കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍

  • By
Google Oneindia Malayalam News

ശത്രുക്കളുടെ പിടിയിലായിട്ടും ധൈര്യം കൈവിടാതെയുള്ള വ്യോമസേന കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.അപകട സ്ഥലത്ത് വെച്ച് പാക് യുവാക്കളാല്‍ ആക്രമിക്കപ്പെട്ട് മുഖം മുഴുവന്‍ രക്തം നിറഞ്ഞ് അഭിനന്ദിന്‍റെ കൈകെട്ടി കൊണ്ടുപോകുന്ന വീഡിയോ ആയിരുന്നു ആദ്യം പുറത്തുവന്നത്.

<strong>'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" title="'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ" />'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ

എന്നാല്‍ പാക് സൈന്യത്തിന്‍റെ ചോദ്യം ചെയ്യലില്‍ തന്‍റെ പേരൊഴികെ നിര്‍ണായകമായ ഒരു ചോദ്യത്തിനും അഭിനന്ദന്‍ മറുപടി നല്‍കിയിരുന്നില്ല. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ അഭിനന്ദിന്‍റെ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

 ഇന്ത്യന്‍ മിഗ് 21 വിമാനം

ഇന്ത്യന്‍ മിഗ് 21 വിമാനം

ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക് വിമാനം എത്തിയ പിന്നാലെയാണ് തിരിച്ചടിയെന്ന നിലയില്‍ ഇന്ത്യന്‍ മിഗ് 21 വിമാനം പാക് അതിര്‍ത്തി കടന്നത്. എന്നാല്‍ നിയന്ത്രണ രേഖയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ മാറി അഭിനന്ദന്‍ പറത്തിയ വിമാനം തകര്‍ന്ന് വീണു.

 യുവാക്കളുടെ കൈയ്യില്‍

യുവാക്കളുടെ കൈയ്യില്‍

പാക് പൗരന്‍മാരുടെ കൈയ്യിലായിരുന്നു അഭിനനന്ദന്‍ ആദ്യം അകപ്പെട്ടത്. അപകടത്തിന്‍റെ പരിക്കുമായി നില്‍ക്കുന്നതിനിടെ യുവാക്കള്‍ അഭിനന്ദിനെ ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു.എന്നാല്‍ പാക് സൈന്യം അഭിനന്ദിനെ പൗരന്‍മാരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 പേര് ഒഴികെ

പേര് ഒഴികെ

അതേസമയം പാക് സൈന്യത്തിന്‍റെ പിടിയിലായിട്ടും അഭിനന്ദന്‍ വളരെ ധൈര്യത്തോടെ ഒട്ടും പതറാതെയായിരുന്നു പെരുമാറിയത്. സൈന്യത്തിന്‍റെ ചോദ്യം ചെയ്യലിനിടെ തന്‍റെ പേര് ഒഴികെ ഒന്നും തന്നെ അഭിനന്ദന്‍ വെളിപ്പെടുത്തിയിരുന്നില്ല.

 വൈറല്‍

വൈറല്‍

അഭിനന്ദിന്‍റെ ധീരതയും രാജ്യത്തോടുള്ള കൂറും തെളിയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അഭിനന്ദിന്‍റെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

 ജീപ്പില്‍ വെച്ച്

ജീപ്പില്‍ വെച്ച്

സൈന്യം അഭിനന്ദിനെ കസ്റ്റഡിയില്‍ എടുത്ത് ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ ഷൂട്ട് ചെയ്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. കണ്ണുകെട്ടിയായിരുന്നു അഭിനന്ദനെ സൈന്യം കൊണ്ടുപോയിരുന്നത്. പാക് സൈന്യത്തെ കുറിച്ച് എന്താണ് അഭിനന്ദന്‍റെ അഭിപ്രായം എന്നായിരുന്നു സൈന്യത്തിന്‍റെ ചോദ്യം.

 സൈനിക ഉദ്യോഗസ്ഥന്‍

സൈനിക ഉദ്യോഗസ്ഥന്‍

അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ-പാക് സൈന്യത്തോട് എനിക്ക് അങ്ങേയറ്റം ബഹുമാനം ഉണ്ട്. തന്നെ മനസിലാക്കുന്ന ഒരു സൈനിക ഉദ്യോഗസ്ഥന്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് താന്‍ കരുതുന്നത്.

 റെഗുലര്‍ ആര്‍മി

റെഗുലര്‍ ആര്‍മി

പാക് സൈന്യത്തിലും ജവാന്‍മാര്‍ തന്നെയാണ് ഉള്ളതെന്ന് താന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പിടിക്കപ്പെട്ട പിന്നാലെ തന്നെ നിങ്ങളോട് ഞാന്‍ നിങ്ങള്‍ റെഗുലര്‍ ആര്‍മിയില്‍ നിന്നുള്ളവരാണോയെന്ന് ചോദിച്ചത്, അഭിനനന്ദന്‍ പറഞ്ഞു.

 60 മണിക്കൂറിനിടയിലും

60 മണിക്കൂറിനിടയിലും

ഈ വീഡിയോയും വൈറലായതോടെ ശത്രുരാജ്യത്തിന്‍റെ കൈയില്‍ അകപ്പെട്ട 60 മണിക്കൂറിനിടയില്‍ ഒരിക്കല്‍ പോലും അഭിനന്ദന്‍ പതറിയില്ലെന്ന് തെളിയിക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

<strong>ബാലക്കോട്ട്:കണക്ക് ചോദിച്ചതിന് രാജ്യദ്രോഹിയാക്കിയ മന്ത്രിക്ക് മാസ് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍</strong>ബാലക്കോട്ട്:കണക്ക് ചോദിച്ചതിന് രാജ്യദ്രോഹിയാക്കിയ മന്ത്രിക്ക് മാസ് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍

<strong>" title=""കുലസ്ത്രീകള്‍' ഒഴികെയുള്ള മുഴുവന്‍ സ്ത്രീകളും ഇടതുപക്ഷത്തെ പിന്തുണയ്ക്കും! കുറിപ്പ് വൈറല്‍" />"കുലസ്ത്രീകള്‍' ഒഴികെയുള്ള മുഴുവന്‍ സ്ത്രീകളും ഇടതുപക്ഷത്തെ പിന്തുണയ്ക്കും! കുറിപ്പ് വൈറല്‍

English summary
How Abhinandan took a jibe at Pakistani Army in captivity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X