• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയെ ഇനിയും അങ്ങനെ വിളിക്കും; രാജ്യദ്രോഹക്കുറ്റം ചുമത്തി വായടപ്പിക്കാന്‍ നോക്കണ്ട: ദിവ്യ സ്പന്ദന

ലഖ്‌നൗ: പ്രധാനമന്ത്രിയുടെ ഒരു ഫോട്ടോഷോപ്പ് ചിത്രം പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പ്രചാരണവിഭാഗം മേധാവിയും മുന്‍ എംപിയുമായ ദിവ്യ സ്പന്ദനക്കെതിരെ കഴിഞ്ഞ ദിവസം രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ബാലഭാസ്‌കര്‍: മരുന്നുകളോട് പ്രതികരിക്കുന്നു, ലക്ഷ്മിക്ക് ബോധം തെളിഞ്ഞു

കര്‍ണാടകക്കാരിയായ ദിവ്യക്കെതിരെ ലഖ്‌നൗവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗോമതി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ പരാതിക്കാരനായ അഭിഭാഷകന്‍ പുറത്ത് വിട്ടിരുന്നു. ഇതോടെ ബിജെപിക്കെതിരേയും പോലീസിനെതിരേയും രൂക്ഷപരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് ദിവ്യ സ്പന്ദന.

വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല; 497-ാം വകപ്പ് റദ്ദാക്കി, വീണ്ടും ചരിത്രപരമായ വിധി

ഫോട്ടോഷോപ്പ് ചിത്രം

ഫോട്ടോഷോപ്പ് ചിത്രം

റാഫേല്‍ ഇടുപാടുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ഫോട്ടോഷോപ്പ് ചിത്രം ആയിരുന്നു ദിവ്യ സ്പന്ദന എന്ന രമ്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തന്റെ മെഴുകു പ്രതിമയുടെ നെറ്റിയില്‍ നരേന്ദ്ര മോദി 'ചോര്‍' എന്ന് എഴുതുന്നതാണ് ചിത്രം.

ട്വീറ്റ്

ദിവ്യയുടെ വിവാദമായ ട്വീറ്റ്

പോലീസില്‍ പരാതി

പോലീസില്‍ പരാതി

സോഷ്യല്‍ മീഡിയിയില്‍ വന്‍ഹിറ്റായിരുന്നു ഈ ചിത്രം. ഇതിനിടേയാണ് അഭിഭാഷകനായ സയ്യിദ് റിസ്വാനി അഹമ്മദ് ദിവ്യക്കെതിരെ പോലീസില്‍ പരാതി നല്‍കുന്നത്. പരാതി സ്വീകരിച്ച പോലീസ് ഐ.പി.സി സെക്ഷന്‍ 124-അ പ്രകാരം രാജ്യദ്രോഹത്തിനും സെക്ഷന്‍ 67 (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അമന്‍മെന്റ് ) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ദിവ്യ സ്പ്ന്ദന വീണ്ടും

ദിവ്യ സ്പ്ന്ദന വീണ്ടും

ഇതോടെയാണ് ബിജെപിക്കെതിരെ രൂക്ഷ വിമശനവുമായി ദിവ്യ സ്പ്ന്ദന വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. മോദി കള്ളന്‍ തന്നെയാണ്. അത് ഇനിയും പറയും. രാജ്യദ്രോഹത്തിന് കേസെടുത്ത് പേടിപ്പാമെന്ന് വിചാരിക്കേണ്ടെന്നും ദിവ്യ സ്പന്ദന പറയുന്നു.

പോലീസ് നടപടിക്കെതിരെ

പോലീസ് നടപടിക്കെതിരെ

PMChorHai, എന്ന് ഹാഷ് ടാഗ് ഇട്ടായിരുന്നു എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് ഭീഷണിപ്പെടുത്തുന്ന പോലീസ് നടപടിക്കെതിരെ ദിവ്യ സ്പന്ദന തിരിച്ചടിച്ചത്. എനിക്ക് പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി. എന്റെ ട്വീറ്റ് ഇഷ്ടപ്പെടാത്തവരോടും നന്ദിയെന്നും ദിവ്യ ട്വീറ്റ് ചെയ്തു.

രാജ്യം മാറി നില്‍ക്കണം

രാജ്യം മാറി നില്‍ക്കണം

കേസെടുത്തതിനെ കുറിച്ച് ഞാനെന്താണ് പറയേണ്ടത്. അടുത്ത തവണ കുറച്ചു കൂടി നന്നായി ട്വീറ്റ് ഇടാം. പ്രതികരിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയില്‍ നിന്നും രാജ്യം മാറി നില്‍ക്കണമെന്നും ദിവ്യ വ്യക്തമാക്കുന്നു.

മോദി കള്ളന്‍ തന്നെയാണ്

മോദി കള്ളന്‍ തന്നെയാണ്

രാജ്യദ്രോഹക്കുറ്റം ചുത്തുന്ന നിയമം പലരും ദുരുപയോഗം ചെയ്യുകയാണ്. എഫ്‌ഐആര്‍ ഫയല്‍ ചെയ്തവരോട് ഒരു കാര്യം, മോദി കള്ളന്‍ തന്നെയാണ് എന്നും ദിവ്യ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

സയ്യിദ് റിസ്വാനി

സയ്യിദ് റിസ്വാനി

ഇന്ത്യന്‍ പ്രധാനമന്ത്രിയെ അങ്ങേയറ്റം അപമാനിക്കുന്ന പോസ്റ്റാണ് ദിവ്യ സ്പന്ദന കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്‍ എന്ന് വിളിച്ചാണ് അവര്‍ അപമാനിച്ചതെന്നും കാട്ടിയായിരുന്നു സയ്യിദ് റിസ്വാനി പോലീസില്‍ പരാതി നല്‍കിയിത്.

ട്വീറ്റ്

എഫ്ഐആര്‍ കോപ്പി

cmsvideo
  റാഫേൽ കരാറിൽ മോദിക്ക് അടപടലം ട്രോളുകൾ | Oneindia Malayalam
  ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നത്

  ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നത്

  അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതാണ് ദിവ്യയുടെ പോസ്‌റ്റെന്ന് പോലീസ് എഫ്ആറില്‍ വ്യക്തമാക്കുന്നു. മോദിക്ക് നേരെ വിദ്വേഷ പ്രചരണമാണ് ദിവ്യ നടത്തിയതെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ അപമാനിക്കലാണ് ഇതെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  ട്വീറ്റ്

  ദിവ്യയുടെ മറുപടി

  English summary
  hours after sedition case against her for insulting pm modi congress divya spandana does it again

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more