Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് വാദങ്ങള്‍ക്ക് തിരിച്ചടി; വ്യോമാക്രമണം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ

Recommended Video

cmsvideo
    അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ | Oneindia Malayalam

    ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ആള്‍നാശമൊന്നും ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ലോക രാജ്യത്തിന് മുന്നില്‍ പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ പ്രധാന അന്തര്‍ദേശീയ മാധ്യമങ്ങളെല്ലാം തന്നെ ഇന്ത്യ ബാലക്കോട്ടില്‍ ശക്തമായ വ്യോമാക്രമണം നടത്തിയെന്നാണ് സ്ഥിരീകരിക്കുന്നത്.

    അഞ്ച് പതിറ്റാണ്ടിന് ശേഷം ഇന്ത്യ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയെന്നാണ് ബിബിസി, അല്‍ജസീറ, ന്യൂയോര്‍ക്ക് ടൈംസ് എന്നീ അന്തര്‍ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സും റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

    ഇമ്രാന്‍ ഖാന്‍ പറഞ്ഞത്

    ഇമ്രാന്‍ ഖാന്‍ പറഞ്ഞത്

    പുല്‍വാമ ഭീകരാക്രണത്തിന് തിരിച്ചടിയായി വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ ഇരുന്നൂറോളം ഭീകര്‍ മരിച്ചെന്ന ഇന്ത്യയുടെ അവകാശവാദം കള്ളമാണെന്നായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലെ വൈകുന്നേരം അവകാശപ്പെട്ടത്.

    സിനിമാജ്വരം

    സിനിമാജ്വരം

    ആക്രമണം നടന്നെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഇടത്തേക്ക് ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെ അയക്കും. ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം നുണയാണെന്ന് തെളിയിക്കുമെന്നും പാകിസ്ഥാൻ പറയുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ബോളിവുഡ് സിനിമാജ്വരം ബാധിച്ചിരിക്കുന്നുവെന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് ട്വീറ്റ് ചെയ്തത്.

    അന്താരാഷ്ട്ര മാധ്യമങ്ങള്‍

    അന്താരാഷ്ട്ര മാധ്യമങ്ങള്‍

    എന്നാല്‍ പാക് അവകാശ വാദങ്ങളുടെ മുനയൊടിക്കുന്ന രീതിയിലാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്ഥാനിലെ തീവ്രവാദി ക്യാമ്പ് ആക്രമിച്ചുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

    റോയിറ്റേഴ്സ്

    റോയിറ്റേഴ്സ്

    ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
    1971 ന് ശേഷം നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തുന്ന ഏറ്റവുംവലിയ അക്രമമാണ് ഇതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

    50 കിലോമീറ്റര്‍ അപ്പുറം

    50 കിലോമീറ്റര്‍ അപ്പുറം

    നിയന്ത്രരേഖയക്ക് 50 കിലോമീറ്റര്‍ അപ്പുറമുള്ള ബാലാകോട്ടിലായിരുന്നു ആക്രമണം എന്ന് വാര്‍ത്ത തുടരവെ റോയിറ്റേഴ്സ് സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പറക്കന്നു ശബ്ദവും സ്ഫോടനശബ്ദങ്ങളും കേട്ടതായും ബോംബുകള്‍ വീണ സ്ഥലങ്ങള്‍ അഗ്നിഗോളമായി മാറിയെന്നും പാകിസ്താനി ഗ്രാമീണരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

    ബിബിസി

    ബിബിസി

    ഇന്ത്യയും പാകിസ്താനും നിയന്ത്രണം പാലിക്കണം എന്ന ചൈനയുടെ പ്രതികരണവും റോയിറ്റേഴ്സ് അതീവ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാകിസ്താനില്‍ ഇന്ത്യയുടെ വ്യോമാക്രമണം എന്ന തലക്കെട്ടോടെയാണ് ബാലക്കോട്ട് ആക്രമണം ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

    1971 ന് ശേഷം

    1971 ന് ശേഷം

    1971 ന് ശേഷം ഇതാദ്യമായാണ് നിയന്ത്രണ രേഖ കടന്ന് പാകിസ്താനില്‍ മണ്ണില്‍ ഇന്ത്യ ആക്രമണം നടത്തുന്നതെന്ന് ബിബിസിയും സ്ഥിരീകിരിക്കുന്നു. ബാലക്കോട്ട് ആക്രമണത്തില്‍ ഇന്ത്യയുടെ പാകിസ്താന്‍റെയും അവകാശവാദങ്ങളും ബിബിസി വിശദമായി റിപ്പോര്‍ട്ട് ചെയ്യുന്നു.

    പരിശീലന കേന്ദ്രം

    പരിശീലന കേന്ദ്രം

    നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന കശ്മീരി തീവ്രവാദികളുടെ പരിശീലന കേന്ദ്രം ഇന്ത്യ ആക്രമിച്ചുവെന്നും പാകിസ്താന്‍ പട്ടാളം ഈ മേഖലയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്നും ഇസ്ലാമാബാദിലെ ബിബിസി ലേഖകന്‍ ഇല്യാസ് ഖാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    തീവ്രത കുറച്ചു കാണിക്കുന്നു

    തീവ്രത കുറച്ചു കാണിക്കുന്നു

    ഇന്ത്യന്‍ ആക്രമണത്തിന്‍റെ തീവ്രത പാകിസ്താന്‍ കുറച്ചു കാണിക്കുകയാണ്. അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചുള്ള ആക്രമണം എന്നല്ല, നിയന്ത്രണ രേഖ കടന്നുള്ള ആക്രമണം എന്നാണ് പാകിസ്താന്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ തീവ്രവാദികളുടെ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ബിബിസിയും തള്ളിക്കളയുന്നില്ല.

    അല്‍ജസീറ

    അല്‍ജസീറ

    പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇന്ത്യ ബോബുകള്‍ നടത്തിയെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇസ്ലാമാബാദിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രം തകർത്തു എന്നവകാശപ്പെടുന്നു എന്നാൽ ഇസ്ലാമാബാദ് ഇത് നിഷേധിച്ചു എന്നാണ് അൽ ജസീറയുടെ റിപ്പോർട്ട്.

    സൈനികാക്രമണം

    സൈനികാക്രമണം

    സൈനികാക്രമണം നടന്ന ബാലാകോട്ടിലെ ജാബ, മൻസേര പ്രദേശങ്ങളിൽ യുദ്ധവിമാനങ്ങൾ പറക്കുന്ന ശബ്ദവും സ്ഫോടനശബ്ദവും കേട്ടിരുന്നുവെന്നും പ്രാദേശത്തെ ജനങ്ങളെ ഉദ്ധരിച്ച് അൽ ജസീറയും റിപ്പോ‍ർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ ഇന്ത്യക്കാര്‍ നടത്തിയ ആഘോഷങ്ങളുടെ ചിത്രങ്ങളും അല്‍ജസീറ പങ്കുവെക്കുന്നു.

    ന്യൂയോര്‍ക്ക് ടൈംസ്

    ന്യൂയോര്‍ക്ക് ടൈംസ്

    സൂര്യോദയത്തിന് മുമ്പ് പാകിസ്താന്‍ അതിര്‍ത്തിക്കുള്ളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഓട്ടേറെ തീവ്രവാദികളെ വകവരുത്തിയതായി ഇന്ത്യ പറയുന്നു. അതേസമയം ബാലക്കോട്ടില്‍ ആരും മരിച്ചിട്ടില്ലെന്നാണ് പാകിസ്താന്‍ പറയുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

    ഉചിതമായ രീതിയില്‍

    ഉചിതമായ രീതിയില്‍

    ആണവശക്തികളായ രണ്ട് രാഷ്ട്രങ്ങളും തര്‍ക്കത്തില്‍ നിന്ന് യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുംവിധം അസ്വാഭാവിക സമീപനാണ് സ്വീകരിക്കുന്നത്. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് വർഷം ആയതുകൊണ്ടുള്ള ദേശീയ വികാരം ജനരോക്ഷത്തെ വലുതാക്കുന്നുണ്ട്. നിരവധി പട്ടാളക്കാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിന് ഉചിതമായ രീതിയില്‍ പകരംവീട്ടി എന്ന വികാരം ഇന്ത്യയിൽ ശക്തമാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+