരിച്ച നിലയില്‍
വിവാഹ വാര്‍ഷികം ആഘോഷിച്ച് മടങ്ങിയെത്തിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ അപ്പാര്‍ട്ട്മെന്‍റിന് താഴെ 28 കാരിയായ എം നാഗലക്ഷ്മിയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തിയത്. ഭര്‍ത്താവ് രമേഷിനും ആറ് വയസ്സുള്ള മകള്‍ക്കുമൊപ്പം എട്ടാം വാര്‍ഷികം ആഷോഘിച്ച് അപ്പാര്‍ട്ട്മെന്‍റിലേക്ക് തിരിച്ചെത്തിയതായിരുന്നു. ഉറക്കത്തിനിടയില്‍ രമേഷ് ഭാര്യയെ കാണാനില്ലെന്ന് മനസിലാക്കിയതോടെ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പതിവ് പോലെ
ആഘോഷങ്ങളെല്ലാം കഴിഞ്ഞ് വളരെ സന്തോഷിച്ചാണ് നാഗലക്ഷ്മി തിരിച്ചെത്തിയത്. രമേഷും മകളും എത്തിയ ഉടന്‍ തന്നെ ഉറങ്ങാന്‍ പോയി.

യുട്യൂബില്‍
എന്നാല്‍ നാഗലക്ഷ്മി അവര്‍ക്കൊപ്പം ഉറങ്ങാന്‍ പോയില്ല. കമ്പ്യൂട്ടര്‍ ഓണാക്കി യൂട്യൂബില്‍ വീഡിയോ കണ്ടിരുന്നു.

പുലര്‍ച്ചെ
പുലര്‍ച്ചെ ഭാര്യയെ അടുത്ത് കാണാതായതോടെ രമേഷ് അന്വേഷണം തുടങ്ങി എന്നാല്‍ മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയതായി കണ്ടെത്തുകയായിരുന്നു.

പോലീസ് എത്തി
തുടര്‍ന്ന് പോലീസില്‍ രമേഷ് വിവരം അറിയിച്ചു. പോലീസ് എത്തി അന്വേഷണം നടത്തുന്നതിനിടെയാണ് നാഗലക്ഷ്മിയുടെ മൃതദേഹം അപ്പാര്‍ട്മെന്‍റിന്‍റെ താഴെ കണ്ടെത്തിയത്.

സംഭവത്തില്‍ ദുരൂഹത
നാഗലക്ഷമി പൂര്‍ണ സന്തോഷവതിയായിരുന്നെന്നും ജീവനെടുക്കേണ്ട സാഹചര്യം ഇല്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. നാഗലക്ഷ്മിയുടെ ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications