കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ ആക്രമിച്ച ബിജെപി നേതാവിന്റെ വീട് ഇടിച്ചുനിരത്തി യുപി പോലീസ്...

Google Oneindia Malayalam News

ന്യൂഡൽഹി: നോയിഡയിലെ ഹൗസിംഗ് സൊസൈറ്റിയിൽ വെച്ച് യുവതിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവിന്റെ അനധികൃതമായി നിർമ്മിച്ച വീട് പൊളിച്ചുനീക്കി പൊലീസ്. നോയിഡയിലെ സെക്ടർ 93-ലെ ഗ്രാൻഡ് ഒമാക്‌സിന് സമീപത്തുള്ള വീടാണ് ബുൾഡോസറുകൾ ഉപയോ​ഗിച്ച് പൊലീസ് ഇടിച്ച് തകർത്തത്. താൻ ബിജെപിയുടെ കിസാൻ മോർച്ചയുടെ നേതാവാണെന്നാണ് ശ്രീകാന്ത് ത്യാഗി പറയുന്നത്. അതേസമയം, ത്യാഗിയുടെ ഈ വാദം ബിജെപി നിഷേധിച്ചിട്ടുണ്ട്.

നോയിഡ പൊലീസ് ശ്രീകാന്ത് ത്യാഗിക്കെതിരെ ​ഗുണ്ടാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും അനധികൃതമായി നിർമ്മിച്ച വീട് പൊളിച്ചു നീക്കാനും സർക്കാർ ഉത്തരവിട്ടത്. യുവതിയെ അപമാനിച്ച ശേഷം ഒളിവിൽ പോയിരുന്നു. ത്യാഗി ഉണ്ടാകാൻ സാധ്യതകളുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് റെയ്ഡ് നടത്തിവരുകയാണ്. എത്രയും വേ​ഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ രൺവിജയ് സിംഗ് അറിയിച്ചു.

bjp

പോലീസ് പിടിച്ചത് വിനീതിനെ;ചോദ്യങ്ങള്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജില്‍;മറുപടിയുമായി താരംപോലീസ് പിടിച്ചത് വിനീതിനെ;ചോദ്യങ്ങള്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജില്‍;മറുപടിയുമായി താരം

ഹരിദ്വാറിനും ഋഷികേശിനുമിടയിലാണ് ശ്രീകാന്ത് ത്യാഗിയുടെ അവസാന ലൊക്കേഷൻ കണ്ടെത്തിയത്. ഒറിജിനൽ മൊബൈൽ ഫോൺ വീട്ടിൽ വച്ചിട്ടുണ്ടെങ്കിലും അയാളുടെ കൈവശം മറ്റ് രണ്ട് ഫോണുകളുണ്ട്, അതിലൂടെ അഭിഭാഷകനെയും കൂട്ടാളികളെയും ബന്ധപ്പെട്ടിരുന്നു.ഞായറാഴ്ച ശ്രീകാന്ത് ത്യാഗി തന്റെ മൊബൈൽ ഫോൺ 10 തവണ ഓണും ഓഫും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിലൂടെയാണ് ഇയാളുടെ സ്ഥലം കണ്ടെത്താൻ പോലീസിന് കഴിഞ്ഞത്.

കണ്ണില്‍ നാണം, ചുണ്ടില്‍ പുഞ്ചിരി...ആരും തോറ്റുപോകും ഈ അഴകിന് മുന്നില്‍; ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രങ്ങള്‍

ത്യാഗിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354ാം വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട് . ഇയാൾ എവിടെയാണുള്ളതെന്ന് കണ്ടെത്താനായി കഴിഞ്ഞ ദിവസം ഭാര്യയടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയായ ത്യാഗിയെ പിടികൂടാൻ പൊലീസ് നാല് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ത്യാ​ഗിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മനോരമയെ കൊന്ന് കിണറ്റിലിട്ടത് 21 കാരനോ?; കാലില്‍ ഇഷ്ടിക കെട്ടിവെച്ചു; അടിമുടി ദുരൂഹതമനോരമയെ കൊന്ന് കിണറ്റിലിട്ടത് 21 കാരനോ?; കാലില്‍ ഇഷ്ടിക കെട്ടിവെച്ചു; അടിമുടി ദുരൂഹത

അനധികൃത നിർമ്മാണത്തിന്റെ പേരിൽ 2020 ഫെബ്രുവരിയിൽ നോയിഡ അതോറിറ്റി ശ്രീകാന്ത് ത്യാഗിക്ക് നോട്ടീസ് അയയ്ച്ചിരുന്നു. എന്നാൽ, ശ്രീകാന്ത് അത് അം​ഗീകരിക്കാതെ തന്റെ അധികാരം പ്രയോജനപ്പെടുത്തി നടപടി തടയുകയായിരുന്നുവെന്ന് നോയിഡ സൊസൈറ്റി ആരോപിച്ചു.

Recommended Video

cmsvideo
ക്ലാസിൽ വിദ്യാർത്ഥിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച അധ്യാപികയ്ക്ക് മുട്ടൻ പണികിട്ടി

സ്ത്രീയെ അധിക്ഷേപിച്ച ശ്രീകാന്ത് ത്യാഗി"ക്കെതിരെ "കർശന നടപടി" സ്വീകരിച്ചതിന് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന് ബിജെപി ഡൽഹി വക്താവ് ഖേംചന്ദ് ശർമ്മ നന്ദി പറഞ്ഞു. ശ്രീകാന്ത് ത്യാഗിക്കെതിരെ കർശനമായി പ്രവർത്തിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സർക്കാരിന് നന്ദി. അദ്ദേഹത്തിന്റെ നിയമവിരുദ്ധമായ നിർമാണം ഇപ്പോൾ നോയിഡ ഭരണകൂടം തകർത്തു, അദ്ദേഹം പറഞ്ഞു.

English summary
The house of the BJP leader who assaulted the woman was demolished by the UP police with a bulldozer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X