Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലക്കേസില്‍ പ്രതിയായ മകന്റെ ഒളിസങ്കേതം പോലീസിന് കാട്ടിക്കൊടുത്തത് എംഎല്‍എ

ഗയ: ബിഹാര്‍ ലെജിസ്ലേറ്റീവ് അംഗം മനോരമാ ദേവിയുടെ മകനെ പോലീസ് പിടികൂടിയത് അമ്മയുടെ സഹായത്താലാണെന്ന് റിപ്പോര്‍ട്ട്. കൊലപാതകക്കേസില്‍ പോലീസ് തിരയുന്ന മകന്റെ ഒളിസങ്കേതം ചൂണ്ടിക്കാട്ടിയത് മനോരമാ ദേവി തന്നെയാണെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗയ പോലീസിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മനോരമാ ദേവി മകന്‍ ഒളിച്ചിരിക്കുന്ന സ്ഥലം പോലീസിന് കാട്ടിക്കൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. പിതാവിന്റെ പേരിലുള്ള ഫാം ഹൗസില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു പ്രതി രാകേഷ് രഞ്ജന്‍ അലിയാസ് റോക്കി യാദവ്. പിടിയിലായ റോക്കിയെ പിന്നീട് റിമാന്റ് ചെയ്തു.

rocky

മസ്ത്പുര ഗ്രാമത്തില്‍ റോക്കിയുടെ പിതാവ് ബിന്ദി യാദവിന് ഫാം ഹൗസ് ഉണ്ടായിരുന്നു. കേസില്‍ പ്രതിയായതിന് തൊട്ടുപിന്നാലെ റോക്കി ഇവിടേക്ക് ഒളിവില്‍ താമസിക്കാനായി എത്തി. സ്ഥലത്തുനിന്നും വിദേശമദ്യക്കുപ്പികളും മറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബിഹാറില്‍ അടുത്തിടെ മദ്യനിരോധനം നടപ്പാക്കിയിരുന്നതിനാല്‍ മദ്യം ശേഖരിക്കുന്നത് കുറ്റകരമാണ്.

ആദിത്യ സച്ചിദേവ എന്ന ഇരുപതുകാരനെ റോക്കി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. തന്റെ വാഹനത്തെ മറികടന്നത് റോക്കി ചോദ്യം ചെയ്യുകയും പിന്നീട് വെടിവെക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബിജെപി കടുത്ത പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മനോരമ ദേവിയുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+