പിള്ളേരോട് കളിച്ചാല്‍ ഇങ്ങനെയിരിയ്ക്കും... 68 രൂപയ്ക്ക് ഐ ഫോണ്‍, സ്നാപ് ഡീലിന് കിട്ടിയ പണി!!!
അമൃത്സര്‍: ഇപ്പോള്‍ മിക്കവരും പല സാധനങ്ങളും വാങ്ങുന്നത് ഓണ്‍ലൈന്‍ വഴിയാണ്. വമ്പന്‍ ഓഫറുകളാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ പലപ്പോഴും നല്‍കുക.
24,000 രൂപയുടെ ആപ്പിള്‍ ഐ ഫോണ്‍ 5 വെറും 68 രൂപയ്ക്ക് കിട്ടുമെന്ന് ഒരു ഓഫര്‍ കണ്ടാല്‍ ആരായാലും അതില്‍ ക്ലിക്ക് ചെയ്ത് പോകില്ലേ. അത് തന്നെയാണ് സഭവിച്ചത്. എന്നാല്‍ ഇവിടെ 'ക്ലിക്ക്' ചെയ്തയാള്‍ക്ക് ആ ഫോണ്‍ ആ വിലയ്ക്ക് തന്നെ കിട്ടുകയും ചെയ്തു.

സ്നാപ്ഡീലിലാണ് ഇത്തരം ഒരു ഓഫര്‍ പ്രത്യക്ഷപ്പെട്ടത്. പഞ്ചാബില്‍ നിന്നുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ നിഖില്‍ ബന്‍സാല്‍ ഓണ്‍ലൈന്‍ ആയി പണം അടയ്ക്കുകയും ചെയ്തു. അപ്പോഴാണ് സംഗതി അറിയുന്നത്, സ്നാപ്ഡീലുകാര്ക്ക് അബദ്ധം പിണഞ്ഞതാണ്.
എന്നാല്‍ വിട്ടുകൊടുക്കാന്‍ നിഖില്‍ തയ്യാറായിരുന്നില്ല. നേരെ ഉപഭോക്തൃകോടതിയെ സമീപിച്ചു. പറഞ്ഞുപറ്റിയ്ക്കുന്ന പരിപാടി നടക്കില്ലെന്ന് കോടതിയും പറഞ്ഞു. നിഖിലിന് ഫോണ്‍ കൊടുക്കണം എന്ന് മാത്രമല്ല സ്നാപ്ഡീല്‍ രണ്ടായിരം രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടു.
ഒറ്റയടിയ്ക്ക് ഇത് സമ്മതിച്ചുകൊടുക്കാന്‍ കമ്പനി തയ്യാറായില്ല. അവര്‍ അപ്പീല്‍ നല്കി. എന്നാല്‍ അതുകൊണ്ടും ഗുണം ഉണ്ടായില്ല. ഫോണ്‍ നിഖിലിന് നല്‍കിയേ പറ്റൂ എന്നായിരുന്നു വിധി. മാത്രമല്ല, വെറും രണ്ടായിരം രൂപ പിഴ ഉണ്ടായിരുന്നത് പതിനായിരമായി ഉയരുകയും ചെയ്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications