നിരഞ്ജന് മരിച്ചത് അങ്ങനെയല്ല... ഇങ്ങനെ ആയിരുന്നു; തെറ്റ് പറ്റിപ്പോയോ?
പത്താന്‍കോട്: പത്താന്‍കോട് വ്യോമ സേനാ കേന്ദ്രത്തിലെ ഭീകരാക്രമണം രാജ്യത്തിന് നഷ്ടപ്പെടുത്തിയത് ഏഴ് ധീര യോദ്ധാക്കളെയാണ്. മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാറിന്റെ മരണമായിരുന്നു അതില്‍ ഏറ്റവും പ്രധാനം. പത്താന്‍കോട് ഓപ്പറേഷനില്‍ ജീവന് നഷ്ടപ്പെട്ട ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള സൈനികനായിരുന്നു നിരഞ്ജന്.
കൊല്ലപ്പെട്ട തീവ്രവാദിയുടെ ശരീരത്തിലുണ്ടായിരുന്നി ഗ്രനേഡ് നിര്‍വ്വീര്യമാക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് നിരഞ്ജന് രക്തസാക്ഷിയായത് എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. എന്നാല്‍ അത് അങ്ങനെ ആയിരുന്നില്ലത്രെ.
സ്ഫോടക വസ്തുക്കളുണ്ടോ എന്ന പരിശോധിയ്ക്കുമ്പോഴാണത്രെ ഗ്രനേഡ് പൊട്ടിത്തെറിച്ചത്. മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

നിരഞ്ജന്റെ രക്തസാക്ഷിത്വം
പത്താന്‍കോട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തിലുണ്ടായിരുന്ന ഗ്രനേഡ് നിര്വ്വീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ നിരഞ്ജന് മരിച്ചു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

അങ്ങനെയല്ലേ...
എന്നാല്‍ നിരഞ്ജനോ ബോംബ് സ്ക്വാഡോ ഗ്രനേഡ് നിര്‍വ്വീര്യമാക്കുന്ന പ്രവര്‍ത്തി തുടങ്ങിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടക വസ്തുക്കളുണ്ടോ എന്ന് പരിശോധിയ്ക്കാന്‍ വേണ്ടി മൃതദേഹം മറിച്ചിട്ടപ്പോള്‍ തന്നെ ഗ്രനേഡ് പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരഞ്ജന് നേരിട്ട്
നിരഞ്ജന് നേരിട്ട് ചെന്ന് മൃതദേഹം പരിശോധിയ്ക്കുകയായിരുന്നു എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്രവാദിയുടെ ശരീരത്തില്‍ കെട്ടിവച്ചിരുന്ന ഗ്രനേഡ് അപ്പോള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നുവത്രെ.

തത്ക്ഷണം മരിച്ചു
കുനിഞ്ഞു നിന്നുകൊണ്ടായിരുന്നു നിരഞ്ജന് മൃതദേഹം പരിശോധിച്ചത്. സ്ഫോടനം നടന്ന ഉടന്‍ തന്നെ നിരഞ്ജന് മരിച്ചിരുന്നു. ഒരാളുടെ കൈ അറ്റുമോയി. മറ്റൊരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

ആദ്യത്തെ മൃതദേഹം
ഒരു തീവ്രവാദിയുടെ മൃതദേഹം സുരക്ഷിതമായി പരിശോധിച്ചതിന് ശേഷമായിരുന്നു നിരഞ്ജന്റെ മരണത്തിന് ഇടയാക്കിയ സംഭവം. ആദ്യത്തെ പരിശോധന കൃത്യമായ സുരക്ഷാ മുന്‍കരുതലുകളോടെയായിരുന്നു.

കെട്ടിവലിച്ച മൃതദേഹങ്ങള്‍
തീവ്രവാദി കൊല്ലപ്പെട്ടോ ഇല്ലയോ എന്ന ഉറപ്പാക്കാന്‍ അടുത്ത് പോയി നോക്കുക പ്രായോഗികമല്ല. സുരക്ഷാ വാഹനത്തില്‍ കെട്ടിവലിച്ചാണ് കൊണ്ടുവരിക. രണ്ട് മൃതദേഹങ്ങളും അത്തരത്തില്‍ തന്നെ ആണ് പരിശോധനയ്ക്ക് എത്തിച്ചത്.

പരിശോധിയ്ക്കാന്‍ സംവിധാനമുണ്ട്
കൊല്ലപ്പെട്ട തീവ്രവാദികളുടെ ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിയ്ക്കാനുള്ള ആധുനിക സജ്ജീകരണങ്ങള്‍ എന്‍എസ്ജിയുടെ കൈയ്യില്‍ ഉണ്ട്. പക്ഷേ...

പിഴവ് സംഭവിച്ചോ?
സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ അധുനിക സജ്ജീകരണങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അത് ഉപയോഗിയ്ക്കപ്പെട്ടില്ല എന്നതാണ് ചോദ്യം. അത് ഉപയോഗിച്ചിരുന്നെങ്കില്‍ നിരഞ്ജന്റെ ജീവന് നഷ്ടമാകുമായിരുന്നില്ല.

വിവരങ്ങള്‍ പുറത്ത് വരട്ടെ
പത്താന്‍കോട് ഭീകരാക്രമണത്തെ കുറിച്ചും സൈന്യം നടത്തിയ പ്രത്യാക്രമണങ്ങളെ കുറിച്ചും ഉള്ള വിവരങ്ങള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിയ്ക്കുകയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications