ബിജെപിയുടെ മഹാരാഷ്ട്രയിലെ ഗെയിം പ്ലാൻ ഇങ്ങനെ: കാർഡിറക്കി കളിച്ചത് ഷായും വിശ്വസ്തനും...
മുംബൈ: മഹാാഷ്ട്രയിൽ അധികാരത്തിൽ തിരിച്ചെത്താൻ ബിജെപി പയറ്റിയ തന്ത്രങ്ങളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മഹാരാഷ്ട്രയിൽ ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലേറാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴാണ് മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായും എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ അട്ടിമറിക്ക് തൊട്ടുമുമ്പായി ബിജെപിയും എൻസിപിയുടെ അജിത് പവാറും തമ്മിൽ വൻതോതിലുള്ള സന്ധിസംഭാഷണങ്ങളാണ് നടന്നത്. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ വിശ്വസ്തനായ ഭൂപേന്ദർ യാദവിനേയാണ് ഇത് സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകിയത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിന്റെ അധിക ചുമതലയുള്ള നേതാവാണ് അദ്ദേഹം.













Click it and Unblock the Notifications