കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധിഘട്ടത്തില്‍ കൈത്താങ്ങ്; പുരവഞ്ചികളും ഐസൊലേഷന്‍ വാര്‍ഡുകളാക്കാം

Google Oneindia Malayalam News

ആലപ്പുഴ: കൊറോണ വൈറസ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ട്രെയിനിന്റെ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കായി വിട്ടു നല്‍കാമെന്നറിയിച്ചുകൊണ്ടുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നടപടി സ്വാഗതാര്‍ഹമായിരുന്നു. കൊറാണ രോഗികളെ ചികിത്സിക്കുന്നതിനായി വേണ്ടിവരികയാണെങ്കില്‍ ഇത്തരത്തില്‍ സ്ലീപ്പര്‍ കോച്ചുകളായിരിക്കും ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റുന്നത്.

ഇതിന് പുറമേ പുരവഞ്ചികള്‍ കൂടി ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റാന്‍ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആലപ്പുഴയിലെ ഹൗസ്‌ബോട്ട് ഉടമകള്‍. ആള്‍ കേരള ഹൗസ്‌ബോട്ട് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് സമിതിയാണ് സര്‍ക്കാരിനോട് ഹൗസ്‌ബോട്ട് ആക്കാന്‍ പുരവഞ്ചികള്‍ വിട്ടു നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്.

ജില്ലയില്‍ 1500 ലധികം പുരവഞ്ചികള്‍ സര്‍വ്വീസ് നടത്തുന്നതില്‍ 250 ലധികം പുരവഞ്ചികള്‍ ഈ സംഘടനയുടെ കീഴില്‍ മാത്രം സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. പുരവഞ്ചികളില്‍ തന്നെ ആഢംബര സൗകര്യങ്ങള്‍ ഉള്ളവയും ശരാശരി സൗകര്യങ്ങള്‍ നല്‍കുന്ന പുരവഞ്ചികളുമുണ്ട്. ചിലതില്‍ രണ്ടും മൂന്നും മുറികള്‍ വരെയുള്ളവയുണ്ട്.

house boat

കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിച്ചതിന് പിന്നാലെ ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖല പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. എല്ലാ പുരവഞ്ചികളും വെറുതെ കിടക്കുകയാണ്. നേരത്തെ പ്രളയ കാലത്തും രക്ഷാ പ്രവര്‍ത്തനത്തിന് അതിന് ശേഷം ആളുകള്‍ക്ക് താമസിക്കുന്നതിനുമായി പുരവഞ്ചികള്‍ ഉപയോഗിച്ചിരുന്നു.

റെയില്‍വേ കോച്ചുകള്‍ അണുനശീകരണം നടത്തിയ ശേഷം ഐസൊലേഷന്‍ വാര്‍ഡുകളാക്കാമെന്ന് നോര്‍ത്ത് സെന്‍ട്രവല്‍ റെയില്‍വേ മാനേജര്‍ രാജീവ് ചൗധരിയായിരുന്നു അറിയിച്ചത്. ഇത് കൂടാതെ എല്ലാ റെയില്‍വേ ഡിവിഷനുകളും കൊറോണ രോഗികള്‍ക്കുള്ള വാര്‍ഡോ കെട്ടിടമോ ആക്കാമെന്നും റെയില്‍വേ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. 265 പേര്‍ക്കാണ് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ബുധനാഴ്ച്ച മാത്രം 24 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. അതില്‍ 12 പേരും കാസര്‍ഗോഡ് സ്വദേശികളാണ്. എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

സംസ്ഥാനത്ത് 164130 പേരാണ് നീരീക്ഷണത്തില്‍ കഴിയുന്നത്. 163508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 191 പേരും വിദേശത്ത് നിന്നും വന്നവരാണ്. ഇക്കൂട്ടത്തില്‍ ഏഴ് വിദേശികള്‍ ഉണ്ടെന്നും 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍ഗോഡ് മെഡിക്കല്‍ കോളെജ് നാല് ദിവസത്തിനകം കൊവിഡ് ആശുപത്രിയാക്കി മാറ്റാനാണ് തീരുമാനം.

English summary
House Boats in Alappuzha To be Corona Isolation Ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X