Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാർവാർഡ് ബിസിനസ് സ്‌കൂൾ വരെ ഞെട്ടി: കുംഭമേള ലോകത്തിലെ ഏറ്റവും വലിയ മാനേജ്മെന്റ് കേസ് പഠനമാകാം: ഗൗതം അദാനി

പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ വളരെ സജീവമായി പങ്കെടുത്ത വ്യക്തിയാണ് പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി. ദശലക്ഷക്കണക്കിന് വരുന്ന ഭക്തർക്ക് മികച്ച ആത്മീയ അനുഭവം പ്രധാനം ചെയ്യുന്നതിനായി ആരതി സംഗ്രഹയുടെ 1 കോടി കോപ്പികളാണ് ഭക്തർക്കായി വിതരണം ചെയ്തത്. അതോടൊപ്പം തന്നെ ഇസ്കോണുമായി സഹകരിച്ച് കുംഭമേളയിലെത്തുന്ന പത്ത് ലക്ഷത്തോളം ഭക്തർക്ക് ഗ്രൂപ്പ് സൗജന്യ ഭക്ഷണം വിതരണവും നടത്തി. ഇപ്പോഴിതാ കുംഭമേളയെക്കുറിച്ച് അദാനി പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായി മാറുകയാണ്. ഗൗതം അദാനിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കുംഭമേള പോലെ മനുഷ്യരും സംസ്കാരവും ഒത്തുചേരുന്ന മറ്റൊരു മേളയും ലോകത്തിൽ ഇല്ല. ഒരു കമ്പനിയെന്ന നിലയിൽ കുംഭ മേളയുടെ പ്രവർത്തനങ്ങളിൽ അദാനി ഗ്രൂപ്പ് സജീവമായി ഇടപെട്ടിട്ടുണ്ട്. ഓരോ തവണയും ഈ വിഷയം ചർച്ച ചെയ്യുമ്പോഴെല്ലാം നമ്മുടെ പൂർവ്വികരുടെ ദർശനം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം ലിങ്ക്ഡ്ഇന്നില്‍ കുറിക്കുന്നത്. ഇന്ത്യയിലുടനീളം തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജ ശൃംഖലകൾ എന്നിവ നിർമ്മിച്ച ഒരാളെന്ന നിലയിൽ, ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ നാഗരികതയെ പിന്തുണയ്ക്കുന്ന ഒരു ശക്തിയായ "ആത്മീയ ഇൻഫ്രാസ്ട്രക്ചറിൻ്റെ" അവിശ്വസനീയമായ ഈ ഉദാഹരണം എന്നെ അത്ഭുതപ്പെടുത്തുന്നു.

adani-kumb-

ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ മാനേജ്മെന്റ് കേസ് പഠനം

ഹാർവാർഡ് ബിസിനസ് സ്‌കൂൾ കുംഭമേളയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ചപ്പോൾ അതിന്റെ വലിപ്പം അവരെ അത്ഭുതപ്പെടുത്തി. പക്ഷേ, ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാന്‍ അതിലും ആഴത്തിലാണ് ഇതിനെ കാണുന്നത്. ലോകത്തിലെ ഏറ്റവും വിജയകരമായ പോപ്പ്-അപ്പ് മെഗാസിറ്റി കേവലം അക്കങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് അദാനി ഗ്രൂപ്പിലെ ഞങ്ങൾ പിന്തുടരാൻ ലക്ഷ്യമിടുന്ന കാലാതീതമായ തത്വങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു.

ഓരോ 12 വർഷത്തിലും ന്യൂയോർക്ക് നഗരത്തിലേതിനേക്കാള്‍ കൂടുതല്‍ ആളുകല്‍ പുണ്യ നദികളുടെ തീരത്തെ ഈ താല്‍ക്കാലിക നഗരത്തിലേക്ക് എത്തുന്നു. ബോർഡ് മീറ്റിംഗുകളും പവർപോയിന്റ് അവതരണങ്ങളോ ഒന്നും ഇവിടെ ഇല്ല, പകരം നൂറ്റാണ്ടുകളുടെ പഠനത്തിലൂടേയം പരിശീലനത്തിലൂടെയും ആർജിച്ചെടുത്ത 'ഇന്ത്യന്‍ ജുഗാദ്' (പരിമിതമായ വിഭവങ്ങൾ നൂതനമായ രീതിയിൽ ഉപയോഗിക്കല്‍) ആണ് ഇവിടെ ദൃശ്യമാകുന്നത്.

കുംഭമേളയുടെ അനശ്വരമായ 3 സ്തംഭങ്ങൾ

1-ആത്മീയതയുടെ അളവുകോല്‍

കുംഭമേളയുടെ അളവുകോള്‍ എന്നത് വലിപ്പത്തേക്കാളുപരി അത് എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതാണ്. 200 മില്യണ്‍ ആളുകൾ അർപ്പണബോധത്തോടെയും സേവനത്തോടെയും ഒത്തുകൂടുമ്പോൾ, അത് വെറുമൊരു പരിപാടിയല്ല, ആത്മാക്കളുടെ അതുല്യമായ സംഗമമാണ്. ഇതിനെയാണ് ഞാൻ "സ്പിരിച്വൽ എക്കണോമി ഓഫ് സ്കെയിൽ" എന്ന് വിളിക്കുന്നത്. വലുതാകുന്തോറും അത് ഭൗതികമായി മാത്രമല്ല, മാനുഷികമായും മാനവികതയിലും കൂടുതൽ കാര്യക്ഷമമായി മാറുന്നു. കുംഭമേളയെ ഏതെങ്കിലും ഒരു അളവുകോല്‍ വെച്ച് അളക്കാന്‍ സാധിക്കില്ല. പകരം സൃഷ്ടിക്കപെടുന്ന ഐക്യത്തിൻ്റെ നിമിഷങ്ങളിലൂടെ വേണം അതിനെ അളക്കാന്‍.

2-സുസ്ഥിരത

ഇഎസ്ജി (പരിസ്ഥിതി സമാനുഭാവം, സാമൂഹിക ഉത്തരവാദിത്തം, കോർപ്പറേറ്റ് ഭരണം) ബോർഡ്മീറ്റിങ്ങുകളിലെ ഒരു സ്ഥിരം പ്രയോഗമായി മാറുന്നതിന് മുമ്പ് തന്നെ കുംഭമേള സർക്കുലാർ ഇക്കണോമി തത്വങ്ങൾ നടപ്പിലാക്കിയിരുന്നു. കുംഭമേളസമയത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ആതിഥ്യമരുളുന്ന പുണ്യനദി ദശലക്ഷക്കണക്കിന് ഭക്തരെ ശുദ്ധീകരിക്കുകയും അതിന് ശേഷം സ്വയം ശുദ്ധീകരിച്ച് സ്വാഭാവിക അവസ്ഥയിലേക്ക് മടങ്ങുന്നു. ആധുനിക വികസന കാഴ്ച്ചപ്പാടനെക്കുറിച്ചുള്ള വലിയ പാഠമാണ് ഇതിലൂടെ നല്‍കുന്നത്. അതായത് നമ്മൾ ഭൂമിയിൽ നിന്ന് എന്ത് എടുക്കുന്നു എന്നതിലല്ല, മറിച്ച് നമ്മൾ അതിന് എങ്ങനെ തിരികെ നൽകുന്നു എന്നതിലാണ് യഥാർത്ഥ പുരോഗതി നിലനില്‍ക്കുന്നത്.

3. സേവനം വഴി നേതൃത്വം

ഏറ്റവും ശക്തമായ വശം എന്താണെന്ന് ചോദിച്ചാല്‍ ഇതിനൊയൊന്നും നിയന്ത്രിക്കാന്‍ ഏതെങ്കിലും ഒരു അതോറിറ്റി ഇല്ല എന്നുള്ളതാണ്. യഥാർത്ഥ നേതൃത്വം എന്ന് പറയുന്നത് ഉത്തരുവുകള്‍ നല്‍കുന്നതില്‍ അല്ല, മറിച്ച് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതിലാണ്. വിവിധ അഖാരകളും പ്രാദേശിക അധികാരികളും സന്നദ്ധപ്രവർത്തകരും ഇവിടെ ഐക്യത്തോടെ പ്രവർത്തിക്കുന്നു. സേവനത്തിലൂടെയുള്ള നേതൃത്വമാണ് ഇവിടെ നടപ്പിലാക്കുന്നത്. മികച്ച നേതൃത്വം എന്നത് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നവരോ നിയന്ത്രിക്കുന്നവരോ അല്ലെന്ന് കുംഭമേള നമ്മെ പഠിപ്പിക്കുന്നു. സേവനമാണ് ഭക്തി, സേവനമാണ് പ്രാർത്ഥന, സേവനം തന്നെയാണ് ദൈവം.

adani-kumb-

കുംഭമോള ആഗോള ബിസിനസ് മേഖലയ്ക്ക് നല്‍കുന്ന പാഠമെന്താണ്?

10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിടുന്ന ഇന്ത്യക്ക് കുംഭമേള അതുല്യമായ ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു:

1. എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ച

കുംഭമേള എല്ലാവരേയും സ്വാഗതം ചെയ്യുന്നു. സന്യാസികള്‍ മുതൽ സിഇഒമാർ വരെ, ഗ്രാമീണർ മുതൽ വിദേശ ടൂറിസ്റ്റുകളെ വരെ. അദാനി ഗ്രൂപ്പില്‍ "നന്മയുള്ള വളർച്ച" എന്ന് ഞങ്ങള്‍ വിളിക്കുന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.

2. ആത്മീയ സാങ്കേതികവിദ്യ

ഡിജിറ്റൽ രംഗത്തെ മുന്നറ്റേത്തില്‍ നമ്മൾ അഭിമാനിക്കുമ്പോൾ, കുംഭമേളെ ആത്മീയ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നു. മാനസികാരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടത്തിൽ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ പോലെ തന്നെ നിർണായകമാണ് ഈ സോഫ്റ്റ് ഇൻഫ്രാസ്ട്രക്ചറും.

3. സാംസ്കാരിക ആത്മവിശ്വാസം

ആഗോള ഏകീകരണത്തിൻ്റെ ഒരു കാലഘട്ടത്തിൽ, കുംഭമേള സാംസ്കാരിക ആധികാരികതയുടെ വ്യക്തമായ തെളിവാണ്.
ഇതൊരു മ്യൂസിയം പീസല്ല - ഇത് ഒരു ജീവിതമാണ്, ആധുനികതയുമായി പൊരുത്തപ്പെടുന്ന പാരമ്പര്യത്തിന്റെ ഉദാഹരണമാണ്.

പുരാതനവും ഭാവിയും

ഞങ്ങളുടെ തുറമുഖങ്ങളിലൂടെയോ സൗരോർജ്ജ ഫാമുകളിലൂടെ നടക്കുമ്പോൾ ഞാന്‍ പലപ്പോഴും കുംഭമേള നല്‍കുന്ന പാഠങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. നമ്മുടെ പ്രാചീന നാഗരികത ഏതെങ്കിലും സ്മാരകങ്ങളുടെ മാത്രം നിർമ്മിതമല്ല, മറിച്ച് അത് അത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതങ്ങള്‍ നിലനിർത്തുന്ന സംവിധാനങ്ങൾ സൃഷ്ടിച്ചു. ആധുനിക ഇന്ത്യയിലേക്കും നാം പകർത്തേണ്ടത് ഇതാണ്. അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം പരിസ്ഥിതി വ്യവസ്ഥകളെ പരിപോഷിപ്പിക്കുകയും വേണം.

രാജ്യങ്ങൾ സൈനിക ശക്തിയിലും സാമ്പത്തിക ശക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, കുംഭമേള ഇന്ത്യയുടെ അതുല്യമായ മൃദുശക്തിയെ പ്രതിനിധീകരിക്കുന്നു. വാസുദേവ കുടുംബകം (ലോകം ഒരു കുടുംബമാണ്). ലോകത്തിലെ ഏറ്റവും വലിയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് മാത്രമല്ല, സഹസ്രാബ്ദങ്ങളെ അതിജീവിച്ച മനുഷ്യ ഘടനയുടെ സുസ്ഥിര മാതൃക കൂടിയാണ് കുംഭമേള പ്രദർശിപ്പിക്കുന്നത്.

നേതൃത്വത്തിനുള്ള വെല്ലുവിളി

വർഷങ്ങൾ മാത്രമല്ല, നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന സംഘടനകളെ കെട്ടിപ്പടുക്കാൻ കഴിയുമോയോയെന്ന വലിയൊരു ചോദ്യം കുംഭമേള ആധുനിക നേതാക്കളോട് ചോദിക്കുകയാണ്. നമ്മുടെ സംവിധാനങ്ങൾക്ക് അളവുകോല്‍ മാത്രമല്ല, ആത്മാവും കൈകാര്യം ചെയ്യാൻ കഴിയുമോ? ഐഐ, കാലാവസ്ഥാ പ്രതിസന്ധി, സാമൂഹിക വിഘടനം എന്നിവയുടെ ഒരു യുഗത്തിൽ, കുംഭമേളയുടെ പാഠങ്ങൾ എന്നത്തേക്കാളും പ്രസക്തവും ഇനിപ്പറയുന്നവ ഉൾക്കൊള്ളുന്നതുമാണ്:

  • സുസ്ഥിരമായ റിസോഴ്സ് മാനേജ്മെന്റ്
  • യോജിപ്പുള്ള ബഹുജന സഹകരണം
  • മനുഷ്യസ്പർശമുള്ള സാങ്കേതികവിദ്യ
  • സേവനത്തിലൂടെ നേതൃത്വം
  • ആത്മാവിനെ നഷ്ടപ്പെടുത്താത്ത അളവുകോല്‍

മുന്നോട്ടുള്ള പാത

ഇന്ത്യ ഒരു ആഗോള മഹാശക്തിയായി മാറുമ്പോൾ നമ്മൾ ഓർക്കേണ്ടത് നമ്മുടെ ശക്തിയെന്ന് നമ്മൾ നിർമ്മിക്കുന്നതിലല്ല, മറിച്ച് സംരക്ഷിക്കുന്നതിലാണ്. കുംഭമേളയെന്നത് ഒരു മതപരമായ കൂടിച്ചേരൽ അല്ല, മറിച്ച് സുസ്ഥിര നാഗരികതയുടെ ഒരു രൂപരേഖയാണത്. എന്നെ സംബന്ധിച്ച് യഥാർത്ഥ വിജയം സാമ്പത്തിക നേട്ടങ്ങളല്ല, മറിച്ച് ആളുകളുടെ മനസ്സിൽ നാം ചെലുത്തുന്ന സ്വാധീനമാണെന്നതാണ് ഇത് ഓർമ്മിപ്പിക്കന്നത്.

കുംഭമേളയില്‍ ഇന്ത്യയുടെ മൃദുശക്തിയുടെ സാരാംശം നാം കാണുന്നു. അധിനിവേശത്തിലല്ല, മറിച്ച് ബോധത്തിലാണ്, ആധിപത്യത്തിലല്ല, സേവനത്തിലാണ് അത് അടങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ യഥാർത്ഥ ശക്തി അതിൻ്റെ ആത്മാവിലാണ്, അവിടെ വളർച്ച എന്നത് സാമ്പത്തിക ശക്തി മാത്രമല്ല, മനുഷ്യബോധത്തിൻ്റെയും സേവനത്തിൻ്റെയും സംഗമമാണ്. യഥാർത്ഥ പൈതൃകം എന്നത് നിർമ്മിച്ച ഘടനകളിലല്ല, മറിച്ച് നമ്മൾ നിർമ്മിക്കുന്ന ബോധത്തിലാണ് എന്ന പാഠമാണ് കുംഭമേള നമ്മെ പഠിപ്പിക്കുന്നത്. അത് നൂറ്റാണ്ടുകളായി വളർന്നുകൊണ്ടിരിക്കും.

അതുകൊണ്ട് തന്നെ ഇന്ത്യയുടെ വളർച്ചയുടെ കാര്യം പറയുമ്പോൾ ഏറ്റവും വിജയകരമായ പദ്ധതിയായി വലിയ തുറമുഖങ്ങളോ ഊർജ പാർക്കുകളോ അല്ല ഉയർത്തിക്കാട്ടേണ്ടത്, മറിച്ച് ജനങ്ങളുടെ ജീവിതത്തിൽ നാം കൈവരിക്കുന്ന പുരോഗതിയാണ്. വിഭവങ്ങൾ ശോഷിക്കാതെയും ആത്മാവ് നഷ്ടപ്പെടുത്താതെയും ദശലക്ഷക്കണക്കിന് ആളുകളെ സേവിക്കുന്ന, നൂറ്റാണ്ടുകളായി വിജയകരമായി നടക്കുന്ന ഒരു ആത്മീയ സമ്മേളനമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+