കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധ്വി പ്രജ്ഞയ്ക്ക്ക്കെതിരെ ഒമർ അബ്ദുള്ള; ജയിലിൽ കിടക്കാൻ ആരോഗ്യമില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാം!!

Google Oneindia Malayalam News

സാധ്വി പ്രജ്ഞ താക്കൂറിനെതിരെ ജമ്മുകശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള രംഗത്ത്. മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയാണ് സാധ്വി പ്രജ്ഞ താക്കൂർ. ബിജെപി ഇവരെ സ്ഥാനാർത്ഥിയാക്കുന്നുവെന്ന് അഭ്യൂഹങ്ങളുണ്ട്.

<strong>ഇതാണ് ത്രികോണ മത്സരം!! ആന്റോ ആന്റണി പിടിച്ചുനിൽക്കുമോ? വീണ ജോർജ്ജ് വീഴ്ത്തുമോ? സുരേന്ദ്രൻ കറുത്ത കുതിരയാകുമോ? ശബരിമലയും ആചാരസംരക്ഷണവും കത്തുന്ന വിഷയമാകും.. എല്ലാ കണ്ണുകളും പത്തനംതിട്ടയിലേക്ക്!! വൺഇന്ത്യ സ്പെഷൽ വിശകലനം!!</strong>ഇതാണ് ത്രികോണ മത്സരം!! ആന്റോ ആന്റണി പിടിച്ചുനിൽക്കുമോ? വീണ ജോർജ്ജ് വീഴ്ത്തുമോ? സുരേന്ദ്രൻ കറുത്ത കുതിരയാകുമോ? ശബരിമലയും ആചാരസംരക്ഷണവും കത്തുന്ന വിഷയമാകും.. എല്ലാ കണ്ണുകളും പത്തനംതിട്ടയിലേക്ക്!! വൺഇന്ത്യ സ്പെഷൽ വിശകലനം!!

ഭീകരവാദക്കേസിൽ വിചാരണ നേരിടുന്നയാളെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കോടതി ഇവർക്ക് ജാമ്യം നൽകിയത്. ജയിലിൽ കിടക്കാൻ ആരോഗ്യമില്ലാത്തവർ എങ്ങിനെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നാണ് ഒമർ അബ്ദുള്ള ചോദിക്കുന്നത്.

Omar Aabdullah

ബിജെപിയുടേത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഒമർ ആരോപിക്കുന്നു. എട്ടു വർഷത്തിലധികം സാധ്വി പ്രജ്ഞ താക്കൂർ ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് 2017ലാണ് ജാമ്യം കിട്ടിയത്. സാധ്വിക്ക് സ്തനാർബുദമാണെന്നും മറ്റുള്ളവരുടെ പിന്തുണയില്ലാതെ നടക്കാൻ കഴിയില്ലെന്നും അവരുടെ മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ്ങിനെതിരെ സാധ്വി തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സാധ്വി പ്രജ്ഞ താക്കൂർ ബിജെപിയിൽ ചേർന്നതായും വാർത്തത്തതകളുണ്ടായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
How can Pragya Thakur contest polls if she is on bail on health grounds?’ asks Omar Abdullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X