കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ മുതല്‍ മധ്യപ്രദേശ് വരെ.... ഇനി ബിജെപിയുടെ കാലം!! കര്‍ണാടക ഫലം ജനങ്ങളെ സ്വാധീനിക്കും!!

കര്‍ണാടകയിലെ ഫലം ബിജെപിക്ക് കുതിപ്പേകും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പോലും ഈ തോല്‍വി അവിശ്വസനീയമാണ്. എന്നാല്‍ ബിജെപിയെ സംബന്ധിച്ച് 21ാം സംസ്ഥാനമാണ് ഭരിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിനെ ഓരോ സംസ്ഥാനത്ത് നിന്നും തുരത്തിയോടിക്കുന്ന കാഴ്ച്ചയാണ് കുറച്ചുകാലമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായിട്ടാണ് വിശേഷിപ്പിച്ചിരുന്നത്. അതിലെന്തായാലും കോണ്‍ഗ്രസ് തുന്നം പാടിയിരിക്കുകയാണ്. പക്ഷേ പ്രശ്‌നം അവിടെയൊന്നുമല്ല. ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഈ ഫലം സ്വാധീനം ചെലുത്തും എന്നതാണ്.

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഇനി നടക്കാന്‍ പോകുന്നത് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ്. ഇവിടെയൊക്കെ ബിജെപി പ്രതിരോധത്തിലായിരുന്നു. എന്നാല്‍ കര്‍ണാടകയിലെ ഫലത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. അത് ജനത്തെ കൂടി സ്വാധീനിക്കും എന്ന് ഉറപ്പാണ്.

മധ്യപ്രദേശില്‍ താമര തന്നെ

മധ്യപ്രദേശില്‍ താമര തന്നെ

മധ്യപ്രദേശ് തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമായ കാര്യമാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപിയുടെ തലയെടുപ്പുള്ള നേതാവാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി സഭയില്‍ എത്താനുള്ള സാധ്യത കൂടി ചൗഹാനുണ്ട്. പക്ഷേ അടുത്തിടെ വ്യാപം അഴിമതി പോലുള്ള സംഭവങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കര്‍ണാടക ഫലം ഈ സാധ്യത ഇല്ലാതാക്കിയിരിക്കുകയാണ്. നേരത്തെ ദിഗ് വിജയ് സിംഗിന്റെ കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായി നിലനിന്നിരുന്നു. ഇത് ബിജെപിയുടെ അഴിമതി കൊണ്ട് ജനങ്ങള്‍ മറക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിനെ ബിജെപി ബഹുദൂരം പിന്നിലാക്കുമെന്നാണ് സൂചന.

രാജസ്ഥാനില്‍ നിര്‍ണായകം

രാജസ്ഥാനില്‍ നിര്‍ണായകം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മോശം ഭരണമെന്ന പേരുള്ളത് രാജസ്ഥാനാണ്. മുഖ്യമന്ത്രി വസുന്ധരരാജെയ്‌ക്കെതിരെ കടുത്ത രീതിയിലുള്ള ജനരോഷം ഇവിടെ നിലനില്‍ക്കുന്നുണ്ട്. തുടര്‍ച്ചയായി ഒരുപാര്‍ട്ടിയും ഇവിടെ അധികാരത്തില്‍ എത്തിയിട്ടില്ല. പക്ഷേ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ചുള്ള പോരാട്ടമായ കര്‍ണാടകത്തില്‍ ബിജെപി തേരോട്ടം നടത്തിയത് ഇവിടെയും പ്രതിഫലിക്കും. ഒന്നാമത്തെ കാര്യം കോണ്‍ഗ്രസിനെ ഈ തോല്‍വി തളര്‍ത്തും എന്നതാണ്. പിന്നീട് ബ്രാന്‍ഡ് മോദി എന്ന കാര്യം തന്നെ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നതാണ്. എവിടെയൊക്കെ മോദി പ്രചാരണം നടത്തിയിട്ടുണ്ടോ അവിടെയൊക്കെ താമര വിടര്‍ന്നിട്ടേയുള്ളൂ എന്നതാണ് ചരിത്രം. അതോടൊപ്പം കോണ്‍ഗ്രസിനുള്ളില്‍ തന്നെ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ പോര് നടക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടുമാണ് തമ്മിലാണ് പോരാട്ടം നടക്കുന്നത്.

രമണ്‍ സിംഗിന് ജയിക്കണം

രമണ്‍ സിംഗിന് ജയിക്കണം

ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളൊന്നുമില്ല. പക്ഷേ രമണ്‍ സിംഗിന്റെ കാര്യത്തില്‍ ബിജെപി കടുത്ത തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്. ഇത് പാര്‍ട്ടിക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. കര്‍ണാടകയിലെ ഫലം തന്നെയായിരിക്കും ഇവിടെ നിര്‍ണായകമാവുക. ബിജെപി ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായെന്നും നശിച്ച് കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് എന്തിനാണ് വോട്ടു ചെയ്യുന്നത് എന്നുമായിരിക്കും ബിജെപി തിരഞ്ഞെടുപ്പില്‍ ഇവിടെ പ്രചാരണം നടത്തുക. അതോടൊപ്പം രമണ്‍ സിംഗിന്റെ പ്രതിച്ഛായയും ഇവിടെ ഗുണം ചെയ്യും. നക്‌സലൈറ്റുകള്‍ക്കെതിരെ നടപടിയെടുത്തതും അദ്ദേഹത്തിന് നേട്ടമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്

കര്‍ണാടക ഈ സംസ്ഥാന തിരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും കടുത്ത രീതിയില്‍ ബാധിക്കും. കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് കര്‍ണാടകയില്‍ കടുത്ത പ്രചാരണം തന്നെ നടത്തിയത്. പക്ഷേ തോല്‍വിയോടെ അവര്‍ കനത്ത ആഘാതത്തിലാണ്. കൂടുതല്‍ സഖ്യസാധ്യതകള്‍ ഇതോടെ തേടാനും അതല്ലെങ്കില്‍ നിലവിലുള്ള സഖ്യസാധ്യത തകരാനും വരെ സാധ്യതയുണ്ട്. ബ്രാന്‍ഡ് നരേന്ദ്ര മോദിക്കെതിരെ യാതൊന്നും ചെയ്യാന്‍ പറ്റുന്നില്ലെന്ന തോന്നലും കോണ്‍ഗ്രസിനുണ്ട്. ഈ കുതിപ്പ് തുടരുകയാണെങ്കില്‍ എല്ലാ സര്‍വേ ഫലങ്ങളെയും കടത്തി വെട്ടി മോദി വീണ്ടും ഭൂരിപക്ഷം പിടിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മോദിയുടെ ജനപ്രീതി ഇടിയുന്നു എന്ന വാദം പോലും ഈ ഫലത്തോടെ അപ്രസക്തമായിരിക്കുകയാണ്.

Recommended Video

cmsvideo
Karnataka Elections 2018 : കേരളത്തിലും മോഡി എഫക്ട് ഉണ്ടാക്കാൻ ഒരുങ്ങി BJP | Oneindia Malayalam
ഇനി എല്ലാം നിര്‍ണായകം

ഇനി എല്ലാം നിര്‍ണായകം

ബിജെപിയെ സംബന്ധിച്ച് ഇനി എല്ലാം ശുഭകരമാണ്. പക്ഷേ പ്രതിപക്ഷത്തെ സംബന്ധിച്ച് ഇനി എല്ലാ കാര്യവും നിര്‍ണായകമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2014ല്‍ സംഭവിച്ചത് പോലുള്ള തോല്‍വി കോണ്‍ഗ്രസിനെ സംബന്ധിച്ച് ആലോചിക്കാന്‍ പോലും സാധിക്കാത്തതാണ്. മധ്യപ്രദേശില്‍ ജയസാധ്യതയുണ്ടായിരുന്ന കോണ്‍ഗ്രസിന് ദിഗ് വിജയ് സിംഗിന്റെ സാന്നിധ്യമാണ് തിരിച്ചടിയാവുന്നത്. ഇവിടെ പക്ഷേ ജ്യോതിരാദിത്യ സിന്ധ്യ വരുമെന്ന് ഉറപ്പാണ്. ചൗഹാന് വലിയ രീതിയിലുള്ള മത്സരം സിന്ധ്യയില്‍ നിന്ന് നേരിടേണ്ടി വരും. പക്ഷേ എല്ലാത്തിലും മുകളില്‍ മോദിയെ വീഴ്ത്തുക എന്നതാണ് നിര്‍ണായകമാകുന്നത്. എതിരാളികളില്ലാതെയാണ് മോദിയുടെ കുതിപ്പ്. കോണ്‍ഗ്രസിനാണെങ്കില്‍ നല്ല നേതാക്കളുടെ കുറവുമുണ്ട്.

കര്‍ണാടകയില്‍ ബിജെപി മുന്‍കൂട്ടി കണ്ടു; കോണ്‍ഗ്രസിന്റെ തന്ത്രം പൊളിച്ചു!! വിശ്വസിച്ചവര്‍ ചതിച്ചുകര്‍ണാടകയില്‍ ബിജെപി മുന്‍കൂട്ടി കണ്ടു; കോണ്‍ഗ്രസിന്റെ തന്ത്രം പൊളിച്ചു!! വിശ്വസിച്ചവര്‍ ചതിച്ചു

തോറ്റ് തുന്നം പാടിയാലെന്താ..... വോട്ടിങ് ശതമാനത്തില്‍ കോണ്‍ഗ്രസ് തന്നെ മുന്നില്‍!! ബിജെപി പിന്നില്‍!തോറ്റ് തുന്നം പാടിയാലെന്താ..... വോട്ടിങ് ശതമാനത്തില്‍ കോണ്‍ഗ്രസ് തന്നെ മുന്നില്‍!! ബിജെപി പിന്നില്‍!

English summary
how karnataka election will impact other states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X