കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് പിഎംഎവൈ!! പ്രധാന മന്ത്രി ആവാസ യോജനയ്ക്ക് അപേക്ഷിക്കുന്നതെങ്ങനെ

ഇന്ത്യയില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായി നിലവില്‍ വന്ന പിഎംഎവൈ (പ്രധാന മന്ത്രി ആവാസ യോജന) എല്ലാ നഗര സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഇത് നടപ്പിലാക്കുന്ന മറ്റ് സംസ്ഥാന ഏജന്‍സികള്‍ക്കും സാമ്പത്തിക

Google Oneindia Malayalam News

ദില്ലി: ഒരു മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിലൊന്നാണ് സ്വന്തമായൊരു വീട് എന്നത്. ഇന്ത്യയില്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന മന്ത്രി ആവാസ യോജനയ്ക്ക് തുടക്കം കുറിച്ചത്. 2015-2022 വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായി നിലവില്‍ വന്ന പിഎംഎവൈ (പ്രധാന മന്ത്രി ആവാസ യോജന) എല്ലാ നഗര സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഇത് നടപ്പിലാക്കുന്ന മറ്റ് സംസ്ഥാന ഏജന്‍സികള്‍ക്കും സാമ്പത്തിക സഹായം നല്‍കും.

സ്വകാര്യ പങ്കാളിത്തത്തിലൂടെ ചേരി പ്രദേശവാസികളെ പുനരധിവസിപ്പിക്കുക, സബ്സിഡിയോടെ വായ്പ ലഭ്യമാക്കുക, ജനങ്ങള്‍ക്ക് സാമ്പത്തികമായി താങ്ങാന്‍ പറ്റുന്ന രീതിയില്‍ ഉള്ള പാര്‍ട്ണര്‍ഷിപ്പിലുള്ള ഭവനം, ഗുണഭോക്താവിന്റെ നേതൃത്വത്തിലുള്ള വ്യക്തിഗത ഭവന നിര്‍മ്മാണം. അപേക്ഷിക്കുന്നതിന് മുന്‍പ് സ്വയം അര്‍ഹനാണോ എന്ന് ആദ്യം ഉറപ്പ് വരുത്തുക. നെറ്റില്‍ നോക്കി അപേക്ഷിക്കാനുള്ള സൈറ്റില്‍ ആദ്യം ആധാര്‍ നമ്പര്‍ കൊടുക്കുക. അതില്‍ ചോദിക്കുന്ന വാര്‍ഷിക വരുമാനത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുക.

1. വെബ്ബ്‌സൈറ്റ് തുറക്കുക

1. വെബ്ബ്‌സൈറ്റ് തുറക്കുക

പ്രധാന മന്ത്രി ആവാസ യോജനയുടെ ഔദ്യോഗിക സൈറ്റായ pmaymis.gov.in. തുറന്ന്്, പ്രധാന മന്ത്രി ആവാസ യോജനയുടെ അപേക്ഷകള്‍ എന്ന്് കൊടുക്കുക. അതില്‍ 2 ഓപ്ഷന്‍ വരും.

* ചേരി പ്രദേശവാസികള്‍
* മറ്റു 3 പ്രദേശവാസികള്‍

2. തിരഞ്ഞെടുക്കല്‍

2. തിരഞ്ഞെടുക്കല്‍

സിറ്റിസണ്‍ അസ്സസ്മെന്റ് മെനുവില്‍ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുക. നിങ്ങള്‍ ചേരി പ്രദേശവാസിയാണെങ്കില്‍ ആദ്യത്തേത് തിരഞ്ഞെടുക്കുക. നിങ്ങള്‍ ഗ്രാമവാസിയോ, നഗരവാസിയോ, മറ്റേതെങ്കിലുമോ ആണെങ്കില്‍ രണ്ടാമത്തെത് തിരഞ്ഞെടുക്കുക.

3. വിശദാംശങ്ങള്‍ രേഖപ്പെടുത്തല്‍

3. വിശദാംശങ്ങള്‍ രേഖപ്പെടുത്തല്‍

അതു കഴിഞ്ഞ് തുറന്നു വരുന്ന പുതിയ പേജില്‍ നിങ്ങളുടെ ശരിയായ വ്യക്തി വിവരങ്ങള്‍, മേല്‍വിലാസം, ഫോണ് നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വാര്‍ഷിക വരുമാന വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തുക

4. സേവ് ചെയ്യുക.

4. സേവ് ചെയ്യുക.

വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ചെക്ക് ബോക്സ് ക്ലിക്ക് ചെയ്യുക. അതില്‍ എന്റെ കൂട്ടിച്ചേര്‍ക്കല്‍ ഒഴിവാക്കല്‍ വാദം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന്് എനിക്ക് ബോധ്യമുണ്ട് എന്നാണുള്ളത്. അതിനു ശേഷം താഴെയുള്ള ക്യാപ്ച ക്ലിക്ക് ചെയ്ത് സേവ് അല്ലെങ്കില്‍ സേവ് ആന്‍ഡ് പ്രിന്റ് ബട്ടണ്‍ കൊടുക്കുക.

5.അപേക്ഷ ഫോം നമ്പര്‍

5.അപേക്ഷ ഫോം നമ്പര്‍

സേവ് ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ പുതിയ പേജ് തുറന്നു വരും. അതില്‍ സിസ്റ്റം സൃഷ്ടിച്ച അപേക്ഷ ഫോം നമ്പര്‍ കാണാം. ആ നമ്പര്‍ സൂക്ഷിച്ച് വെക്കുകയോ പേജിന്റെ പ്രിന്റ് എടുക്കുകയോ ചെയ്യുക. പിന്നീട് റഫറന്‍സിനായി ഈ നമ്പര്‍ ഉപയോഗിക്കാം.

6 നിലവിലുള്ള സ്ഥിതി

6 നിലവിലുള്ള സ്ഥിതി

അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാന്‍ pmaymis.gov.in. എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്യുക. അപേക്ഷഫോമിന്റെ പ്രിന്റ് എടുത്ത് അതില്‍ പേരും മറ്റു വിവരങ്ങളും പൂരിപ്പിച്ചോ അല്ലെങ്കില്‍ അപേക്ഷ ഫോം നമ്പറോ ഐഡി നമ്പറോ കൊടുത്ത് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷയുടെ നിലവിലുള്ള സ്ഥിതി അറിയാന്‍ പറ്റും.

7 അപേക്ഷയില്‍ മാറ്റം വരുത്താന്‍

7 അപേക്ഷയില്‍ മാറ്റം വരുത്താന്‍

സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റം വരുത്താന്‍ ഉള്ള ഓപ്ഷനുമുണ്ട്. സൈറ്റില്‍ ലോഗിന്‍ ചെയ്തതിന് ശേഷം ആധാര്‍ നമ്പറും അപേക്ഷ ഫോം നമ്പറും കൊടുത്താല്‍ വിശദാംശങ്ങള്‍ മാറ്റാനുള്ള സൗകര്യം കാണാം. എന്തെങ്കിലും കാരണം കൊണ്ട് തെറ്റായ വിവരം കൊടുത്തവര്‍ക്കോ മേല്‍വിലാസം, ഫോണ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ മാറ്റാനുള്ള സാഹചര്യം വരുന്നവര്‍ക്കോ വേണ്ടിയാണ് ഈ സൗകര്യം

English summary
The Pradhan Mantri Awas Yojana is an extremely beneficial scheme to finally own your own home, especially to those who fulfill certain criteria. It is a central government scheme and runs until 2022.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X