കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തിന്റെ അനന്തര ഫലം, കോടീശ്വരനും ഭിക്ഷയെടുക്കുന്നു, ഭിക്ഷക്കാരെത്തേടി പണക്കാരുടെ ക്യൂ

500, 1000 നോട്ടുകള്‍ നിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി നരന്ദ്രേ മോദി നടത്തിയ പ്രഖ്യാപനം കുറച്ച് പണക്കാരെയെങ്കിലും ഭിക്ഷക്കാരാക്കിയിരിക്കുകയാണ്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ എന്ന് പൂന്താനം പണ്ട് പാടിയത് വെറുതെയായില്ല. ഒറ്റ രാത്രികൊണ്ട് ഏതാണ്ടൊക്കെ പണക്കാര്‍ക്ക് വന്ന മാറ്റം ഇതാണ്. ജീവിതത്തെ മാറ്റി മറിച്ച ആ രാത്രി ഇവരൊരിക്കലും മറക്കുകയുമില്ല.

500, 1000 നോട്ടുകള്‍ നിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി നരന്ദ്രേ മോദി നടത്തിയ പ്രഖ്യാപനം കുറച്ച് പണക്കാരെയെങ്കിലും ഭിക്ഷക്കാരാക്കിയിരിക്കുകയാണ്.ദിവസേന കാര്യങ്ങള്‍ നടന്നു പോകുന്നതിന് പലര്‍ക്കും ഭിക്ഷ എടുക്കേണ്ട അവസ്ഥയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ചില്ലറയ്ക്കായി തെരുവുകളില്‍ ഭിക്ഷക്കാരെ തേടി പലരും നെട്ടോട്ടമോടുന്നതായും വിവരങ്ങള്‍.

beggar

ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് 90,000 രൂപ വേണ്ടിയിരുന്ന കോടീശ്വരന് ഇത് കണ്ടെത്തുന്നതിനായി പഴയ 1000, 500 രൂപ നോട്ടുകളടങ്ങിന്ന രണ്ടര ലക്ഷം രൂപ ഭിക്ഷാടന മാഫിയയ്ക്ക് കൈമാറേണ്ടി വന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.മൂന്ന് പ്രമുഖ ക്ലബുകളില്‍ അംഗമായ ദില്ലിയിലെ കോടീശ്വരനാണ് ഈ അവസ്ഥയുണ്ടായത്.

90,000 രൂപ കണ്ടെത്തുന്നതിന് അയാള്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ചും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗലൂരിലാണ് ഇയാളുടെ കമ്പനി. ഇവിടെ വച്ചാണ് ഇയാള്‍ക്ക് ഭിക്ഷയെടുക്കേണ്ടി വന്നതും. കൈയില്‍ പണം ഇല്ലാതിരുന്നതിനാല്‍ പത്ത് കിലോമീറ്ററോളം നടക്കേണ്ടി വന്നതായും ഇയാള്‍ പറയുന്നു. രണ്ടര ലക്ഷം രൂപയ്ക്ക് പകരം നല്‍കിയ 90,000 രൂപ 5,10,20,50, 100 നോട്ടുകള്‍ അടങ്ങിയതാണെന്നും കോടീശ്വരന്‍. നിയമ പ്രശ്‌നങ്ങള്‍ ഭയന്ന് പേര് വെളിപ്പെടുത്താനും ഇയാള്‍ തയാറായില്ല.

മീററ്റിലെ വ്യവസായി കുടുംബത്തിനും സമാന അനുഭവം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട. അഞ്ച് ലക്ഷം രൂപയുടെ ചില്ലറ ഒപ്പിക്കുന്നതിന് ഇവര്‍ക്ക് പത്ത് ലക്ഷം ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Demonetisation, it turns out, is the new leveller. And in one case, a billionaire had to be at the mercy, of well, a beggar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X