കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയെ കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചോ? ഗംഗാ യാത്രയ്ക്ക് പബ്ലിസിറ്റിയില്ല!!

Google Oneindia Malayalam News

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയുടെ യുപി പ്രചാരണത്തില്‍ നിന്ന് ദേശീയ നേതൃത്വം വിട്ടുനില്‍ക്കുന്നു. പ്രമുഖ നേതാക്കളൊന്നും അവരുടെ പരിപാടിയിലേക്ക് എത്തുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം നടത്തിയ ഗംഗാ ബോട്ടുയാത്രയില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് യാതൊരു പബ്ലിസിറ്റിയും പ്രിയങ്കയ്ക്കായി ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍. മാധ്യമങ്ങള്‍ പ്രിയങ്കയ്ക്കായി വന്‍ കവറേജ് നല്‍കിയ പരിപാടിയായിരുന്നു ഇത്.

എന്നാല്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഈ പരിപാടിയെ അവഗണിച്ചിരിക്കുകയാണ്. അതേസമയം നേതൃത്വവും പ്രിയങ്കയുടെ ചില നീക്കങ്ങളും തമ്മില്‍ പൊരുത്തക്കേട് ഉണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. പ്രിയങ്കയുടെ പ്രവര്‍ത്തന ശൈലിയില്‍ ഹൈക്കമാന്‍ഡ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. നേതാക്കളാരും വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന സൂചന പ്രിയങ്ക നല്‍കിയതാണ് ഇതിന്റെ കാരണം.

പ്രിയങ്കയുടെ കഠിനപ്രയത്‌നം

പ്രിയങ്കയുടെ കഠിനപ്രയത്‌നം

കോണ്‍ഗ്രസിന്റെ യുപിയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനായി വമ്പന്‍ പ്രയത്‌നങ്ങളാണ് പ്രിയങ്ക നടത്തുന്നത്. ഇതിന്റെ ഭാഗമായിരുന്നു അലഹബാദില്‍ നിന്ന് വാരണാസിയിലേക്കുള്ള ഗംഗാ യാത്ര. 100 കിലോമീറ്റര്‍ യാത്രയായിരുന്നു ഇത്. തീരദേശത്തുള്ള പിന്നോക്ക വിഭാഗം നിര്‍ണായകമായ വോട്ടുബാങ്കാണെന്ന് പ്രിയങ്ക തിരിച്ചറിഞ്ഞിരുന്നു. ഒരുപാര്‍ട്ടി പോലും കാണിക്കാത്ത ചങ്കുറപ്പാണ് പ്രിയങ്കകാണിച്ചത്.

മാധ്യമങ്ങളുടെ സഹകരണം

മാധ്യമങ്ങളുടെ സഹകരണം

പ്രിയങ്കയുടെ പ്രവര്‍ത്തനത്തിന് വന്‍ സഹകരണമാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് തണുത്ത പ്രതികരണമാണ് ഉണ്ടായത്. ഗംഗാ യാത്രയില്‍ പ്രിയങ്കയ്‌ക്കൊപ്പം ചില നേതാക്കളുണ്ടായിരുന്നു. എന്നാല്‍ പബ്ലിസിറ്റിയിലും മറ്റെല്ലാം ഘടകത്തിലും ദേശീയ നേതാക്കള്‍ പിന്നോക്കം വലിഞ്ഞു. സോഷ്യല്‍ മീഡിയയിലും യാതൊരു വിവരങ്ങളും കോണ്‍ഗ്രസ് നല്‍കിയിരുന്നില്ല.

രാഹുലിനും മിണ്ടാട്ടമില്ല

രാഹുലിനും മിണ്ടാട്ടമില്ല

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായി നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.എന്നാല്‍ പ്രിയങ്കയുടെ യാത്ര നടന്ന മൂന്ന് ദിവസം ഒരു കാര്യവും ഇതേ കുറിച്ച് ഇവര്‍ പറഞ്ഞില്ല. രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിര്‍ജീവമായിരുന്നു. പ്രിയങ്ക ട്വിറ്ററില്‍ കുറിച്ച കാര്യങ്ങള്‍ റിട്വീറ്റ് ചെയ്യാന്‍ പോലും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിംഗ് തയ്യാറായില്ല.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇക്കാര്യം മനപ്പൂര്‍വം അവഗണിച്ചതാണെന്ന് സോഷ്യല്‍ മീഡിയ വിംഗ് പറയുന്നു. യുപി കോണ്‍ഗ്രസ് ഇക്കാര്യം പ്രമോട്ട് ചെയ്യുന്നുണ്ട്. സംസ്ഥാന തലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് പങ്കുവെക്കാറില്ല. അതുകൊണ്ടാണ് പ്രിയങ്കയുടെ യാത്രയുടെ ചിത്രങ്ങളും വാര്‍ത്തകളും ഷെയര്‍ ചെയ്യാതിരുന്നതെന്ന് ഐടി സെല്‍ അധ്യക്ഷ ദിവ്യ സ്പന്ദന പറഞ്ഞു. യുപി മഹിളാ കോണ്‍ഗ്രസും ഇത് നന്നായി പ്രമോട്ട് ചെയ്തിട്ടുണ്ടെന്നാണ് വിശദീകരണം.

രാഹുലിന് പ്രാധാന്യം

രാഹുലിന് പ്രാധാന്യം

പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ വലിയ താരമല്ലെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ പറയുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് തങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതതെന്നാണ് സൂചന. പ്രിയങ്കയെ ദേശീയ നേതാവായി കാണിക്കേണ്ടെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം പാര്‍ട്ടിക്കുള്ളില്‍ അവരുടെ നേരിട്ടുള്ള ചോദ്യങ്ങളെ ഇഷ്ടപ്പെടാത്ത നേതാക്കള്‍ ഉണ്ട്. പ്രവര്‍ത്തിക്കാതിരിക്കുന്നവര്‍ക്ക് പ്രിയങ്ക നല്‍കിയ മുന്നറിയിപ്പ് ഇവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല.

പതറാതെ മുന്നോട്ട്

പതറാതെ മുന്നോട്ട്

കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടെന്ന് പ്രിയങ്കയ്ക്കറിയാം. എന്നാല്‍ ഇത് കാര്യമാക്കാതെ അവര്‍ മുന്നോട്ട് പോകുകയാണ്. മഹാസഖ്യത്തിന്റെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനാണ് ആദ്യ പ്രയത്‌നം. ഇതിനിടെ മിര്‍സാപൂരിലെ മുന്‍ എംപിയും സമാജ് വാദി പാര്‍ട്ടി നേതാവുമായി ബാല്‍ കന്‍വര്‍ പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രിയങ്കയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ഇയാള്‍ ബാണ്ഡയില്‍ നിന്ന് മത്സരിക്കും.

ബിജെപി നേതാവിന്റെ പരാമര്‍ശം

ബിജെപി നേതാവിന്റെ പരാമര്‍ശം

പ്രിയങ്ക എവിടെയൊക്കെ പ്രചാരണം നടത്തുന്നുവോ അവിടൊക്കെ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ അതേ പ്രതിച്ഛായയാണ് പ്രിയങ്കയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു കുടുംബത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. ഇന്ദിരയെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. പ്രിയങ്കുടെ പ്രവര്‍ത്തന രീതിയും വ്യക്തിത്വവും മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയില്‍ എന്‍ഡിഎ സസ്‌പെന്‍സ് അവസാനിച്ചു... കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി!!പത്തനംതിട്ടയില്‍ എന്‍ഡിഎ സസ്‌പെന്‍സ് അവസാനിച്ചു... കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി!!

English summary
how congress ignored priyanka gandhis ganga yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X