Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ ഐക്യത്തിനുള്ള മറുപടിക്ക് ബിജെപി; എന്‍ഡിഎ മാറും, 2024ലേക്കുള്ള പ്ലാന്‍ ഇങ്ങനെ

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വന്നാല്‍ നേരിടാനുള്ള തന്ത്രവുമായി ബിജെപി. മുഴുവന്‍ കരുത്തോടെ പ്രതിപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് തന്നെയാണ് ബിജെപി കരുതുന്ന്. മായാവതി, കെ ചന്ദ്രശേഖര റാവു പോലുള്ള പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തിട്ടുമില്ല. എന്തായാലും ഇതിനെ പ്രതിരോധിക്കണമെന്നാണ് ബിജെപിയുടെ നിലപാട്. ഇതിന്റെ ആദ്യഘട്ടമായി പുതിയൊരു എന്‍ഡിഎയാണ് രൂപീകരിക്കാന്‍ പോകുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയത് ഇതിന്റെ തുടക്കമാണ്.മാഞ്ചി കഴിഞ്ഞ ദിവസം അമിത് ഷായെ കണ്ടിരുന്നു. അതിന് പിന്നാലെയാണ് എന്‍ഡിഎയില്‍ ചേരുന്ന കാര്യം സ്ഥിരീകരിച്ചത്. എന്‍ഡിഎയുടെ ഭാഗമായിരുന്ന മുന്‍ അംഗങ്ങളാണ് ഇനി സഖ്യത്തിലേക്ക് വരാനുള്ളത്.

narendra-modi-bjp

ഇവര്‍ക്കെല്ലാം ബിജെപി നല്‍കിയ ഓഫര്‍ എന്താണെന്ന് മാത്രം വ്യക്തമല്ല. മുന്‍ എന്‍ഡിഎ പാര്‍ട്ടികളെല്ലാം സഖ്യം വിട്ട ശേഷം തീരെ ദുര്‍ബലമായി പോവുകയാണ് ചെയ്തത്. അവര്‍ക്കും, ബിജെപിക്കും തിരിച്ചുവരവ് ഗുണം ചെയ്യും. പക്ഷേ എന്‍ഡിഎയിലെ പല കക്ഷികളും ബിജെപിയുടെ നീക്കങ്ങളില്‍ നേരത്തെ അതൃപ്തിയിലായിരുന്നു. സഖ്യകക്ഷികളാണെന്ന് നോക്കാതെ ഇവരുടെ കോട്ടകളില്‍ ശക്തമായ പാര്‍ട്ടിയായി ബിജെപി മാറിയിരുന്നു. ഇതോടെയാണ് പലരും സഖ്യം വിട്ടത്.

ശിവസേന ഒഴിച്ചുള്ളവരെ തിരിച്ചെത്തിക്കാന്‍ ബിജെപി തയ്യാറുമാണ്. ആന്ധപ്രദേശില്‍ ടിഡിപി എന്‍ഡിഎയുടെ ഭാഗമാവുമെന്ന് ഉറപ്പാണ്. തെലങ്കാനയില്‍ ഇവര്‍ ഒന്നിച്ച് മത്സരിച്ചേക്കും. അകാലിദള്‍ തിരിച്ചെത്തുന്നത് ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഡിഎ ആരംഭിച്ച കാലം മുതല്‍ നിരവധി പേര്‍ സഖ്യം വിട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, ഡിഎംകെ, ജെഡിഎസ്സ് പോലുള്ള പ്രമുഖരുമെല്ലാം മുമ്പ് ബിജെപിക്കൊപ്പമുണ്ടായിരുന്നു.

പക്ഷേ 303 സീറ്റ് നേടിയിട്ടും എന്തുകൊണ്ട് ബിജെപി ഇവരെയെല്ലാം തിരിച്ചുവിളിക്കുന്ന എന്നതും അമ്പരപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് ഇടിവൊന്നുമില്ല. പക്ഷേ ഹിമാചല്‍ പ്രദേശ്, കര്‍ണാടക ഫലത്തില്‍ നിന്ന് മോദിയുടെ മികവ് മാത്രം പോര വിജയിക്കാന്‍ എന്ന് ബിജെപി മനസ്സിലാക്കിയിട്ടുണ്ട്.ചെറുപാര്‍ട്ടികളുടെ സഹായം കൊണ്ടാണ് ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് പോലും സാധ്യമായത്.

പക്ഷേ 10 വര്‍ഷത്തെ ഭരണം കാര്യമായ ഭരണവിരുദ്ധ വികാരത്തെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ഇതാണ് സഖ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ബിജെപി തീരുമാനിച്ചതിന് പിന്നില്‍. ജെഡിഎസ്സുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. കര്‍ണാടകയില്‍ ജെഡിഎസ് വരുന്നതോടെ കരുത്തായി നില്‍ക്കുന്ന കോണ്‍ഗ്രസിനെ 2024ല്‍ ബിജെപിക്ക് കൂടുതല്‍ മികവോടെ നേരിടാം.

പഞ്ചാബിലെ തോല്‍വികളുടെ പശ്ചാത്തലത്തില്‍ എന്‍ഡിഎയിലേക്ക് മടങ്ങിയെത്താനാണ് അകാലിദളിന്റെ പ്ലന്‍. ബിജെപിയുടെ ഈ വിശാല പദ്ധതി വിജയിച്ചാല്‍ ബിജെപി മൂന്നാമതും അധികാരത്തിലെത്താനുള്ള സാധ്യതയും വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+