പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്റെ മറുപടി ഇങ്ങനെ! വൈറല്‍
ശത്രുക്കളുടെ പിടിയിലായിട്ടും ധൈര്യം കൈവിടാതെയുള്ള വ്യോമസേന കമാന്റര്‍ അഭിനന്ദന് വര്‍ധമാന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.അപകട സ്ഥലത്ത് വെച്ച് പാക് യുവാക്കളാല്‍ ആക്രമിക്കപ്പെട്ട് മുഖം മുഴുവന്‍ രക്തം നിറഞ്ഞ് അഭിനന്ദിന്റെ കൈകെട്ടി കൊണ്ടുപോകുന്ന വീഡിയോ ആയിരുന്നു ആദ്യം പുറത്തുവന്നത്.
എന്നാല്‍ പാക് സൈന്യത്തിന്റെ ചോദ്യം ചെയ്യലില്‍ തന്റെ പേരൊഴികെ നിര്‍ണായകമായ ഒരു ചോദ്യത്തിനും അഭിനന്ദന് മറുപടി നല്‍കിയിരുന്നില്ല. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ അഭിനന്ദിന്റെ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇന്ത്യന്‍ മിഗ് 21 വിമാനം
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക് വിമാനം എത്തിയ പിന്നാലെയാണ് തിരിച്ചടിയെന്ന നിലയില്‍ ഇന്ത്യന്‍ മിഗ് 21 വിമാനം പാക് അതിര്‍ത്തി കടന്നത്. എന്നാല്‍ നിയന്ത്രണ രേഖയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ മാറി അഭിനന്ദന് പറത്തിയ വിമാനം തകര്‍ന്ന് വീണു.

യുവാക്കളുടെ കൈയ്യില്‍
പാക് പൗരന്മാരുടെ കൈയ്യിലായിരുന്നു അഭിനനന്ദന് ആദ്യം അകപ്പെട്ടത്. അപകടത്തിന്റെ പരിക്കുമായി നില്‍ക്കുന്നതിനിടെ യുവാക്കള്‍ അഭിനന്ദിനെ ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു.എന്നാല്‍ പാക് സൈന്യം അഭിനന്ദിനെ പൗരന്മാരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പേര് ഒഴികെ
അതേസമയം പാക് സൈന്യത്തിന്റെ പിടിയിലായിട്ടും അഭിനന്ദന് വളരെ ധൈര്യത്തോടെ ഒട്ടും പതറാതെയായിരുന്നു പെരുമാറിയത്. സൈന്യത്തിന്റെ ചോദ്യം ചെയ്യലിനിടെ തന്റെ പേര് ഒഴികെ ഒന്നും തന്നെ അഭിനന്ദന് വെളിപ്പെടുത്തിയിരുന്നില്ല.

വൈറല്‍
അഭിനന്ദിന്റെ ധീരതയും രാജ്യത്തോടുള്ള കൂറും തെളിയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അഭിനന്ദിന്റെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ജീപ്പില്‍ വെച്ച്
സൈന്യം അഭിനന്ദിനെ കസ്റ്റഡിയില്‍ എടുത്ത് ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ ഷൂട്ട് ചെയ്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. കണ്ണുകെട്ടിയായിരുന്നു അഭിനന്ദനെ സൈന്യം കൊണ്ടുപോയിരുന്നത്. പാക് സൈന്യത്തെ കുറിച്ച് എന്താണ് അഭിനന്ദന്റെ അഭിപ്രായം എന്നായിരുന്നു സൈന്യത്തിന്റെ ചോദ്യം.

സൈനിക ഉദ്യോഗസ്ഥന്
അഭിനന്ദിന്റെ മറുപടി ഇങ്ങനെ-പാക് സൈന്യത്തോട് എനിക്ക് അങ്ങേയറ്റം ബഹുമാനം ഉണ്ട്. തന്നെ മനസിലാക്കുന്ന ഒരു സൈനിക ഉദ്യോഗസ്ഥന് ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് താന്‍ കരുതുന്നത്.

റെഗുലര്‍ ആര്‍മി
പാക് സൈന്യത്തിലും ജവാന്മാര് തന്നെയാണ് ഉള്ളതെന്ന് താന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പിടിക്കപ്പെട്ട പിന്നാലെ തന്നെ നിങ്ങളോട് ഞാന്‍ നിങ്ങള്‍ റെഗുലര്‍ ആര്‍മിയില്‍ നിന്നുള്ളവരാണോയെന്ന് ചോദിച്ചത്, അഭിനനന്ദന് പറഞ്ഞു.

60 മണിക്കൂറിനിടയിലും
ഈ വീഡിയോയും വൈറലായതോടെ ശത്രുരാജ്യത്തിന്റെ കൈയില്‍ അകപ്പെട്ട 60 മണിക്കൂറിനിടയില്‍ ഒരിക്കല്‍ പോലും അഭിനന്ദന് പതറിയില്ലെന്ന് തെളിയിക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications