കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ ഊറ്റി ചൈന; സമ്പാദിക്കുന്നത് കോടികള്‍!! കൂടെ നിന്ന് ഇല്ലാതാക്കുന്നു, പുതിയ വിവരങ്ങള്‍

Google Oneindia Malayalam News

ദില്ലി/ബെയ്ജിങ്: ഇന്ത്യയും അമേരിക്കയും വ്യാപാര ബന്ധം ശക്തമാണ്. അതുപോലെ തന്നെ മറ്റു പ്രധാനപ്പെട്ട ലോകശക്തികളുമായും ഇന്ത്യയ്ക്ക് വ്യാപാര ബന്ധമുണ്ട്. അമേരിക്കയുമായുള്ള വ്യാപാര ബന്ധം ഇന്ത്യയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് ഇതുവരെ ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനാത്മക വിലയിരുത്തല്‍. എന്നാല്‍ അതിനേക്കാള്‍ ഇന്ത്യക്ക് കൂടുതല്‍ തിരിച്ചടി നല്‍കുന്നത് ചൈനയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയ്‌ക്കൊപ്പം നിന്ന് ഇന്ത്യയുമായി സൗഹൃദം നടിച്ച് തൊട്ടടുത്ത വന്‍ ശക്തിയായ ചൈന കോടികളാണ് ഇന്ത്യയില്‍ നിന്ന് സമ്പാദിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇന്ത്യന്‍ വിപണി ഭൂരിഭാഗവും ചൈന കൈപ്പിടിയിലൊതുക്കുകയും ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

 വ്യാപാര യുദ്ധം

വ്യാപാര യുദ്ധം

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം അടുത്തിടെ ശക്തമായിരുന്നു. യൂറോപ്യന്‍ യൂണിയനുമായും അമേരിക്കക്ക് അസ്വാരസ്യമുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യമായി കുറവാണ്. പക്ഷേ, അമേരിക്കന്‍ ബന്ധം എപ്പോഴും സൂക്ഷിച്ചേ പാടുള്ളൂവെന്നാണ് പല കോണുകളില്‍ നിന്നുയരുന്ന അഭിപ്രായം.

ഭയക്കണം ചൈനയെ

ഭയക്കണം ചൈനയെ

പക്ഷേ, അമേരിക്കയുമായുള്ള ബന്ധത്തേക്കാള്‍ കൂടുതല്‍ ഗൗരവത്തില്‍ കാണേണ്ടത് ചൈനയുമായുള്ള ബന്ധത്തെയാണ്. ഇതുമായി ബന്ധപ്പെട്ട കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ശക്തമാണ്. പക്ഷേ കൂടുതല്‍ ലാഭമുണ്ടാക്കുന്നത ചൈനയാണ്.

2800 കോടി ഡോളര്‍ സമ്പാദിച്ച് ചൈന

2800 കോടി ഡോളര്‍ സമ്പാദിച്ച് ചൈന

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ചൈന ഇന്ത്യന്‍ വിപണിയില്‍ നിന്ന് സമ്പാദിച്ചത് 2800 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷം 5100 കോടി ഡോളറായിരുന്നു. ഈ വര്‍ഷം ആദ്യപകുതിയില്‍ തന്നെ 2800 കോടി ഡോളറിലെത്തിയ സാഹചര്യത്തില്‍ ചൈനയുടെ ലാഭം കഴിഞ്ഞ വര്‍ഷത്തെ മറികടക്കും.

ചൈന നിലപാടുകള്‍ മാറ്റുന്നു

ചൈന നിലപാടുകള്‍ മാറ്റുന്നു

ഇന്ത്യയുമായുള്ള ബന്ധത്തില്‍ ചൈന സുസ്ഥിര നിലപാട് സ്വീകരിക്കുന്നില്ല എന്ന് ഇന്ത്യ ഇടയ്ക്കിടെ ആരോപിക്കുന്നതാണ്. എന്നാല്‍ ചൈന നിലപാട് മാറ്റാന്‍ തയ്യാറല്ല. ഇന്ത്യയില്‍ നിന്ന് കൂടുതലായി ഇറക്കുന്ന പല ചരക്കുകള്‍ക്കും വന്‍ നികുതിയാണ് ചൈന ചുമത്തുന്നത്.

 ഇലക്ട്രോണിക് വിപണി ചൈന കീഴടക്കി

ഇലക്ട്രോണിക് വിപണി ചൈന കീഴടക്കി

ഈ വര്‍ഷം ആദ്യ പകുതിയില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 4690 കോടി ഡോളറിന്റേതാണ്. 15.1 ശതമാനം വര്‍ധനവാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാരത്തിലുണ്ടായിരിക്കുന്നത്. ചൈന കാര്യമായും ഇന്ത്യയിലേക്ക് ഇറക്കുന്നത് ഇലക്ട്രിക്കല്‍ ഉപകരണങ്ങളാണ്. ഇന്ത്യന്‍ ഇലക്ട്രോണിക് വിപണി ചൈന കീഴടക്കിയെന്ന് പറയുന്നതാവും കൂടുതല്‍ ശരി.

ഇന്ത്യയ്ക്ക് 950 കോടി ഡോളര്‍ മാത്രം

ഇന്ത്യയ്ക്ക് 950 കോടി ഡോളര്‍ മാത്രം

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പുറമെ, മെഷിനറികളും ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുന്നു. എന്നാല്‍ ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് ചണം, ധാതുകള്‍, മറ്റുചില സാമ്പത്തിക ലാഭം കുറഞ്ഞ വസ്തുക്കളുമാണ്. ഈ വര്‍ഷം ഇന്ത്യയ്ക്ക് ചൈനീസ് വിപണിയില്‍ നിന്ന് കിട്ടിയത് വെറും 950 കോടി ഡോളര്‍ മാത്രം.

ഇന്ത്യയെ നിയന്ത്രിച്ച് ചൈന

ഇന്ത്യയെ നിയന്ത്രിച്ച് ചൈന

കഴിഞ്ഞവര്‍ഷം ഇന്ത്യയും ചൈനയും തമ്മില്‍ 8440 കോടി ഡോളറിന്റെ വ്യാപാരം നടത്തി. ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. എന്നാല്‍ ചൈനീസ് വിപണി ഇന്ത്യയ്ക്ക് പൂര്‍ണമായി തുറന്നു നല്‍കാന്‍ ചൈനീസ് ഭരണകൂടം തയ്യാറായിട്ടുമില്ല. ഇക്കാര്യത്തിലുള്ള അതൃപ്തി ഇന്ത്യ പലതവണ അറിയിച്ചതാണ്. എന്നാല്‍ ചൈന അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

മോഹന്‍ലാല്‍ വേണ്ടെന്ന് ചലച്ചിത്രലോകം; പരാതിയുമായി 108 പേര്‍, പ്രകാശ് രാജും റിമയും ഗീതുവും...മോഹന്‍ലാല്‍ വേണ്ടെന്ന് ചലച്ചിത്രലോകം; പരാതിയുമായി 108 പേര്‍, പ്രകാശ് രാജും റിമയും ഗീതുവും...

English summary
Why China, not Trump, is India’s biggest trade challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X