കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരഞ്ജന് വേണ്ടി... മലയാളികള്‍ ഹാക്ക് ചെയ്തത് 7 പാക് വെബ്‌സൈറ്റുകള്‍!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: പഞ്ചാബിലെ പത്താന്‍കോട് ഭീകരാക്രമണത്തില്‍ കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമായിരുന്നു ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍. ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനും പാലക്കാട് സ്വദേശിയായ നിരഞ്ജനായിരുന്നു. പാകിസ്താനാണ് ആക്രമണത്തിന് പിന്നിലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മലയാളി ഹാക്കര്‍മാര്‍ ചേര്‍ന്ന് ഏഴ് പാക് വെബ്‌സൈറ്റുകള്‍ ആക്രമിച്ചു.

പാകിസ്താന്‍ ബാര്‍ കൗണ്‍സിലിന്റേത് ഉള്‍പ്പെടെ ഏഴ് സൈറ്റുകളാണ് മലയാളി ഹാക്കര്‍മാര്‍ ആക്രമിച്ചത്. നിരഞ്ജന് വേണ്ടി, നിരഞ്ജന്റെ രണ്ട് വയസ്സ് പ്രായമുള്ള മകള്‍ക്ക് വേണ്ടിയായിരുന്നു ഈ ആക്രമണം. ഹാക്ക് ചെയ്ത സൈറ്റുകളില്‍ ഒരെണ്ണം പോലും നശിപ്പിക്കുകയോ കണ്ടന്റ് മാറ്റുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പിന്നെയോ, ശക്തമായ ഒരു സന്ദേശം മാത്രം ബാക്കിവെച്ചു, അതെന്താണെന്നോ....

നിരഞ്ജന്റെ മകളുടെ ചിത്രം

നിരഞ്ജന്റെ മകളുടെ ചിത്രം

എല്ലാ സൈറ്റുകളിലും നിരഞ്ജന്റെ രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകളുടെ ചിത്രം ഹാക്കര്‍മാര്‍ അപ്ലോഡ് ചെയ്തു. എന്തും ചെയ്യാമായിരുന്നിട്ടും അതൊന്നും ചെയ്തില്ല. പകരം നിശബ്ദമായ ഒരു സന്ദേശം മാത്രം ബാക്കിവെച്ചു.

ഇതൊരു സൈബര്‍ യുദ്ധമല്ല

ഇതൊരു സൈബര്‍ യുദ്ധമല്ല

പാകിസ്താനെതിരായ ഒരു സൈബര്‍ യുദ്ധമല്ല ഇതെന്ന് ഹാക്കര്‍മാരുടെ സംഘത്തിലൊരാള്‍ പറഞ്ഞു. ഇത് അവിടത്തെ ജനങ്ങള്‍ക്ക് ഒരു സന്ദേശമാണ്. നിശബ്ദമെങ്കിലും ശക്തമായ ഒരു സന്ദേശം.

എഴുതിയത് ഇങ്ങനെ

എഴുതിയത് ഇങ്ങനെ

പത്താന്‍കോട് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടീം ഐ ബി എച്ചിന്റെ ഒരു വലിയ സല്യൂട്ട്. ഞങ്ങള്‍ ക്ഷമിക്കുന്നു, ഞങ്ങള്‍ മറക്കുന്നു, കൂടുതലൊന്നും ഞങ്ങളില്‍ നിന്നും പ്രതീക്ഷിക്കരുത്. - ഇതാണ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത വാചകങ്ങള്‍.

നിരഞ്ജന്റെ മരണം

നിരഞ്ജന്റെ മരണം

പത്താന്‍കോട് ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവാദിയുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കളുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെ ഗ്രനേഡ് പൊട്ടിയാണ് നിരഞ്ജന്‍ കൊല്ലപ്പെട്ടത്

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
A group of Kerala based hackers defaced seven Pakistani websites including that of Pakistani Bar Council on Wednesday, Jan 6. The group of hackers, who are popularly known as 'Indian Black Hats' have said that the only reason for hacking is to dedicate this hacking to 18-month old daughter of martyr Lt. Col Niranjan of National Security Guards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X