കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിഎം കടത്ത് തടയാന്‍ കാവലിരുന്ന് നേതാക്കള്‍.. ചട്ടം പറയുന്നത് ഇങ്ങനെ, നടക്കുന്നത്?

  • By
Google Oneindia Malayalam News

ദില്ലി: ഇവിഎമ്മുകൾ സുരക്ഷിതമല്ലാതെ സ്ട്രോങ്ങ് റൂമിലേക്ക് കടത്തുന്നുണ്ടെന്ന് ആരോപിച്ചുള്ള വീഡിയോകള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഓട്ടോകളിലും ട്രക്കുകളിലുമടക്കം ഇവിഎമ്മുകള്‍ സൂക്ഷിക്കുന്നതായുള്ള വീഡിയോകളും പുറത്തുവന്നിരുന്നു. ഇതോടെ സ്ട്രോങ്ങ് റൂമിന് പുറത്ത് കാവലിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍.

evmrig6-1

അതേസമയം ഇവിഎമ്മുകള്‍ തിരഞ്ഞെടുപ്പിന് മുന്‍പും തിരഞ്ഞെടുപ്പിന് ശേഷവും കനത്ത സുരക്ഷയിലാണ് കൈകാര്യം ചെയ്യേണ്ടതെന്നാണ് ചട്ടം. തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടിങ്ങ് യന്ത്രങ്ങള്‍ ട്രെഷറികളിലോ വെയര്‍ഹൗസുകള്‍ക്കുള്ളിലോ ആകും സൂക്ഷിക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കായിരിക്കും ഇതിന്‍റെ ചുമതല. സിസിടിവി നീരീക്ഷണത്തില്‍ കൃത്യമായ സുരക്ഷയോടെയാകും ഇത് കൈകാര്യം ചെയ്യുക. യന്ത്രങ്ങള്‍ ഈ മുറികളില്‍ നിന്ന് പുറത്തേക്ക് എടുക്കണമെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി വേണം.

<strong>ശ്രീധരന്‍ പിള്ളയ്ക്ക് എട്ടിന്‍റെ പണി!തെറിപ്പിക്കും? താമര വിരിയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രനേതൃത്വം?</strong>ശ്രീധരന്‍ പിള്ളയ്ക്ക് എട്ടിന്‍റെ പണി!തെറിപ്പിക്കും? താമര വിരിയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രനേതൃത്വം?

തിരഞ്ഞെടുപ്പ് വേളകളില്‍ ഈ യന്ത്രങ്ങള്‍ ഓരോ നിയോജക മണ്ഡലങ്ങളിലേക്കും അനുവദിക്കും. വിവിധ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ഏജന്‍റുകളുടെ സാന്നിധ്യത്തിലാകും റിട്ടോണിങ്ങ് ഓഫീസര്‍മാര്‍ യന്ത്രങ്ങള്‍ മണ്ഡലങ്ങളിലേക്ക് അനുവദിക്കുക. പിന്നീട് ഓരോ വോട്ടിങ്ങ് യന്ത്രങളിലും ബാലറ്റ് പേപ്പറുകള്‍ സ്ഥാപിച്ച ശേഷം സ്ഥാനാര്‍ത്ഥികളും പോളിങ്ങ് ഏജന്‍റുമാരും എല്ലാ കാര്യങ്ങളും ഉറപ്പുവരുത്തിയ ശേഷം ഇവ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റും. കനത്ത സുരക്ഷയായിരിക്കും ഇവ സൂക്ഷിക്കുക. പിന്നീട് നിശ്ചയിക്കപ്പെട്ട തീയതികളില്‍ ഇവ പോളിങ്ങ് ബൂത്തിലേക്ക് മാറ്റും.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവ നേരെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റില്ല. മറിച്ച് എത്ര വോട്ട് ചെയ്തെന്ന് രേഖപ്പെടുത്തി സ്ഥാനാര്‍ത്ഥികളുടേയും പോളിങ്ങ് ഏജന്‍റ്മാരുടേയും ഒപ്പ് വാങ്ങി കൃത്രിമം ഏതും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാകും ഇവ സ്ട്രോങ്ങ് റൂമില്‍ എത്തിക്കുക. അതേസമയത്ത് തന്നെ റിസര്‍വ്വ് മെഷീനുകളും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണം. പിന്നീട് വോട്ടെണ്ണല്‍ ദിവസം വരെ കനത്ത സുരക്ഷയില്‍ ഇത് തുടരും. വോട്ടെണ്ണല്‍ ദിവസം മാത്രമേ ഇവ സ്ട്രോങ്ങ് റൂമില്‍ നിന്ന് യന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ പാടുള്ളു.

English summary
how evms are stored and travel to booth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X