കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയിച്ച ആളെ കെട്ടാന്‍ മതം മാറി, അത് ലൗ ജിഹാദ് ആണെന്ന് ഹൈക്കോടതി, കാമുകന് പറയാനുള്ളത്

കേരള ഹൈക്കോടതി ഉത്തരവ് സ്ത്രീസ്വാതന്ത്രത്തെ അപമാനിക്കുകയാണെന്ന് ജഹാന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

  • By Aswini
Google Oneindia Malayalam News

ദില്ലി: പ്രണയം നടിച്ച് പെണ്‍കുട്ടികളെ മുസ്ലിം മതത്തിലേക്ക് മാറ്റുന്നതാണല്ലോ ലൗ ജിഹാദ്. പക്ഷെ സ്വന്തം ഇഷ്ട പ്രകാരം പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി മതം മാറിയാലും അത് ലൗ ജിഹാദ് ആണെന്ന് പറയുമോ... ??

കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടായിരുന്നുവെന്ന് സെന്‍കുമാര്‍... പ്രതികരണം ജന്മഭൂമി പരിപാടിയ്ക്ക് ശേഷംകേരളത്തില്‍ ലവ് ജിഹാദ് ഉണ്ടായിരുന്നുവെന്ന് സെന്‍കുമാര്‍... പ്രതികരണം ജന്മഭൂമി പരിപാടിയ്ക്ക് ശേഷം

കേരള ഹൈക്കോടതി അസാധുവാക്കിയ വിവാഹ ജീവിതം തുരിച്ചു കിട്ടാന്‍ ഷഫിന്‍ ജഹാന്‍ എന്ന യുവാവ് സുപ്രിം കോടതിയിലെത്തി. പ്രയപൂര്‍ത്തിയായ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം മതം സ്വീകരിച്ച്, ഒരു മുസ്ലിം പയ്യനെ വിവാഹം ചെയ്ത് ലൗ ജിഹാദ് ആണെന്ന് കേരള ഹൈക്കോടതി പറഞ്ഞതിനെതിരെയാണ് യുവാവിന്റെ ഹര്‍ജി.

love-jihad

2016 ല്‍ ഒരു വിവാഹ വെബ്‌സൈറ്റിലൂടെയാണ് ഷഫിന്‍ ആദ്യമായി പെണ്‍കുട്ടിയെ കാണുന്നത്. അതും കുടുംബാംഗങ്ങള്‍ക്കൊപ്പം. വിവാഹം പെണ്‍വീട്ടുകാര്‍ക്കായിരുന്നു വെല്ലുവിളി. ഇത് പുരോഗമന തീവ്രവാദ പരമാണെന്നും ലൗ ജിഹാദ് ആണെന്നും പറഞ്ഞ് കേരള ഹൈക്കോടതി വിവാഹം അസാധുവാക്കുകയായിരുന്നു. പെണ്‍കുട്ടിയെ സ്വാധീനിച്ച്, നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്നും ഹൈക്കോടതി പറഞ്ഞു.

എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി മതം മാറിയത് എന്ന് ഷഫിന്‍ ജഹാന്‍ വാദിച്ചു. അതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് വിവാഹം നടന്നത്. ഹൈക്കോടതി ഉത്തരവ് സ്ത്രീസ്വാതന്ത്രത്തെ അപമാനിക്കുകയാണെന്ന് ജഹാന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

English summary
A plea has been filed in the Supreme Court in which it is stated that if an adult Hindu woman converts to Islam and marries a Muslim man, it does not amount to love jihad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X