കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസ്തദാനത്തിലൂടെയും എയ്ഡ്സ് പകരും; സർക്കാർവക പേടിപ്പെടുത്തുന്ന ലഘുലേഖ, എന്തൊരു ദുരന്തം!

എയ്ഡ്‌സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് പുറത്തിറക്കിയ ലഘുലേഖ ഇപ്പോള്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

  • By Akshay
Google Oneindia Malayalam News

Recommended Video

cmsvideo
ഹസ്ചദാനത്തിലൂടെ എയ്ഡ്സ് പകരും! എന്തൊരു ദുരന്തമാണിത് | Oneindia Malayalam

ദില്ലി: എയ്ഡ്സ് എന്ന രോഗം കണ്ടുപിടിച്ചതു മുതൽ പല ദുരൂഹതകളും നമുക്കിടയിൽ ഉണ്ടായിരുന്നു. എയ്ഡ്സ് ബാധിതരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്ന സംഭവം വരെ ഉണ്ടായിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ മാറി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുതിയ കണ്ടെത്തലുകളുമായി പ‍ഞ്ചാബ് എയ്ഡ്സ് കൺട്രോളർ സൊസൈറ്റിയുടെ ലഘുലേഖകൾ പ്രചരിക്കുന്നത്. ഗവേഷരെയും ആരോഗ്യ രംഗത്തെ വിദഗ്ധരെയും നാണിപ്പിക്കുകയാണ് പഞ്ചാബ് സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി.

ഏറെ കാലം മുമ്പ് നുമുക്കിടയിൽ‌ പ്രചരിച്ചുകൊണ്ടിരുന്നു അടിസ്ഥാനവമില്ലാത്ത കാര്യങ്ങളാണ് എയ്ഡ്സ് കൺട്രോളർ സൊസൈറ്റി പുറത്തിറക്കിയ ലഘുലേഖയിലുള്ളത്. എയ്ഡ്‌സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് പുറത്തിറക്കിയ ലഘുലേഖ ഇപ്പോള്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

ഹസ്തദാനം നൽകിയാലും പകരും

ഹസ്തദാനം നൽകിയാലും പകരും

എയ്ഡ്‌സ് ബാധയുള്ള ആളുകള്‍ക്ക് ഹസ്തദാനം നല്‍കുന്നതിലൂടെ രോഗം പകരും എന്നാണ് പഞ്ചാബ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നത്.

മൊബൈൽഫോണും ഉപയോഗിക്കരുത്

മൊബൈൽഫോണും ഉപയോഗിക്കരുത്

മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍,ടോയ്‌ലെറ്റുകള്‍, എയ്ഡ്‌സ് ബാധിതരുടെ പാത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് രോഗം വരുത്താന്‍ ഇടയാക്കുമെന്നു തുടങ്ങിയ കണ്ടെത്തലുകളാണ് ലഘുലേഖയിലുള്ളത്.

ഒന്നിനും അടിസ്ഥാനമില്ല

ഒന്നിനും അടിസ്ഥാനമില്ല

എയ്ഡ്സ് രോഗം കണ്ടുപിടിച്ച സമയത്ത് സമൂഹത്തിൽ നിലനില്ലിരുന്ന അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പഞ്ചാബ് സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രചരിപ്പിക്കുന്നത്.

വിമർശനം ഉയരുന്നു

വിമർശനം ഉയരുന്നു

എയ്ഡ്‌സ് രോഗത്തെ കുറിച്ച് ബോധവത്ക്കരണം നടത്തേണ്ടവര്‍ തന്നെ ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഇത് നാണിപ്പിക്കും

ഇത് നാണിപ്പിക്കും

ശാസ്ത്രഞ്ജരേയും ഗവേഷകരേയും ആരോഗ്യ രംഗത്തെ വിദ്ഗ്ധരേയും നാണിപ്പിക്കുകയാണ് പഞ്ചാബ് സ്റ്റേറ്റ് ഏയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എയ്ഡ്‌സ് ബാധയെ കുറിച്ച് പുറപ്പെടുവിച്ച ലഘുലേഖ.

അങ്ങിനെയൊന്നും പകരില്ല

അങ്ങിനെയൊന്നും പകരില്ല

മനുഷ്യ ശരീരത്തിന്‍റെ രോഗ പ്രതിരോധ ശേഷി നശിപ്പിക്കുന്ന എച്ച്ഐവി വൈറസുകളാണ് എയ്ഡ്സ് എന്ന രോഗം ഉണ്ടാക്കുന്നത്. പകര്‍ച്ച വ്യാധിയാണ് എച്ഐവി. പക്ഷേ രോഗിയ്യൊടൊപ്പം കഴിഞ്ഞതുകൊണ്ടൊ സ്പര്‍ശിച്ചതു കൊണ്ടൊ രോഗം വരില്ല എന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന വിവരം.

മുലപ്പാലിലൂടെയും ലൈംഗീക സ്രവങ്ങലിലൂടെയും...

മുലപ്പാലിലൂടെയും ലൈംഗീക സ്രവങ്ങലിലൂടെയും...

എച്ച്ഐവി ബാധിച്ച ഒരാളുടെ രക്തത്തിലും ലൈംഗിക സ്രവങ്ങളിലും മുലപ്പാലിലും എച്ച്ഐവി ഉണ്ടാവും. ഇവ മറ്റൊരാളുടെ രക്തവുമായി ചേരുമ്പോഴാണ് രോഗം പകരുന്നത്.

സിറിഞ്ചുകൾ വഴി

സിറിഞ്ചുകൾ വഴി

ബാര്‍ബര്‍ ഷോപ്പുകളില്‍ ശുചീകരിക്കാത്ത ക്ഷൌരക്കത്തികള്‍ ഉപയോഗിക്കുന്നതും ലാബുകളിലും ആശുപത്രികളിലും മറ്റും ശുചീകരിക്കാത്ത സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതും മറ്റും രോഗം പകരാന്‍ കാരണമാവുന്നുണ്ട്.

സംരക്ഷണമില്ലാത്ത ലൈംഗിക ബന്ധം

സംരക്ഷണമില്ലാത്ത ലൈംഗിക ബന്ധം

സംരക്ഷണമില്ലാത്ത ലൈംഗിക ബന്ധം, വദനസുരതം, ഗുദസുരതം തുടങ്ങിയ ലൈംഗിക ചേഷ്ടകള്‍, രോഗിയായ ഒരാളുടെ രക്തവുമായുള്ള ബന്ധം, രക്തദാനം, മരുന്നുകള്‍ കുത്തിവയ്ക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് എയ്ഡ്സ് പകരാം. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ഗര്‍ഭധാരണ സമയത്തോ മുലയൂട്ടല്‍ സമയത്തോ രോഗം പകരാമെന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു.

രോഗത്തെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല

രോഗത്തെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല

രോഗബാധിതരുടെ ശരീരത്തില്‍ നിന്നും വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള പ്രതിരോധ വൈറസിനെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വൈറസിനെ ഉപയോഗിച്ച് എച്ച്‌ഐവി ബാധിതരുടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും. പ്രതിരോധ വൈറസ് വഴി സാധാരണ ജീവിതം നിലനിര്‍ത്താനും രോഗബാധിതര്‍ക്കാകും.

ശരീരത്തിൽ നിഷിക്രിയമായിരിക്കും

ശരീരത്തിൽ നിഷിക്രിയമായിരിക്കും

ഏത് ഘട്ടത്തിലാണ് വൈറസ് ബാധിക്കുന്നത് എന്നതിരെ അനുസരിച്ചാണ് രോഗലക്ഷണം തിരിച്ചറിയാനാവുക. വര്‍ഷങ്ങളോളം എച്ച്‌ഐവി വൈറസ് ശരീരത്തില്‍ നിഷ്‌ക്രിയമായിരിക്കും. ദശാബ്ദത്തോളം തിരിച്ചറിയപ്പെടാതെ കഴിയും. ചിലപ്പോള്‍ വൈറസ് ബാധിച്ച് ഒന്നോ രണ്ടോ മാസത്തിന് ശേഷം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

കഴുത്തിന് താഴെയുള്ള പേശികൾ

കഴുത്തിന് താഴെയുള്ള പേശികൾ

എച്ച്‌ഐവി ബാധിതനായ രോഗിക്ക് രക്താര്‍ബുദം, ട്യൂമര്‍ തുടങ്ങിയ കടുത്ത രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്.പനി, കടുത്ത തലവേദന, ശരീരത്തിലുണ്ടാകുന്ന വൃണം, തൊണ്ട വേദന തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. പേശി വേദന, പേശികളിലെ ചുരുക്കം എന്നിവ കൂടുതല്‍ കടുത്ത ലക്ഷണങ്ങളാണ്. കഴുത്തിന് താഴെയുള്ള പേശികളിലാണ് ഈ ലക്ഷണങ്ങള്‍ ആദ്യം കണ്ടുതുടങ്ങുന്നത്.

ഇതും ശ്രദ്ധിക്കണം

ഇതും ശ്രദ്ധിക്കണം

ജനനേന്ദ്രിയത്തിലും വായിലും വരുന്ന അള്‍സര്‍, നീണ്ടുനില്‍ക്കുന്ന മൂക്കൊലിപ്പ്, കടുത്ത ഛര്‍ദ്ദി, എന്നിവ മറ്റ് ലക്ഷണങ്ങളാണ്. അതിസാരം, ശരീരത്തിലെ ഭാരം നഷ്ടപ്പെടല്‍ തുടങ്ങിയവ എച്ച്‌ഐവി ബാധ മൂലം ഉണ്ടാകാം. നഖങ്ങളില്‍ വരുന്ന മാറ്റങ്ങളും എച്ച്‌ഐവി ബാധയുടെ ലക്ഷണങ്ങളാണ്. രാത്രിയിലെ അമിത വിയര്‍പ്പും സംശയത്തോടെ കാണണം.

പ്രതിവർഷം രണ്ട് കോടി

പ്രതിവർഷം രണ്ട് കോടി

ഒരു കോടി ഇരുപത് ലക്ഷത്തോളം പേര്‍ മരിച്ചത് എയ്ഡ്‌സ് രോഗം മൂലമാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ലോകത്ത് പ്രതിവര്‍ഷം 2 കോടിയോളം പേര്‍ പുതിയതായി രോഗബാധിതരാവുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ എയ്ഡ്‌സ് രോഗപ്രതിരോധ വിഭാഗം പറയുന്നു.

English summary
In times of fake news, Punjab State Aids Control Society (PSACS) has taken misinformation to another level.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X