കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച വീട്ടമ്മയ്ക്ക് 50,000 രൂപ നഷ്ടമായി

മുംബൈ അംബോളിയിലെ ഒരു വീട്ടമ്മയ്ക്ക് കഴിഞ്ഞദിവസം നഷ്ടമായത് 50,000 രൂപയാണ്.

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിച്ചശേഷം രാജ്യത്ത് ദിനംപ്രതി രണ്ടുപേരെങ്കിലും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്തെുന്നുണ്ട്. ഈ വര്‍ഷം ഇതുവരെയായി 464 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 34 പേരെ പിടികൂടുകയും ചെയ്തു.

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍; സിപിഎം നിലപാട് കടുപ്പിക്കുന്നു
മുംബൈ അംബോളിയിലെ ഒരു വീട്ടമ്മയ്ക്ക് കഴിഞ്ഞദിവസം നഷ്ടമായത് 50,000 രൂപയാണ്. ഇവരുടെ മൊബൈല്‍ ഫോണില്‍ 14 മെസേജുകള്‍ വന്നിരുന്നു. 14 ബാങ്ക് ഇടപാടുകള്‍ നടത്തിയതായാണ് സന്ദേശമെത്തിയത്. ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് 50,000 രൂപ നഷ്ടപ്പെട്ടതറിഞ്ഞത്.

credit

ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടുത്തകാലത്ത് ഇടപാടുകള്‍ നടത്തിയിരുന്നു. കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാകണം പണം നഷ്ടമായതെന്ന് പോലീസ് പറഞ്ഞു. ഇതേ സ്ഥലത്തെ മറ്റൊരാള്‍ക്ക് 15,000 രൂപയും സമാനരീതിയില്‍ നഷ്ടമായിട്ടുണ്ട്. ഫോണില്‍ വിളിച്ച് കബളിപ്പിച്ചശേഷം ഇയാളുടെ കാര്‍ഡ് പിന്‍ നമ്പര്‍ മനസിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. രണ്ട് സംഭവങ്ങളിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English summary
Housewife, senior citizen lose ₹65000 to cyber criminals in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X