കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്കാരം; ജിഎസ്ടിയുടെ ഗുണഫലങ്ങൾ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പരോക്ഷ നികുതി സംവിധാനത്തിൽ അടിമുടി മാറ്റം വരുത്തുന്നതായിരുന്നു ചരക്ക് സേവന നികുതി. സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്കാരവും ജിഎസ്ടി തന്നെ. ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്നതാണ് ജിഎസ്ടിയുടെ മുദ്രാവാക്യം.

ജിഎസ്ടിയിലൂടെ ആവശ്യവസ്തുക്കൾക്ക് ഏർപ്പെടുത്തിയ പരോക്ഷ നികുതിയിൽ കുറവുണ്ടായി. ഇതിന്റെ ഗുണം എത്തിച്ചേർന്നതാകട്ടെ രാജ്യത്തെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളിലും.

gst

സോപ്പ്, ടൂത്ത് പേസ്റ്റ്, ഷാംപൂ, എണ്ണ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നികുതി 26ൽ നിന്ന് 18 ശതമാനമാക്കിയാണ് കുറച്ചത്. ചെരുപ്പുകൾക്ക് ഏർപ്പെടുത്തിയിരുന്ന നികുതി 50 ശതമാനം കുറഞ്ഞ് 10ൽ നിന്ന് 5 ശതമാനത്തിലെത്തി. സുഗന്ധവ്യഞ്ജന വസ്തുക്കൾക്ക് നികുതി 6ൽ നിന്നും 5 ശതമാനമാക്കി കുറച്ചു.

ഇഡ്ലി/ദോശാ മാവിന്റെ നികുതി 12ൽ നിന്നും 5 ശതമാനമാക്കിയും മിനറൽ വാട്ടറിന്റെ നികുതി 27ൽ നിന്നും 18 ശതമാനമാക്കിയും കുറച്ചു. സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന പലതും ജിഎസ്ടിയിലൂടെ എല്ലാവരിലും എത്തിച്ചേരുകയാണുണ്ടായത്.

gst

384 ഉൽപ്പന്നങ്ങളുടെ നികുതിയാണ് പുനർനിർണയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ഉൽപ്പന്നത്തിനും വിലകൂടിയിട്ടില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. ജിഎസ്ടിയുടെ വരവോടെ നികുതി വരുമാനം വർദ്ധിക്കുകയാണുണ്ടായത്.

17ൽപരം പരോക്ഷ നികുതികളാണ് ഒഴിവാക്കിയത്. കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും മാത്രമാണ് നിലവിലുള്ളത്. നാലു സ്ലാബുകളിലായാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇ‌രുപത്തിയെട്ട് എന്നിങ്ങനെ. പെട്രോളിയം ഉൽ‌പ്പന്നങ്ങൾ, മദ്യം, വൈദ്യുതി തുടങ്ങിയവയ്ക്ക് സംസ്ഥാനം പ്രത്യേക നികുതി ഏർപ്പെടുത്തുന്നുണ്ട്.

പമ്പയിൽ വീണ്ടും സംഘർഷം; തന്ത്രികുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം, സമരമേറ്റെടുത്ത് ബിജെപിപമ്പയിൽ വീണ്ടും സംഘർഷം; തന്ത്രികുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം, സമരമേറ്റെടുത്ത് ബിജെപി

18 ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍.. വാഹനങ്ങള്‍ തടഞ്ഞാല്‍ നടപടിയെന്ന് ഡിജിപി18 ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍.. വാഹനങ്ങള്‍ തടഞ്ഞാല്‍ നടപടിയെന്ന് ഡിജിപി

English summary
How GST benefited the consumers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X