വിവാഹത്തിന് പണം ലഭിച്ചില്ല; വധുവും കൂട്ടരും താലികെട്ടിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബാങ്കിലെത്തി
1,000, 500 രൂപയുടെ നോട്ടുകളായിരുന്നതിനാല്‍ കറന്‍സി അസാധുവാക്കിയതോടെ ഇത് മാറ്റിവാങ്ങുക ബുദ്ധമുട്ടേറിയ കാര്യമായി.
ബര്‍വാനി: കറന്‍സി നിരോധനത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള വാര്‍ത്തയാണ് രാജ്യമെങ്ങുനിന്നും പുറത്തുവരുന്നത്. കറന്‍സി നിരോധനത്തെ പൊതുവെ അംഗീകരിക്കുമ്പോഴും തയ്യാറെടുപ്പുകള്‍ ഇല്ലാത്തതിനാല്‍ അത് ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ട് ചെറുതല്ല. മധ്യപ്രദേശിലെ ഒരു പെണ്‍കുട്ടി തന്റെ വിവാഹത്തിനായി പണം വാങ്ങാന്‍ താലികെട്ടിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബാങ്കിലെത്തി മാധ്യമശ്രദ്ധനേടി.
ബര്‍വാനി ജില്ലയിലെ ഇരുപത്തിമൂന്നുകാരി ആര്‍തി പ്രജാപതിയാണ് വിവാഹ വേഷത്തില്‍ മേക്കപ്പ് വുമണിമൊപ്പം ബാങ്കിലെത്തിയത്. ആര്‍തിയുടെ വിവാഹത്തിനായി വിധവയായ അമ്മ സ്വരുക്കൂട്ടിവെച്ച 1.74 ലക്ഷം രൂപയ്ക്കായാണ് ഇവര്‍ ബാങ്കിലെത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നതിന് തൊട്ടുമുന്‍പ് ഇത് ബാങ്കില്‍ നിന്നും പിന്‍വലിച്ചിരുന്നു.

1,000, 500 രൂപയുടെ നോട്ടുകളായിരുന്നതിനാല്‍ കറന്‍സി അസാധുവാക്കിയതോടെ ഇത് മാറ്റിവാങ്ങുക ബുദ്ധമുട്ടേറിയ കാര്യമായി. പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ കടുത്ത നിബന്ധനകളായിരുന്നു മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ വിവാഹ ആവശ്യത്തിന് പിന്‍വലിക്കാന്‍ ഇളവു നല്‍കിയതോടെയാണ് ആര്‍തിക്ക് പണം ലഭിച്ചത്.
വിവാഹത്തിന് തൊട്ടുമുന്‍പ് ആര്‍തി വിവാഹവേഷത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബാങ്കിലെത്തി പണം കൈപ്പറ്റി. പണത്തിന്റെ കാര്യത്തില്‍ ഏറെ ബുദ്ധമുട്ടിയെങ്കിലും സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആര്‍തിക്ക് യോജിപ്പാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പണം ലഭിക്കാന്‍ കഴിയണമായിരുന്നെന്നും ആര്‍തി പ്രതികരിച്ചു. പണവുമായി വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ആര്‍തിയുടെ വിവാഹവും മംഗളമായി നടന്നു.












Click it and Unblock the Notifications