Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തിലെ ജനങ്ങളുടെ ഇരുട്ട് അകറ്റി! നടി ആലിയ ബട്ടിന് കൈയ്യടി! കൈക്കൂപ്പി ഒരു ഗ്രാമം

മികച്ച അഭിനയത്തിലൂടെ ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച യുവതാരമാണ് ആലിയ ബട്ട്. വളരെ ചെറുപ്രായത്തില്‍ സിനിമാ മേഖലയില്‍ എത്തി നിരവധി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം കണ്ടെത്തിയുണ്ട് അവര്‍. എന്നാല്‍ നല്ല ചിത്രങ്ങളിലൂടെ മാത്രമല്ല അവര്‍ തന്‍റെ ആരാധകരുടെ മനസ് പിടിച്ചടക്കിയത് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്‍റെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളുടെ പ്രിയങ്കരിയായിരിക്കുകയാണ് താരം.

alialight-1532437031.jpg

തന്‍റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ണാടകത്തിലെ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ സോളാര്‍ ലാമ്പുകളാണ് താരം വിതരണം ചെയ്തിരിക്കുന്നത്. നാളുകളായി ഇരുട്ടില്‍ കഴിയുന്ന കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ ഗ്രാമത്തിലെ 40 കുടിലുകളിലാണ് സോളാര്‍ ലാമ്പുകള്‍ അവര്‍ സ്ഥാപിച്ച് നല്‍കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മി വാര്‍ഡ്രോബ് ഈസ് സു വാര്‍ഡ്രോബ് എന്ന തന്‍റെ സാമൂഹ്യ സേവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അവര്‍ പദ്ധതി നടപ്പാക്കിയത്. ബെംഗളൂരുവിലെ ഒരു എന്‍ജിഒയാണ് അവര്‍ക്കായി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. തങ്ങളുടെ കാലങ്ങളായി ഉള്ള ആവശ്യങ്ങള്‍ നിറവേറ്റിയ താരത്തിന് അകമഴിഞ്ഞ് നന്നി അറിയിച്ചിരിക്കുകയാണ് ഗ്രാമവാസികള്‍. തങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന താരത്തെ ഇനി ഒന്ന് നേരില്‍ കാണണമെന്നാണ് ഗ്രാമവാസികളുടെ ആഗ്രഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+