കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ നോട്ട് നിരോധനം വമ്പന്മാരെ സഹായിക്കാനോ? ആര്‍ബിഐ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്

നോട്ട് നിരോധനത്തിനു ശേഷം കള്ളനോട്ട് പിടിച്ചെടുത്തിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. മോദിയുടെ നോട്ട് നിരോധനം പാളിയെന്നാണ് സൂചനകള്‍. നേരത്തെ ധനമന്ത്രാലയവും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപ്രധാന നോട്ട് നിരോധന നടപടി പാളിപ്പോയെന്ന് വെളിപ്പെടുത്തല്‍. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തിലൂടെ കള്ളനോട്ട് തടയാനാകുമെന്ന മോദിയുടെ വാദം പൊളിഞ്ഞിരിക്കുകയാണെന്നാണ് വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാകുന്നത്. നേരത്തെ ധനമന്ത്രാലയവും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് അപ്രതീക്ഷിതമായി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ചത്. കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് വേണ്ടിയാണ് നോട്ട് നിരോധനം എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ പേടിഎം ഉള്‍പ്പെടെയുളള സ്വകാര്യ സംവിധാനങ്ങളെ സഹായിക്കുന്നതിനാണ് ഇത് നടപ്പാക്കിയതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ശരിക്കും പാളി

ശരിക്കും പാളി

നോട്ട് നിരോധനത്തിനു ശേഷം എത്ര കള്ള നോട്ട് പിടിച്ചെടുത്തു എന്ന കാര്യം അറിയില്ലെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് റിസര്‍വ് ബാങ്ക് ഉത്തരം നല്‍കിയത്.

 വ്യക്തതയില്ല

വ്യക്തതയില്ല

എത്ര കളള നോട്ട് പിടിച്ചെന്ന കാര്യത്തില്‍ വ്യക്തയില്ലെന്ന് റിസര്‍വ് ബാങ്ക് ഉത്തരം നല്‍കുന്നു. റിസര്‍വ് ബാങ്കിന്റെ കള്ളനോട്ട് കണ്ടെത്തുന്നതിനുള്ള ഡിവിഷനാണ് ഉത്തരം നല്‍കിയത്. പ്രശസ്ത ആക്ടിവിസ്റ്റ് ആയ അനില്‍ വി ഗല്‍ഗാലിയാണ് ആര്‍ടിഐ പ്രകാരം ഇക്കാര്യം ആവശ്യപ്പെട്ടത്.

 ന്യായമായ ആവശ്യം

ന്യായമായ ആവശ്യം

നോട്ട് നിരോധനത്തിനു ശേഷം നവംബര്‍ എട്ടിനും ഡിസംബര്‍ 10നും ഇടയില്‍ പിടിച്ചെടുത്ത കള്ളനോട്ടിന്റെ കൃത്യമായ എണ്ണം അല്ലെങ്കില്‍ അതിന്റെ മൂല്യം എന്നിവ വ്യക്തമാക്കുക എന്നതാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നത്. കളളനോട്ട് എത്തിയ ബാങ്കുകളുടെ പേരും തീയതിയും വ്യക്തമാക്കണമെന്നും ആവശ്യമുണ്ട്.

 ശരിക്കും സംഭവിച്ചോ

ശരിക്കും സംഭവിച്ചോ

നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന കള്ളനോട്ട് നിയന്ത്രിക്കാന്‍ നോട്ട് നിരോധനം സഹായിക്കുമെന്നാണ് മോദി പറഞ്ഞിരുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം എത്തുക്കുന്നത് നിയന്ത്രിക്കാനാകുമെന്നും മോദി വ്യക്തമാക്കിയിരുന്നു.

 പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്കു മുന്നില്‍

പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്കു മുന്നില്‍

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ പബ്‌ളിക് അക്കൗണ്ട് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ധനമന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനത്തിനു ശേഷം തീവ്രവാദികളില്‍ നിന്നോ, കള്ളക്കടത്തുകാരില്‍ നിന്നോ, ചാരന്മാരില്‍ നിന്നോ കള്ളപ്പണം പിടിച്ചെടുത്തിട്ടില്ലെന്നാണ് ധനമന്ത്രാലയം പറയുന്നത്.

 ധനമന്ത്രാലയത്തിനും അറിയില്ല

ധനമന്ത്രാലയത്തിനും അറിയില്ല

പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചോദ്യത്തിനാണ് ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിനു ശേഷം കള്ളനോട്ട് കണ്ടെത്തിയോ എന്ന് അറിയില്ലെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ധനമന്ത്രാലയം വ്യക്തമാക്കുന്നു.

 പഴയനോട്ടും പുതിയ നോട്ടും കണ്ടെത്തി

പഴയനോട്ടും പുതിയ നോട്ടും കണ്ടെത്തി

നോട്ട് നിരോധനത്തിനു ശേഷം പിടിച്ചെടുത്തവയില്‍ പഴനോട്ടും പുതിയനോട്ടും ഉണ്ടായിരുന്നു. എന്നാല്‍ കള്ളനോട്ട് മാത്രം പിടിച്ചെടുത്തിട്ടില്ലെന്നാണ് മറുപടി.വിദേശ കറന്‍സികളും പിടിച്ചെടുത്തിരുന്നുവെന്ന് വിവരങ്ങളുണ്ട്.

 ആരോപണം ശരിയാകുന്നു

ആരോപണം ശരിയാകുന്നു

പേടിഎമ്മുകള്‍ അടക്കമുള്ളവയെ സഹായിക്കാനാണ് മോദി നോട്ട് നിരോധനം നടപ്പാക്കിയതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. നോട്ട് നിരോധനത്തിനു പിന്നാലെ പേടിഎമ്മുകള്‍ക്ക് വന്‍ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.

 സുപ്രധാന തീരുമാനം

സുപ്രധാന തീരുമാനം

നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് മോദി പ്രഖ്യാപനം നടത്തിയത്. കള്ളപ്പണവും കളളനോട്ടും അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് നടപടി എന്നായിരുന്നു മോദിയുടെ വാദം.

English summary
The Reserve Bank of India has admitted it has no confirmed data of the number or value of fake currencies detected since the demonetisation of Rs 500 and Rs 1,000 notes, a Right to Information (RTI) query has revealed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X