വാടയ്ക്ക് കൊടുത്ത വീട് തുറന്ന് നോക്കിയ ഉടമസ്ഥന്‍ ഞെട്ടി, മൂത്രവും കോണ്ടവും നിറച്ച 200 കുപ്പികള്‍
മെല്‍ബണ്‍: 2013 ലാണ് മെല്‍ബോണ്‍ സ്വദേശി തന്റെ വീട് വാടകയ്ക്ക് കൊടുത്തത്. രണ്ട് വര്‍ഷത്തിന് ശേഷം വാടകക്കാരന്‍ ഒഴിഞ്ഞ് പോയപ്പോള്‍ ഉടമസ്ഥന്‍ വീട് തുറന്ന് നോക്കി. ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അത്.
മുറിയില്‍ നിറയെ മദ്യകുപ്പികള്‍ കുറഞ്ഞത് 200 എണ്ണം കാണും. ദുര്‍ഗന്ധം സഹിക്കാത്തെ കുപ്പികള്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് മൂത്രം നിറച്ച് വെച്ചിരിക്കുന്നതാണ്.

വീട്ടില്‍ നിന്നും കണ്ടെടുത്ത കോള കുപ്പികളില്‍ ഉപയോഗിച്ച കോണ്ടങ്ങള്‍ നിറച്ച് വച്ചിരിക്കുന്നു. കഴിച്ച ഭക്ഷണത്തിന്റെ പാക്കറ്റുകളും റൂമില്‍ ഉപേക്ഷിച്ചിട്ടുണ്ടായിരുന്നു.
എന്തുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ ചെയ്തത് എന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് ഉടമസ്ഥന്‍ പറയുന്നത്. ഇയാളെക്കുറിച്ച് അന്വേഷിച്ചിട്ടും യാതൊരു വിവരങ്ങളും ലഭിച്ചില്ല.












Click it and Unblock the Notifications