കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം രചിച്ച് ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍! കെജ്രിവാള്‍ വാക്കുപാലിച്ചത് എങ്ങനെ... ഇതാ കാണൂ!

Google Oneindia Malayalam News

ദില്ലി: ഈ വര്‍ഷം സിബിഎസ്ഇ പരീക്ഷകള്‍ എല്ലാം നടത്താന്‍ സാധിച്ചിരുന്നില്ല. കൊവിഡ്19 ന്റെ വ്യാപനം തന്നെ കാരണം. എന്നാലും ഫലപ്രഖ്യാപനം നടന്നു, അതും വിദ്യാര്‍ത്ഥികളുടെ പഠനമികവ് കൃത്യമായി മൂല്യനിര്‍ണയം നടത്തിത്തന്നെ.

ഇത്തവണ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചപ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കിയത് രാജ്യ തലസ്ഥാനത്തേക്ക് തന്നെ ആയിരുന്നു. ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത്തവണ റെക്കോര്‍ഡ് വിജയശതമാനം ആയിരുന്നു എന്നത് തന്നെയാണ് അതിന് കാരണം. 98 ശതമാനം വിജയം!

Arvind Kejriwal

2015 ല്‍ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ അദ്ദേഹം ജനങ്ങള്‍ക്ക് ഒരുപാട് വാദ്ഗാനങ്ങള്‍ നല്‍കിയിരുന്നു. അതില്‍ ഒന്നായിരുന്നു, ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്വകാര്യ സ്‌കൂളുകളേക്കാള്‍ മികച്ചതാക്കുമെന്ന്. അന്ന് പലരും ഈ വാഗ്ദാനത്തെ അത്ര വലിയ ഒരു സംഭവമായി എടുത്തിരുന്നില്ല. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഎസ്ഇ പ്ലസ് ടു ഫലം വന്നപ്പോള്‍ ഏവരും ശരിക്കും അമ്പരന്നുപോയി.

ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയശതമാനം ആണ് ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇത്തവണ നേടിയത്. ടീം എജ്യുക്കേഷനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും എല്ലാം അഭിനന്ദനം അറിയിച്ചുകൊണ്ടായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.

തുടര്‍ച്ചയായി അഞ്ചാമത്തെ വര്‍ഷമാണ് ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ് ടു വിജയശതമാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. 2016 ല്‍ അത് 85.9 ശതമാനം ആയിരുന്നു. 2017 ല്‍ 88.2 ശതമാനമായി വര്‍ദ്ധിച്ചു. 2018 ല്‍ അത് 90.6 ശതമാനവും 2019 ല്‍ 94.24 ശതമാനവും ആയി. ഇത്തവണ റെക്കോര്‍ഡ് സൃഷ്ടിച്ച് 98 ശതമാനവും.

Arvind Kejriwal

ദില്ലി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയയാണ് ദില്ലിയിലെ വിദ്യാഭ്യാസമന്ത്രി. കഴിഞ്ഞ അഞ്ച് വര്‍ഷവും ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ റെക്കോര്‍ഡ് ഭേദിക്കാന്‍ വേണ്ടി പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് സിസോദിയ പ്രതികരിച്ചത്. ഇത്തവണയും അതില്‍ മാറ്റമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഈ നേട്ടം സ്വന്തമാക്കിയത് എന്നായിരിക്കും പലരും ചിന്തിക്കുന്നുണ്ടാവുക. അരവിന്ദ് കെജ്രിവാള്‍ വിദ്യാഭ്യാസ മാതൃക മുന്നോട്ട് വയ്ക്കുന്ന പത്ത് കാര്യങ്ങള്‍ ഒന്ന് നോക്കാം

1. ഉയര്‍ന്ന വിദ്യാഭ്യാസ ബജറ്റ്: കഴിഞ്ഞ ആറ് വര്‍ഷമായി ദില്ലി സര്‍ക്കാരിന്റെ മൊത്തം ബജറ്റിന്റെ 25 ശതമാനം ആണ് വിദ്യാഭ്യാസ ബജറ്റ്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണിത്.

2. ക്ലാസ്സ് മുറികള്‍ ഇരട്ടിയാക്കി: കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ കൊണ്ട് ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ്സ് മുറികളുടെ എണ്ണം ഇരട്ടിയിലേറെയായി. 17,000 ക്ലാസ്സ് മുറികള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 37,000 ആയി.

3. ലോകോത്തര സംവിധാനങ്ങള്‍: ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വികസിപ്പിച്ചത്. നീന്തല്‍ക്കുളങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, ലബോറട്ടറികള്‍, ലൈബ്രറികള്‍ തുടങ്ങി സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് കൂടുതല്‍ ആസ്വാദ്യകരമാക്കി.

4. അധ്യാപക പരിശീലനം: ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചിരിന്നത് കേംബ്രിജിലും സിംഗപ്പൂരിലും ഫിന്‍ലാന്‍ഡിലും ഒക്കെ ആയിരുന്നു. ലോകോത്തര സ്ഥാപനങ്ങളില്‍ നിന്ന് കിട്ടിയ അറിവകള്‍ ആ അധ്യാപകരേയും ലോകനിലവാരത്തില്‍ എത്തിച്ചു.

5. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിദ്യാര്‍ത്ഥികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന ആളാണ്. അധ്യാപകരമുമായും രക്ഷിതാക്കളുമായും അദ്ദേഹം സ്ഥിരമായി ഇടപഴകുന്നു. ഇത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയും സ്ഥിരമായി സ്‌കൂളുകള്‍ സന്ദര്‍ശിക്കാറുണ്ട്.

Kejriwal

6. വിദഗ്ധ ഉപദേശകര്‍: ഓക്‌സ്‌ഫോര്‍ഡ് വിദ്യാഭ്യാസം നേടിയ എഎപി എംഎല്‍എ അതിഷിയുടെ നേതൃത്വത്തിലാണ് ദില്ലിയിലെ കോര്‍ എജ്യുക്കേഷന്‍ ടീം. എന്‍ജിഒകളില്‍ നിന്നും മറ്റ് മാതൃകാ സ്‌കൂളുകളില്‍ നിന്നും ദില്ലിയിലെ കുട്ടികള്‍ക്കായി ഇവര്‍ കൊണ്ടുവന്നത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ പരിഷ്‌കര്‍ത്താക്കളെയാണ്.

Recommended Video

cmsvideo
India's GDP to contract 7.5% if Covid vaccine is delayed | Oneindia Malayalam

7. പിടിഎ മീറ്റിങ്ങുകള്‍: വിദ്യാര്‍ത്ഥികളുടെ മെച്ചപ്പെട്ട പ്രകടനത്തിന് രക്ഷിതാക്കളുടെ ഇടപെടല്‍ നിര്‍ണായകമാണ്. വമ്പന്‍ സ്വകാര്യ സ്‌കൂളുകളുടെ മാതൃകയില്‍ ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകളും സ്ഥിരമായ മെഗാ പിടിഎ മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചുപോരുന്നുണ്ട്.

8. വിരമിച്ച സൈനികരുടെ നിയമനം: സ്‌കൂളില്‍ എന്തിനാണ് വിരമിച്ച സൈനികരെ നിയമിക്കുന്നത് എന്ന് അത്ഭുതപ്പെടേണ്ട. പ്രധാന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി. മറ്റ് ഭരണകാര്യങ്ങള്‍ നോക്കാന്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ എസ്‌റ്റേറ്റ് മാനേജര്‍മാരായി കെജ്രിവാള്‍ സര്‍ക്കാര്‍ നിയമിച്ചു.

9. നൂതന അധ്യയനം: വിദ്യാര്‍ത്ഥികളുടെ പ്രത്യേക നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി നൂതനമായ അധ്യയന മാര്‍ഗ്ഗങ്ങള്‍ ആണ് ഇവിടെ നടപ്പിലാക്കിയത്. ഓരോ വിദ്യാര്‍ത്ഥിക്കും എഴുതാനും വായിക്കാനും സാധ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കുന്ന പദ്ധതിയായി മിഷന്‍ ചുനൗതിയും മിഷന്‍ ബുനിയാദും.

10. സാങ്കേതിക ഇടപെടല്‍: ദില്ലിയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരും മൊബൈല്‍ ഫോണും ടാബ്ലറ്റുകളും അധ്യാപന സഹായിയായി ഉപയോഗിക്കുന്നുണ്ട്. ഉയര്‍ന്ന ക്ലാസ്സുകളില്‍ പ്രൊജക്ടറുകളും മറ്റും ഉപയോഗിക്കുന്നതും കുട്ടികള്‍ക്ക് ഏറെ ഗുണകരമാണ്.

English summary
How Kejriwal lead Govt Schools got record result in CBSE Class 12 Board Exams? 10 Points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X