കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡിലെ കോലെബിറയിലും കോൺഗ്രസിന് ഉപതിരഞ്ഞെടുപ്പ് വിജയം.. ചരിത്രത്തിലാദ്യം! ബിജെപിക്ക് തിരിച്ചടി!

  • By Desk
Google Oneindia Malayalam News

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ കോലെബിറ മണ്ഡലത്തിലെ ഉപതിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ജയം അപ്രതീക്ഷിതമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നമന്‍ ബിക്‌സല്‍ കോനഗാഡി ബിജെപി സ്ഥാനാര്‍ത്ഥിയായ ബസന്ത് സോരങിനെ 9658 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്‍റെ വിജയം ജാര്‍ഖണ്ഡ് പാര്‍ട്ടി നേതാവ് അനോഷ് എക്കയ്ക്കാണ് തരിച്ചടിയായത്.

ഗോത്രവര്‍ഗത്തില്‍ പെട്ടവര്‍ ഏറെയുള്ള മണ്ഡലത്തില്‍ കോണ്ഗ്രസ് വിജയിച്ചതോടെ മണ്ഡലത്തില്‍ അനോഷ് എക്കയ്ക്കുള്ള അധശത്വം അവസാനിച്ചിരിക്കയാണ്. കഴിഞ്ഞ മൂനു തിരഞ്ഞെുപ്പിലും എക്കയാണ് കോലെബിറയില്‍ വിജയിച്ചത്.കൊലപാതക കേസ് എക്കയ്‌ക്കെതിരെ ഉയര്‍ന്നതോടെ രാജിവയ്ക്കുകയായിരുന്നു.അനോഷ് എക്കയുടെ ഭാര്യ മീനന്‍ എക്ക ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും നാലം സ്ഥാനം മാത്രമാണ് നേടാനായത്.

congress-bjp

കോലെബിറയില്‍ കോണ്‍ഗ്രസിന്‍റെ വിജയം ഏറെ പ്രാധാന്യമര്‍ഹിക്കുന്നത് ഇത് കോണ്‍ഗ്രസിന്റെ കന്നി വിജയമാണെന്നതാണ്.നാളിതുവരെ കോണ്‍ഗ്രസിന് മണ്ഡലത്തില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്‌ക്കെതിരെ മത്സരിച്ചാണ് കോലെബിറയില്‍ കോണ്ഗ്രസ് അധികാരത്തിലെത്തിയത്.ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്ന പ്രജാതാന്ത്രികിന്റെ സഹകരണം സ്വീകരിച്ചതിനാലും കോണ്‍ഗ്രസിന് വിജയം വരിക്കാന്‍ കഴിഞ്ഞു.

പാര്‍ട്ടി വിജയത്തിന്‍റെ അവകാശം ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ.അജയ് കുമാറിനും ആര്‍പിഎന്‍ സിങിനും അവകാശപ്പെട്ടതാണ്.കോലെബിറയിലെ വിജയം വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് പ്രേരണാശക്തിയാകും.തുടര്‍ച്ചയായി ബിജെപിക്ക് ലഭിക്കുന്ന ആദിവാസി ഗോത്രവര്‍ഗ വോട്ടിന് മേല്‍ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ നേടാനാകുമെന്നും ഈ തിരഞ്ഞെടുപ്പ് സൂചിക്കുന്നു.

കോലെബിറയില്‍ കോണ്‍ഗ്രസ് ജയിച്ചതോടെ നീണ്ട 15 വര്‍ഷമായി അനോഷ് എക്കയുടെ തേര്‍വാഴ്ച്ചയാണ് ഇതോടെ അന്തയം വന്നത്.അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് വീര്‍പ്പുമുട്ടിയ ഗോത്രവിഭാഗം എക്കയെ തള്‌ളി താഴെയിടാന്‍ ഒരവസരത്തിനായി കാത്തിരിക്കയായിരുന്നു എന്നതാണ് വാസ്തവം.

English summary
Congress won Kolebira bypoll election in Jarkhand, congress defeat BJP stepping to the victory of 2019 Loksabha election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X