കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ നിന്ന് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തിയത് എങ്ങനെ? സുഷമാ സ്വരാജ് പറയുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തിയത് ഇങ്ങനെയാണ്. സുഷമ സ്വരാജ് പറയുന്നു | Oneindia Malayalam

ദില്ലി: ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതിന്റെ രീതികള്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇറാഖിലെ മൊസ്യൂളില്‍ നിന്ന് 2014ല്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും മരിച്ചെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രസ്താവനയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇന്ത്യക്കാര്‍ മരിച്ചെന്ന് പൂര്‍ണമായ തെളിവുകളോടെയാണ് സുഷമാ സ്വരാജ് രാജ്യസഭയില്‍ വ്യക്തമാക്കിയത്.

2014ല്‍ ഇറാഖിലെ മൊസ്യൂളില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച രാജ്യസഭയിലാണ് സുഷമാ സ്വരാജ് വ്യക്തമാക്കിയത്. മൊസ്യൂളില്‍ കൂട്ടമായി സംസ്കരിച്ച നിലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. ഇറാഖിലെ മൊസ്യൂളില്‍ നിന്ന് ഐസിസ് ഭീകരര്‍ മൂന്ന് വര്‍ഷം മുമ്പ് പിടികൂടി ബന്ദികളാക്കിയ ഇവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 39 പേരില്‍ 31 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരും നാല് പേര്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ ബിഹാര്‍ പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

 39 ഇന്ത്യക്കാര്‍ മരിച്ചെന്ന്

39 ഇന്ത്യക്കാര്‍ മരിച്ചെന്ന്


ഐസിസ് തട്ടിക്കൊണ്ടുപോയ 40 ഇന്ത്യക്കാരില്‍ ഭൂരിഭാഗവും പ‍ഞ്ചാബില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളാണ്. ഇറാഖിലെ വലിയ നഗരമായ മൊസ്യൂളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐസിസ് ഇവരെ പിടികൂടുന്നത്. എന്നാല്‍ ഇവരില്‍ ഒരാള്‍ മുസ്ലിമാണെന്ന് ധരിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സ്വദേശി ഹര്‍ജിത് മാസിഹാണ് മൊസ്യൂളില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയത്. സുഷമാ സ്വരാജ് പറയുന്നു. അവശേഷിക്കുന്ന 39 പേരെ ഐസിസ് പിടികൂടി ബന്ദികളാക്കുകയായിരുന്നു. ഇവരെയാണ് ഐസിസ് നിയന്ത്രണത്തിലുള്ള ബാദുഷിലെത്തിച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്.

 മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിച്ചു

മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിച്ചു

ബാദുഷ് കേന്ദ്രീകരിച്ച് ഇന്ത്യക്കാര്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലിനിടെ പ്രദേശ വാസികളാണ് ഐസിസ് ഒട്ടേറെ മൃതദേഹങ്ങള്‍ മറവു ചെയ്തതായി വെളിപ്പെടുത്തുന്നത്. ഇതോടെ റഡാറുകള്‍ ഉപയോഗിച്ച് കൂട്ടത്തോടെ മൃതദേഹങ്ങള്‍ അടക്കം ചെയ്ത സ്ഥലം കണ്ടെത്തി മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. ഒരു കുഴിയില്‍ നിന്നാണ് 39 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നീണ്ട മുടികളും ഇറാഖി ഷൂസുകളും തിരിച്ചറിയല്‍ കാര്‍ഡുകളുമില്ലാത്ത ഈ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ബാഗ്ദാദിലേയ്ക്ക് ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഇന്ത്യക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, പഞ്ചാബികള്‍ ധരിക്കുന്ന കട, നീണ്ട മുടി, ഇറാഖികള്‍ ധരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ ചെരിപ്പുകള്‍ എന്നിവയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുള്ളത്. ഡിഎന്‍എ പരിശോധനയില്‍ 38 പേരുടെ ഡിഎന്‍എ സാമ്പിളും കാണാതായ ഇന്ത്യക്കാരുമായി 70 ശതമാനം സാമ്യം പുലര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

 ഡിഎന്‍എ പരിശോധന

ഡിഎന്‍എ പരിശോധന



ഇറാഖില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുടേയും ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയതായി 2017 ഡിസംബറില്‍ വിദേശകാര്യ സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഡിഎന്‍എ സാമ്പിളുകള്‍ ഇറാഖിലേയ്ക്ക് അയച്ച ശേഷമാണ് കൂട്ടമായി മറവ് ചെയ്ത മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകളും ഒത്ത് പരിശോധിക്കുന്നത്. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ബാഗ്ദാദിലെത്തിച്ച് പരിശോധിക്കുന്നത് ബുദ്ധിമുട്ട് തന്നെയായിരുന്നുവെന്നും സുഷമ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു. വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ മേല്‍നോട്ടത്തിലാണ് ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും വിദേശകാര്യ മന്ത്രി പറയുന്നു. ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇറാഖിലേയ്ക്ക് പോകുന്ന വികെ സിംഗായിരിക്കും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നല്‍കുക.

ഹര്‍ജിത് മാസിഫിന്റെ വെളിപ്പെടുത്തല്‍

ഹര്‍ജിത് മാസിഫിന്റെ വെളിപ്പെടുത്തല്‍


ഐസിസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ ഹര്‍ജിത് മാസിഫിന്റെ വെളിപ്പെടുത്തലിനെ ശരിവെക്കുന്നതാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. താന്‍ ഒഴികെയുള്ളവരെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി കുറച്ച് ദിവസങ്ങള്‍ക്കകം വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ വ്യക്തമാക്കിയത്. 2015ലാണ് ഇയാള്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ വാദങ്ങളെ വിദേശകാര്യ മന്ത്രാലയം തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാഖി അധികൃതരുടെ സഹായത്തോടെ ഇന്ത്യക്കാരുടെ മൃതദേഹം തിരിച്ചറിഞ്ഞ് 39 പേരുടെ മരണം സ്ഥിരീകരിക്കുന്നത്. ഈ നീക്കത്തിന് പിന്തുണയുമായി ഒപ്പം നിന്ന ഇറാഖി സര്‍ക്കാരിനെ സുഷമാസ്വരാജ് അഭിന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇറാഖിലേയ്ക്ക് പോകുന്ന വികെ സിംഗ് ഡിഎന്‍എ വേരിഫിക്കേഷന്റെ സര്‍ട്ടിഫിക്കറ്റുകളും ഇറാഖി അധികൃതരില്‍ നിന്ന് ഏറ്റുവാങ്ങും. ഇതിന് പുറമേ 39 ഇന്ത്യക്കാരുടെ മൃതദേഹവും ഇന്ത്യയിലെത്തിക്കും.

<strong>ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സുഷമാ സ്വരാജ്: കാത്തിരിപ്പ് വിഫലം!!</strong>ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സുഷമാ സ്വരാജ്: കാത്തിരിപ്പ് വിഫലം!!

<strong>ഇറാഖില്‍ തട്ടിക്കൊണ്ടുപോയവര്‍ മരിച്ചെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു! സുഷമയുടേത് കുറ്റസമ്മതം?</strong>ഇറാഖില്‍ തട്ടിക്കൊണ്ടുപോയവര്‍ മരിച്ചെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു! സുഷമയുടേത് കുറ്റസമ്മതം?

English summary
The 39 Indians, who had been taken hostage in Iraq's Mosul in 2014, were executed by ISIS terrorists, Foreign Minister Sushma Swaraj informed parliament today. "With full proof I can say these 39 are dead," Ms Swaraj said in Rajya Sabha. The government had for years said it would only declare the hostages dead once it had full evidence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X