Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി എത്രകാലം കൂടി കേന്ദ്രം ഭരിക്കും; ചർച്ചയായി പുതിയ പ്രവചനം

2014 ലാണ് ബി ജെ പി രാജ്യത്ത് അധികാരത്തിലേറിയത്. ഇനി എത്രകാലം കൂടി ബി ജെ പി രാജ്യം ഭരിക്കും? ഇനിയും 20 വർഷം കൂടി എന്നാണ് പ്രമുഖ വോട്ടെടുപ്പ് വിദഗ്ദ്ധനും ആക്സിസ് മൈ ഇന്ത്യ സ്ഥാപകനുമായ പ്രദീപ് ഗുപ്ത പ്രവചിക്കുന്നത്. ഒരു കാലത്ത് രാജ്യത്ത് കോൺഗ്രസ് ആസ്വദിച്ചിരുന്ന നീണ്ട രാഷ്ട്രീയ ആധിപത്യത്തിന് സമാനമായ മറ്റൊരു രാഷ്ട്രീയ ചക്രത്തിലേക്കാണ് ഇന്ത്യ വീണ്ടും കടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി ടി ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഭരണത്തിൽ വലിയ വീഴ്ചകൾ സംഭവിക്കാത്തപക്ഷം ഭരണകക്ഷിയുടെ നില സുരക്ഷിതമായിരിക്കുമെന്നാണ് പ്രദീപ് ഗുപ്ത പറയുന്നത്.'1977 വരെ കോൺഗ്രസ് തുടർച്ചയായി രാജ്യത്ത് ഭരിച്ചു. പിന്നീട് അവർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. അന്ന് ഒരു രാഷ്ട്രീയ തലമുറയ്ക്ക് ഏകദേശം 20 വർഷം ആയുസുണ്ടെന്നാണ് പറയപ്പെട്ടിരുന്നത്. ആ രാഷ്ട്രീയ ചക്രം ഇന്നും തുടരുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്," പ്രദീപ് ഗുപ്ത പറഞ്ഞു.

bjp1-17

ബി.ജെ.പിക്കും സമാനമായി ദീർഘകാലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് തുടരാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ അതിന് ഭരണനിലവാരം നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ജനവിധിയോടെ അധികാരത്തിലെത്തിയതിനാൽ ബിജെപിയിൽ ജനങ്ങളുടെ പ്രതീക്ഷയും വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

"ഭരണത്തിന്റെ പ്രകടനം മോശമാകാതിരുന്നാൽ അവർ വിജയിച്ചുകൊണ്ടേയിരിക്കും. അതേസമയം പ്രതിപക്ഷം തുടർച്ചയായി തോൽവികൾ നേരിടും," എന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തുന്ന സർക്കാരുകളോട് പൊതുജനങ്ങൾക്ക് സ്വാഭാവികമായും കൂടുതൽ പ്രതീക്ഷകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷമായ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും പ്രദീപ് ഗുപ്ത പ്രതികരിച്ചു. മുൻകാല ഭരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കോൺഗ്രസിന്റെ തിരിച്ചുവരവ് ദുഷ്കരമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

"2029 ആകുമ്പോഴേക്കും കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായിട്ട് ഏകദേശം 15 വർഷമാകും. ജനങ്ങളെ വീണ്ടും പൂർണമായി വിശ്വസിപ്പിക്കാൻ അവർക്കു കുറഞ്ഞത് അഞ്ച് വർഷം കൂടി വേണ്ടിവരുമെന്നാണ് എന്റെ അഭിപ്രായം," അദ്ദേഹം പറഞ്ഞു.

വളരെ ഉയരങ്ങളിലെത്തുന്ന രാഷ്ട്രീയ ശക്തികൾക്ക് പിന്നീട് തിരിച്ചടികൾ നേരിടേണ്ട സാഹചര്യം ഉണ്ടാകാമെന്നും പ്രദീപ് ഗുപ്ത പറഞ്ഞു. "ബി.ജെ.പിയും ഇപ്പോൾ വലിയ പ്രതീക്ഷകളുടെ ഘട്ടത്തിലാണ്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+