കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശപ്പിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുവാന്‍ കുട്ടികളെ സഹായിക്കൂ.. അന്നാമൃതയിലേക്ക് സംഭാവന നല്‍കൂ!

Google Oneindia Malayalam News

മീനാക്ഷി 9 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയാണ്. അവള്‍ക്ക് തന്റെ കൂട്ടുകാരുടെയൊപ്പം കളിക്കുവാന്‍ ഇഷ്ടമാണെങ്കിലും വീട്ടുവേലക്കാരിയായ തന്റെ അമ്മ ലക്ഷ്മിയെ സഹായിക്കേണ്ടതിനാല്‍ പലപ്പോഴും അതിന് സാധിക്കാറില്ല. ദൈനംദിന കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ നടത്തുന്നതിനായി ലക്ഷ്മി ഞായറാഴ്ചകളില്‍ ഉള്‍പ്പെടെ അതിരാവിലെ മുതല്‍ സന്ധ്യ വരെ ജോലിചെയുന്നുണ്ട്. ചിലപ്പോഴൊക്കെ ലക്ഷ്മി ജോലിചെയ്യുന്ന വീട്ടില്‍ ബാക്കി വരുന്ന ഭക്ഷണം മകള്‍ക്കായി കൊണ്ടുവരാറുണ്ട്. അല്ലാത്ത ദിവസങ്ങളില്‍ അവര്‍ വീട്ടില്‍ തന്നെ ഭക്ഷണം പാകം ചെയ്ത് കഴിക്കുകയാണ് പതിവ്.

mid-day-meal-

ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് ഇവിടെ സംഭാവന നല്‍കൂ

ഭര്‍ത്താവില്ലാതെ മകളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന ലക്ഷ്മിക്ക് രാവും പകലും ജോലിചെയ്യുന്നതിനാല്‍ ജോലിഭാരം വളരെ കൂടുതലാണ്. ഇതിനാല്‍, പലപ്പോഴും മീനാക്ഷിക്കും ലക്ഷ്മിയുടെ കൂടെ ജോലിക്ക് പോകേണ്ടതാണ് വരുന്നു. ഇതുമൂലം അവള്‍ക്ക് സ്‌കൂളില്‍ പോകാനും സമയം ലഭിക്കാറില്ല. മീനാക്ഷിയുടെ കുട്ടിക്കാലം മങ്ങുകയാണ്. ഇത് അവളുടെ കുറ്റമാണോ? അതോ, അവളുടെ അമ്മയുടെ കുറ്റമോ?

അവളുടെ ഭാഗ്യത്തിന്, ലക്ഷ്മി ജോലി ചെയ്യുന്ന ഒരു വീട്ടിലെ യജമാനന്‍ ദേശീയ ബാലവേല നിരോധന പദ്ധതിയുമായി ബന്ധമുള്ള ആളായിരുന്നു. അദ്ദേഹം അവരുമായി ലക്ഷ്മിയുടെ അവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്തു. ഇപ്പോള്‍ മീനാക്ഷി ഒരു ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുകയാണ്. അവള്‍ക്ക് അവിടെ പുതിയ കൂട്ടുകാരെ ലഭിച്ചു എന്നത് മാത്രമല്ല, അന്നാമൃത നല്‍കുന്ന സ്വാദിഷ്ടമായ ഉച്ചഭക്ഷണവും അവള്‍ക്ക് സ്‌കൂളില്‍ നിന്ന് ലഭിക്കുന്നു. ഉച്ചഭക്ഷണം അവള്‍ക്ക് മതിയായ പോഷകങ്ങള്‍ ലഭിക്കുവാന്‍ സഹായകമാകുന്നു. മാത്രമല്ല, അവളുടെ അമ്മയുടെ ജോലിഭാരവും കുറയ്ക്കുന്നു. ലക്ഷ്മിക്ക് ഇപ്പോള്‍ വൈകുന്നേരത്തിന് മുന്‍പേ തന്നെ ജോലിതീര്‍ക്കുവാനും, മകളുടെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കുവാനും സാധിക്കുന്നു. പഠിച്ച് ഒരു ടീച്ചറായിട്ട് അമ്മയെ ജോലിക്ക് വിടാതെ സ്വസ്ഥയാക്കി ഇരുത്തണം എന്നതാണ് ഇപ്പോള്‍ മീനാക്ഷിയുടെ ലക്ഷ്യം. ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന അന്നാമൃത പദ്ധതി ഇതുപോലെ പല കുടുംബങ്ങള്‍ക്കും പട്ടിണിയില്‍ നിന്ന് ആശ്വാസം നല്‍കുന്നുണ്ട്.

മീനാക്ഷിയെ പോലെ ധാരാളം കുട്ടികള്‍ ഇതുപോലെ കുടുംബത്തിന്റെ ദുരവസ്ഥ കാരണം ബാലവേലയുടെ ചങ്ങലയില്‍ അകപ്പെട്ടുപോകുന്നുണ്ട്. ഇത്തരം കുട്ടികളെ ദേശീയ ബാലവേല നിരോധന പദ്ധതിയുടെ കീഴിലുള്ള സ്‌കൂളുകളില്‍ ചേര്‍ത്ത്, അന്നാമൃത അവര്‍ക്ക് വേണ്ട ഉച്ചഭക്ഷണം നല്‍കുന്നു. ഇതില്‍ പല കുട്ടികള്‍ക്കും ദിവസത്തില്‍ കിട്ടുന്ന ആകെയുള്ള ഭക്ഷണം ഇതായിരിക്കാം എന്നതും ഒരു സത്യാവസ്ഥയാണ്.

മീനാക്ഷിയെ പോലെയുള്ള കുട്ടികളെ ബാലവേലയ്‌ക്കെതിരെ പോരാടി വിശപ്പിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ സഹായിക്കുക. ബാലവേലയുടെ കരങ്ങളിലേക്ക് കുട്ടികളെ വലിച്ചെറിയാതിരിക്കുക. നിങ്ങള്‍ ഒന്ന് ചുറ്റും കണ്ണോടിച്ചാല്‍ മീനാക്ഷിയെ പോലെ പട്ടിണി മൂലം വേല ചെയ്യേണ്ടി വരുന്ന ധാരാളം കുട്ടികളെ കാണാന്‍ സാധിക്കും. ഇവരുടെ മനസ്സിനെ സന്തോഷിപ്പിക്കുവാനായി നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയുന്നത് ചെയ്യുക

'ഇന്ത്യയില്‍ ഒരു കുട്ടിക്ക് പോലും വിശപ്പിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുകൂടാ' എന്ന ലക്ഷ്യം വച്ച് അന്നാമൃത ഇതിനായി പോരാടുകയാണ്. നിങ്ങള്‍ക്കും അത് സാധിക്കും. ഇത്തരം കുട്ടികള്‍ക്കായി കുറച്ച് സമയം നീക്കി വയ്ക്കുക. ഒരു നേരത്തെ ആഹാരം വേണ്ടെന്ന് വച്ച് മീനാക്ഷിയെ പോലെയുള്ള കുട്ടികള്‍ക്കായി നല്‍കുക. നിങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന്റെ ചിലവ് വലിയ വിലയായി തോന്നില്ലായിരിക്കാം. എന്നാല്‍, ഞങ്ങള്‍ക്ക് അത് 10 കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണമായി നല്‍കുവാന്‍ സഹായിക്കും.

നിങ്ങളുടെ ഒരു കൈസഹായം ഒരു കുഞ്ഞിന്റെ ഭാവിയെ വളര്‍ത്തുവാന്‍ സഹായിക്കും.

നിങ്ങള്‍ക്ക് 50% നികുതി ഇളവും ഇന്ത്യന്‍ ഇന്‍കം ടാക്സ് ആക്ടിലെ സെക്ഷന്‍ 80 ജി പ്രകാരം ലഭിക്കുന്നതായിരിക്കും.

10 കുട്ടികള്‍ - 4,500 രൂപ
ഒരു ക്ലാസ്റൂം - 13,500 രൂപ (30 കുട്ടികള്‍)
3 ക്ലാസ്റൂമുകള്‍ - 40,500 രൂപ (90 കുട്ടികള്‍)
ഒരു പ്രൈമറി സ്‌കൂള്‍ - 45,000 രൂപ (100 കുട്ടികള്‍)
2 പ്രൈമറി സ്‌കൂളുകള്‍ - 90,000 രൂപ (200 കുട്ടികള്‍)
ഒരു ഗവര്‍ണ്മെന്റ് സ്‌കൂള്‍ - 2,50,000 രൂപ

ഇപ്പോള്‍ തന്നെ സഹായങ്ങള്‍ നല്‍കൂ

അന്നാമൃതയെ കുറിച്ച്: അന്നാമൃത ലക്ഷ്യം വയ്ക്കുന്നത് 'വിദ്യാഭ്യാസത്തിനായി മതിയാവോളം ഭക്ഷണം' എന്നാണ്. ഇതിലൂടെ കൂടുതല്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിച്ച് അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം. രാജ്യത്തെ വിശപ്പും നിരക്ഷരതയും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ, സ്‌കൂളുകളില്‍ ആരോഗ്യപ്രദവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ആരോഗ്യപ്രദമായ ഭക്ഷണം സൗജന്യമായി ലഭിക്കും എന്ന കാരണത്താല്‍ കുട്ടികള്‍ സ്‌കൂളുകളിലേക്ക് വരികയും, ഇതുവഴി അവര്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുകയും ചെയ്യാം എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന ഗുണം. അതുവഴി ഭാവി ഇന്ത്യക്കായി വിദ്യാസമ്പന്നരായ ഒരു യുവതയെ വാര്‍ത്തെടുക്കുവാനും സാധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X