• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മംഗളൂരു പ്രതിഷേധം: സര്‍ക്കുലര്‍ വിവാദത്തില്‍, വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചെന്ന്!!

മംഗളൂരു: മംഗളൂരുവിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മംഗളൂരു സംഘര്‍ഷത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറാണ് ഇതോടെ വിവാദമായിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ണാടക സര്‍ക്കാര്‍ ദക്ഷിണ കന്ന‍ഡ ജില്ലയിലെ കോളേജുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്. ഡിസംബര്‍ 19ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോളജിയറ്റ് എ‍ജ്യൂക്കേഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൗരത്വ ഭേദഗതി നിയമം: ഇന്‍റര്‍നെറ്റ് നിയന്ത്രണം ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം!!

മംഗളൂരു പ്രതിഷേധത്തിന് സംഭവിച്ചത്

മംഗളൂരു പ്രതിഷേധത്തിന് സംഭവിച്ചത്

മംഗളൂരുവില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത് ഡിസംബര്‍ 19നാണ്. ജനക്കൂട്ടം പോലീസിനെയും പോലീസ് സ്റ്റേഷനും ആക്രമിക്കാന്‍ ശ്രമിച്ചതോടെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് വാദം. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തിപ്പെട്ടതോടെ മംഗളൂരുവിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ വകവെക്കാതെ ആയിരക്കണക്കിന് പേരാണ് മംഗളൂരുവില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കമ്മീഷണര്‍ ഓഫീസീലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് അക്രമ സംഭവങ്ങള്‍ ഉടലെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തി വീശിയ പോലീസ് ഗ്രനേഡ‍ും പ്രയോഗിച്ചിരുന്നു. പിന്നീട് റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

തെറ്റ് പറ്റിയെന്ന് വാദം

തെറ്റ് പറ്റിയെന്ന് വാദം

ദക്ഷിണ കന്നഡ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോളജിയറ്റ് എ‍ജ്യൂക്കേഷന്‍ ജോയിന്റ് ഡ‍യറക്ടര്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കുന്നത് സംബന്ധിച്ച് തെറ്റുപറ്റിയെന്നാണ് ദക്ഷിണ കന്നഡ‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തിന്റെ ലക്ഷ്യം അക്രമ സംഭവങ്ങളുണ്ടാകുമ്പോള്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കുലര്‍ പുറത്തിറക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തില്‍ മാത്രമുണ്ടായിട്ടുള്ളതാണ്. നേരത്തെ മംഗളൂരുവില്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ വെളിച്ചത്തിലാണ് മുന്‍ കരുതലിന്റെ ഭാഗമായി ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണനും പറയുന്നു. സര്‍ക്കുലറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടാണ് ഇത് വെളിച്ചത്ത് കൊണ്ടുവന്നതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

 നാണക്കേടെന്ന് പ്രതിപക്ഷം

നാണക്കേടെന്ന് പ്രതിപക്ഷം

പ്രൊഫഷണല്‍ കോഴ്സുകള്‍ക്കായി മലയാളികള്‍ ആശ്രയിക്കുന്ന കര്‍ണാടകത്തിലെ സുപ്രധാന കേന്ദ്രമാണ് മംഗളുരു. ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ കഴിയുന്ന മംഗളൂരുവില്‍ 15- 20 ശതമാനത്തോളം പേരും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. കര്‍ണാടക സ‌ര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഞെട്ടിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എസി ഇവാന്‍ ഡിസൂസ പ്രതികരിച്ചത്.

സത്യം അറിഞ്ഞ ശേഷമെന്ന്

സത്യം അറിഞ്ഞ ശേഷമെന്ന്

സര്‍ക്കുലര്‍ കാണാതെ പ്രതികരിക്കുന്നത് ശരിയല്ലെന്നാണ് ബിജെപി എംഎല്‍എസി കോട്ട ശ്രീനിവാസ് പൂജാരി പ്രതികരിച്ചത്. തങ്ങളുടെ സ്ഥാപനത്തിലെ 30 ശതമാനം വിദ്യാര്‍ത്ഥികളും മലയാളികളാണെന്നാണ് മംഗളൂരുവിലെ ഒരു സ്ഥാപനത്തിന്റെ ചെയര്‍ പേഴ്സണ്‍ സംഭവത്തോട് പ്രതികരിച്ചത്. ഈ സംഭവം അടുത്ത അധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രവേശനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രക്ഷിതാക്കളുടെ മനസ്സില്‍ ഇത്തരം സംഭവങ്ങള്‍ ഭീതിക്കിടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

cmsvideo
  CAA and NRC won't be affected to Muslims only | Oneindia Malayalam
   മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം

  മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം

  മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് പിടികൂടിയ സംഭവവും ഏറെ വിവാദമായിരുന്നു. മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് വെച്ച് റിപ്പോര്‍ട്ടിംഗില്‍ ഏര്‍പ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ 20നാണ് സംഭവം. തലേദിവസം നടന്ന പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹം സൂക്ഷിച്ചിരുന്നത് ഈ ആശുപത്രിയിലായിരുന്നു. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകെ കസ്റ്റഡിയിലെടുത്ത പോലീസ് ക്യാമറയും മൈക്ക് ഐഡിയും ഫോണും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുകയായിരുന്നു. ജലീല്‍, നൗഷീന്‍ എന്നിവരാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

  English summary
  Report says Hours Before Mangaluru Protest, Karnataka Asked Officials to Keep Tab on 'Kerala Students'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X