കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇബ്രാഹിമിനെ പിടിയ്ക്കാന്‍ ഇന്ത്യയുടെ പദ്ധതി... ഇതാ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടിയ്ക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പൊന്നും പറയാന്‍ പറ്റില്ല. പക്ഷേ ഒരു കാര്യം ഉറപ്പിച്ച് പറയാം- നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ദാവൂദിനെ പിടികൂടാന്‍ ഏതറ്റം വരേയും പോകും.

പാകിസ്താനുമായുള്ള ചര്‍ച്ചയില്‍ ദാവൂദിനെതിരെയുള്ള തെളിവുകളെല്ലാം ഇന്ത്യ പലതവണ നല്‍കിയിട്ടുണ്ട്. മോദിയുടെ യുഎഇ സന്ദര്‍ശനവേളയില്‍ അജിത് ഡോവല്‍ അവിടത്തെ ഭരണാധികാരികളുമായും ദാവൂദിന്റെ കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ ചര്‍ച്ചകളില്‍ എന്തൊക്കെയോ തീരുമാനങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അജിത് ഡോവലിന് കൃത്യമായ പദ്ധതിയുണ്ട്- എങ്ങനെയാണ് ദാവൂദിനെ വേട്ടയാടേണ്ടതെന്ന്

സ്വത്തുവകകള്‍

സ്വത്തുവകകള്‍

എന്താണ് ദാവൂദ് ഇബ്രാഹിമിന്റെ ശക്തി? അത് പണം തന്നെയാണ്. അപ്പോള്‍ ആ ശക്തി ഇല്ലാതാക്കിയാല്‍ പതിയെ പിടിമുറുക്കാം.

ഇന്ത്യയിലുണ്ടോ

ഇന്ത്യയിലുണ്ടോ

ഇന്ത്യയില്‍ ദാവൂദ് ഇബ്രാഹിമിന് സ്വത്തുക്കളുണ്ടോ... ഔദ്യോഗികമായി ഒന്നും കാണില്ല. എന്നാല്‍ ബിനാമിയായി കോടികള്‍ കാണുമെന്ന് ഉറപ്പാണ്.

വിദേശത്തെവിടെ

വിദേശത്തെവിടെ

യുഎഇ ആയിരുന്നു ഒരിടക്കാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ താവളം. പ്രത്യേകിച്ച് ദുബായ്. ഇവിടെ കോടിക്കണക്കിന് രൂപയുടെ ബിസിനസ് സാമ്രാജ്യം തന്നെ ദാവൂദിന് സ്വന്തമാണ്.

ബിനാമികള്‍

ബിനാമികള്‍

മിക്ക സ്ഥലങ്ങളിലും ബിനാമി ഇടപാടുകളാണ് നടക്കുന്നത്. മകളുടേയും മരുമകന്റേയും പേരിലും പലയിടങ്ങളിലായി കോടികളുടെ ആസ്തിയുണ്ട്.

ദാവൂദിന്റെ കമ്പനികള്‍

ദാവൂദിന്റെ കമ്പനികള്‍

ദുബായിലെ ഓയാസിസ് ഓയില്‍സ്, ല്യൂബ് എല്‍സിസി, അല്‍ നൂര്‍ ഡയമണ്ട്‌സ്, ഒയാസിസ് പവര്‍ എല്‍സിസി, ഡോള്‍ഫിന്‍ കണ്‍സ്ട്രക്ഷന്‍സ്, ഈസ്റ്റ് വെസ്റ്റ് എ.ര്‍ലൈന്‍സ്, കിങ് വീഡിയോ, മോയിന്‍ ഗാര്‍മെന്റ്‌സ് തുടങ്ങിയവയെല്ലാം ദാവൂദിന്റേതാണെന്നാണ് ഇന്ത്യ കണ്ടെത്തിയിരിയ്ക്കുന്നത്.

ആരാണ് ഫിറോസ്

ആരാണ് ഫിറോസ്

ദാവൂദിന്റെ ബിനാമികളില്‍ ഏറ്റവും പ്രമുഖന്‍ ഫിറോസ് എന്ന ആളാണ്. ദുബായിലെ മിക്ക ബിസിനസ്സുകളും ഇയാളാണ് നോക്കി നടത്തുന്നത്. ഇയാള്‍ ഒരു ദക്ഷിണേന്ത്യക്കാരനാണ്.

മയക്കുമരുന്നും കള്ളനോട്ടും

മയക്കുമരുന്നും കള്ളനോട്ടും

മയക്കുമരുന്ന് കച്ചവടവും കള്ളനോട്ടും ആണ് ദാവൂദിന്റെ മറ്റ് പ്രധാന മേഖലകള്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനുള്ള ശ്രമം പലപ്പോഴും ഉണ്ടായിട്ടുണ്ട്.

കുഴല്‍പ്പണം

കുഴല്‍പ്പണം

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണമയക്കാന്‍ ബഹുഭൂരിപക്ഷം പേരും ഉപയോഗിയ്ക്കുന്ന രീതിയെ ആണ് കുഴല്‍പ്പണം എന്ന് പറയുന്നത്. ഇതിലെ പ്രധാന കക്ഷി തന്നെ ദാവൂദ് ആണത്രെ.

എല്ലാം പിടിയ്ക്കും

എല്ലാം പിടിയ്ക്കും

കൃത്യമായതെളിവുകളോടെ വിദേശത്തുള്ള ദാവൂദിന്റെ ആസ്തികള്‍ മുഴുവന്‍ മരവിപ്പിയ്ക്കാന്‍ കഴിയും എന്ന് തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ.

English summary
National security advisor Ajit Doval has a strategy to weaken Dawood Ibrahim and his syndicate. The plan is to identify D-Company's offshore assets and get them frozen, sources say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X