സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്കാരം; ജിഎസ്ടിയുടെ ഗുണഫലങ്ങൾ
ദില്ലി: രാജ്യത്തെ പരോക്ഷ നികുതി സംവിധാനത്തിൽ അടിമുടി മാറ്റം വരുത്തുന്നതായിരുന്നു ചരക്ക് സേവന നികുതി. സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്കാരവും ജിഎസ്ടി തന്നെ. ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്നതാണ് ജിഎസ്ടിയുടെ മുദ്രാവാക്യം.
ജിഎസ്ടിയിലൂടെ ആവശ്യവസ്തുക്കൾക്ക് ഏർപ്പെടുത്തിയ പരോക്ഷ നികുതിയിൽ കുറവുണ്ടായി. ഇതിന്റെ ഗുണം എത്തിച്ചേർന്നതാകട്ടെ രാജ്യത്തെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളിലും.

സോപ്പ്, ടൂത്ത് പേസ്റ്റ്, ഷാംപൂ, എണ്ണ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നികുതി 26ൽ നിന്ന് 18 ശതമാനമാക്കിയാണ് കുറച്ചത്. ചെരുപ്പുകൾക്ക് ഏർപ്പെടുത്തിയിരുന്ന നികുതി 50 ശതമാനം കുറഞ്ഞ് 10ൽ നിന്ന് 5 ശതമാനത്തിലെത്തി. സുഗന്ധവ്യഞ്ജന വസ്തുക്കൾക്ക് നികുതി 6ൽ നിന്നും 5 ശതമാനമാക്കി കുറച്ചു.
ഇഡ്ലി/ദോശാ മാവിന്റെ നികുതി 12ൽ നിന്നും 5 ശതമാനമാക്കിയും മിനറൽ വാട്ടറിന്റെ നികുതി 27ൽ നിന്നും 18 ശതമാനമാക്കിയും കുറച്ചു. സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന പലതും ജിഎസ്ടിയിലൂടെ എല്ലാവരിലും എത്തിച്ചേരുകയാണുണ്ടായത്.

384 ഉൽപ്പന്നങ്ങളുടെ നികുതിയാണ് പുനർനിർണയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ഉൽപ്പന്നത്തിനും വിലകൂടിയിട്ടില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. ജിഎസ്ടിയുടെ വരവോടെ നികുതി വരുമാനം വർദ്ധിക്കുകയാണുണ്ടായത്.
17ൽപരം പരോക്ഷ നികുതികളാണ് ഒഴിവാക്കിയത്. കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും മാത്രമാണ് നിലവിലുള്ളത്. നാലു സ്ലാബുകളിലായാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇരുപത്തിയെട്ട് എന്നിങ്ങനെ. പെട്രോളിയം ഉൽപ്പന്നങ്ങൾ, മദ്യം, വൈദ്യുതി തുടങ്ങിയവയ്ക്ക് സംസ്ഥാനം പ്രത്യേക നികുതി ഏർപ്പെടുത്തുന്നുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications