നിരഞ്ജന് വേണ്ടി... മലയാളികള്‍ ഹാക്ക് ചെയ്തത് 7 പാക് വെബ്സൈറ്റുകള്‍!
ബെംഗളൂരു: പഞ്ചാബിലെ പത്താന്‍കോട് ഭീകരാക്രമണത്തില്‍ കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമായിരുന്നു ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്. ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനും പാലക്കാട് സ്വദേശിയായ നിരഞ്ജനായിരുന്നു. പാകിസ്താനാണ് ആക്രമണത്തിന് പിന്നിലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മലയാളി ഹാക്കര്‍മാര്‍ ചേര്‍ന്ന് ഏഴ് പാക് വെബ്സൈറ്റുകള്‍ ആക്രമിച്ചു.
പാകിസ്താന് ബാര്‍ കൗണ്‍സിലിന്റേത് ഉള്‍പ്പെടെ ഏഴ് സൈറ്റുകളാണ് മലയാളി ഹാക്കര്‍മാര്‍ ആക്രമിച്ചത്. നിരഞ്ജന് വേണ്ടി, നിരഞ്ജന്റെ രണ്ട് വയസ്സ് പ്രായമുള്ള മകള്‍ക്ക് വേണ്ടിയായിരുന്നു ഈ ആക്രമണം. ഹാക്ക് ചെയ്ത സൈറ്റുകളില്‍ ഒരെണ്ണം പോലും നശിപ്പിക്കുകയോ കണ്ടന്റ് മാറ്റുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പിന്നെയോ, ശക്തമായ ഒരു സന്ദേശം മാത്രം ബാക്കിവെച്ചു, അതെന്താണെന്നോ....

നിരഞ്ജന്റെ മകളുടെ ചിത്രം
എല്ലാ സൈറ്റുകളിലും നിരഞ്ജന്റെ രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകളുടെ ചിത്രം ഹാക്കര്‍മാര്‍ അപ്ലോഡ് ചെയ്തു. എന്തും ചെയ്യാമായിരുന്നിട്ടും അതൊന്നും ചെയ്തില്ല. പകരം നിശബ്ദമായ ഒരു സന്ദേശം മാത്രം ബാക്കിവെച്ചു.

ഇതൊരു സൈബര്‍ യുദ്ധമല്ല
പാകിസ്താനെതിരായ ഒരു സൈബര്‍ യുദ്ധമല്ല ഇതെന്ന് ഹാക്കര്‍മാരുടെ സംഘത്തിലൊരാള്‍ പറഞ്ഞു. ഇത് അവിടത്തെ ജനങ്ങള്‍ക്ക് ഒരു സന്ദേശമാണ്. നിശബ്ദമെങ്കിലും ശക്തമായ ഒരു സന്ദേശം.

എഴുതിയത് ഇങ്ങനെ
പത്താന്‍കോട് ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടീം ഐ ബി എച്ചിന്റെ ഒരു വലിയ സല്യൂട്ട്. ഞങ്ങള്‍ ക്ഷമിക്കുന്നു, ഞങ്ങള്‍ മറക്കുന്നു, കൂടുതലൊന്നും ഞങ്ങളില്‍ നിന്നും പ്രതീക്ഷിക്കരുത്. - ഇതാണ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത വാചകങ്ങള്‍.

നിരഞ്ജന്റെ മരണം
പത്താന്‍കോട് ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവാദിയുടെ ശരീരത്തില്‍ സ്ഫോടക വസ്തുക്കളുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെ ഗ്രനേഡ് പൊട്ടിയാണ് നിരഞ്ജന് കൊല്ലപ്പെട്ടത്

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications