കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യകുലത്തിന്റെ 'അതിപുരാതന തൊഴില്‍'... കോടികളുടെ ബിസിനസ്; പക്ഷേ അവര്‍ കൊടും ദുരിതത്തില്‍

  • By Desk
Google Oneindia Malayalam News

മുംബൈ/ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും പുരാതനമായ തൊഴില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് വേശ്യാവൃത്തിയാണ്. ലോകത്ത് വേശ്യാവൃത്തിയില്ലാത്ത നാടുകള്‍ തന്നെ ഇല്ലെന്ന് പറയാം. എന്നാല്‍ ആധുനിക പൊതുസമൂഹം ഏറ്റവും അധികം നികൃഷ്ടമായി കണക്കാക്കുന്നതും ഇതേ തൊഴിലിനെ തന്നെ.

കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നതും ലൈംഗിക തൊഴിലാളികളെ തന്നെയാണ്.

ലൈംഗിക തൊഴിലാളികളുടെ കാര്യത്തില്‍ ഇന്ത്യയും തീരെ പിറകിലല്ല. ഇന്ത്യയില്‍ വേശ്യാവൃത്തിയ്ക്ക് നിയമപരമായ നിരോധനവും ഇല്ല. ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സ്ഥിതി എന്താണ്?

40,000 നാലായിരം കോടിയുടെ ബിസിനസ്

40,000 നാലായിരം കോടിയുടെ ബിസിനസ്

ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി നാല്‍പതിനായിരം കോടി രൂപയാണ് വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ചെലവഴിക്കപ്പെടുന്നത് എന്നാണ് കണക്കുകള്‍. എന്തായാലും ഇതിനേക്കാള്‍ കൂടുതലായിരിക്കും ഈ മേഖലയില്‍ ഇറങ്ങുന്ന പണം എന്ന് ഉറപ്പാണ്. കൃത്യമായ കണക്കുകള്‍ ഇത് സംബന്ധിച്ച് ലഭ്യവും അല്ല.

ആഗോള കണക്ക് ഞെട്ടിക്കും

ആഗോള കണക്ക് ഞെട്ടിക്കും

ആഗോള തലത്തിലെ കണക്കെടുത്താല്‍ അത് ശരിക്കും ഞെട്ടിക്കുന്ന ഒന്നാണ്. 186 ബില്യണ്‍ ഡോളറിന്റെ ബിസിനസ് ആണ് ഇത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഏകദേശം ആയിരത്തി നാനൂറ് കോടി രൂപയില്‍ അധികം. ലൈംഗിക തൊഴിലാളികള്‍ മാത്രമല്ല, ഇടനിലക്കാരും മറ്റും അടക്കം ദശലക്ഷക്കണക്കിന് ആളുകളാണ് ഈ തൊഴിലുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്.

 തൊഴിലില്ല

തൊഴിലില്ല

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പൂര്‍ണമായും തൊഴില്‍ രഹിതരായിരിക്കുകയാണ് ലൈംഗിക തൊഴിലാളികള്‍. ഇന്ത്യയില്‍ കഴിഞ്ഞ ഒരുമാസമായ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ്. മെയ് 3 വരെ ലോക്ക് ഡൗണ്‍ തുടരുകയും ചെയ്യും. അതിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരും എന്ന് ഉറപ്പാണ്.

പട്ടിണിയിലേക്ക്

പട്ടിണിയിലേക്ക്

രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍ പലരും കൊടിയ പട്ടിണിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസത്തേയും വരുമാനത്തെ ആശ്രയിച്ചായിരുന്നു ഇവരില്‍ ബഹുഭൂരിപക്ഷത്തിന്റെ ജീവിതം. മറ്റ് സഹായങ്ങളും ഇവര്‍ക്ക് അപൂര്‍വ്വമായേ ലഭിക്കുന്നുള്ളു. ലൈംഗിക തൊഴിലാളികളെ സഹായിക്കാന്‍ അപൂര്‍വ്വമായി മാത്രമേ പൊതുജനങ്ങളും രംഗത്ത് വരാറുള്ളു.

വേശ്യാലയങ്ങള്‍

വേശ്യാലയങ്ങള്‍

ഇന്ത്യയില്‍ വേശ്യാലയങ്ങള്‍ നിയമവിരുദ്ധമാണ്. എങ്കിലും പലനഗരങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല നാടുകളില്‍ നിന്ന് എത്തുന്ന സ്ത്രീകളാണ് ഇവിടങ്ങളില്‍ ഉണ്ടാവുക. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവരെല്ലാം ഓരോ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയിരിക്കുകയാണ്.

പണമില്ലെങ്കില്‍

പണമില്ലെങ്കില്‍

വാടകയ്ക്കും ഭക്ഷണത്തിനും പണമില്ലാത്ത സ്ഥിതിയാണ് പലയിടത്തും ലൈംഗിക തൊഴിലാളികള്‍ക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലയിടങ്ങളില്‍ ലൈംഗിക തൊഴിലാളികളുടെ സംഘടനകളും ചില എന്‍ജിഒകളും ഇടപെട്ട് സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും ഇത്തരം സഹായങ്ങള്‍ ലഭ്യമാകുന്നില്ല.

പലയിടത്തും ഭയം

പലയിടത്തും ഭയം

ലൈംഗിക തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന മേഖലകളും പ്രശ്‌നത്തിലാണ്. ലോക്ക് ഡൗണിന് മുമ്പ് ഇവരുമായി ഇടപാടുകള്‍ നടത്തിയവര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ടോ എന്ന ആശങ്കയും പലയിടത്തും ഉണ്ട്. അങ്ങനെയുണ്ടെങ്കില്‍ രോഗം പകരാന്‍ ഏറ്റവും സാധ്യതയുള്ളവരും ഇവര്‍ തന്നെയാണ്. ഇത്തരം സാഹചര്യത്തില്‍ സമൂഹ വ്യാപനം തന്നെ സംഭവിക്കാനുള്ള സാധ്യതകളും പരിശോധിക്കപ്പെട്ടിരുന്നു.

ആന്ധ്രയില്‍ സര്‍ക്കാര്‍ സഹായം തേടി

ആന്ധ്രയില്‍ സര്‍ക്കാര്‍ സഹായം തേടി

ആന്ധ്ര പ്രദേശില്‍ ലൈംഗിക തൊഴിലാളികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡുകളും അടിയന്തര സഹായങ്ങളും ഉടന്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ലൈംഗിക തൊഴിലാകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് കത്തയച്ചിരിക്കുകയാണ് ഇപ്പോള്‍. താത്കാലിക റേഷന്‍ കാര്‍ഡുകളെങ്കിലും അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം.

English summary
How Coronavirus outbreak affected the sex workers. Andhra Pradesh sex workers request Chief Minister to provide ration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X