കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിപക്ഷമില്ലാതെ എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കും? ബിജെപിക്കെതിരെ സിദ്ധരാമയ്യ

Google Oneindia Malayalam News

ബെംഗളൂരു: എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജിവെച്ചൊഴിഞ്ഞതിന് പിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ബിഎസ് യെദ്യൂരപ്പയും സംഘവും ഗവര്‍ണറെ കണ്ടു. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. അതേസമയം ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ ചോദിച്ചു.

sidbjp-

<strong>1 ഉം 2 ഉം അല്ല, 6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്; ബിജെപിക്ക് അഡാറ് പണിയുമായി കോണ്‍ഗ്രസ്</strong>1 ഉം 2 ഉം അല്ല, 6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്; ബിജെപിക്ക് അഡാറ് പണിയുമായി കോണ്‍ഗ്രസ്

ഭരണഘടനയിലെ ഏത് ആര്‍ട്ടിക്കിളിന്‍റെ അടിസ്ഥാനത്തിലാണ് ഭൂരിപക്ഷമില്ലാത്ത ഒരു പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതെന്ന് സിദ്ധരമായ്യ ചോദിച്ചു. കര്‍ണാടകത്തെ ബിജെപിയൊരു പരീക്ഷശാലയാക്കി മാറ്റി. ഭരണഘടനാ വിരുദ്ധമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തെ ബിജെപി പിന്തുണയ്ക്കുകയാണെന്നും സിദ്ധരമായ്യ കുറ്റപ്പെടുത്തി.

അതേസമയം കണക്കുകളില്‍ കാര്യമില്ലെന്ന് ബിജെപി പ്രതികരിച്ചു. വിമതര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ബിജെപി അവരെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ബിജെപി നേതാവും എംപിയുമായ ശോഭാ കരന്തലജെ പറഞ്ഞു.

15 വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തിരുമാനം എടുക്കാത്തതിനാലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി തയ്യാറാകാത്തതെന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം വ്യക്തമാക്കിയത്. വിമതരുടെ രാജി സ്വീകരിച്ചാലും ഇല്ലേങ്കിലും കര്‍ണാടകം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്നായിരുന്നു ബിജെപി നേതാക്കളും സൂചിപ്പിച്ചത്.

അതേസമയം ഇന്നലെ വൈകീട്ടോടെ മൂന്ന് വിമതരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. നിലവില്‍ ബിജെപിക്ക് രാജിവെച്ച സ്വതന്ത്ര എംഎല്‍എ ഉള്‍പ്പെടെ 106 പേരുടെ പിന്തുണയാണ് ഉള്ളത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണയും. സഭയില്‍ കേവല ഭൂരിപക്ഷത്തിന് 103 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം.

<strong>റൈസ് മിൽ ഗുമസ്തൻ, പിന്നെ ഉടമയുടെ മകളുമായി വിവാഹം... ആർഎസ്എസിൽ തുടങ്ങി ബിജെപിയെ പടർത്തിയ റൈത്തര ബന്ധു</strong>റൈസ് മിൽ ഗുമസ്തൻ, പിന്നെ ഉടമയുടെ മകളുമായി വിവാഹം... ആർഎസ്എസിൽ തുടങ്ങി ബിജെപിയെ പടർത്തിയ റൈത്തര ബന്ധു

<strong>അർണബ് തിരിച്ചെത്തി.. അപർണാ സെന്നിന്റെ വാർത്താ സമ്മേളനം ലൈവിൽ അർണബിന്റെ വൺമാൻ ഷോ!</strong>അർണബ് തിരിച്ചെത്തി.. അപർണാ സെന്നിന്റെ വാർത്താ സമ്മേളനം ലൈവിൽ അർണബിന്റെ വൺമാൻ ഷോ!

English summary
How can BJP for govt with out magic Numbers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X