ഹിന്ദി സംസാരിക്കുന്നത് 42കോടി, മലയാളമോ?

സംഭവം ദേവഭാഷയൊക്കെയാണ്. മുപ്പത്തിമുക്കോടി ദേവന്മാരുണ്ട് എന്നാണ് വെപ്പ്. പക്ഷേ പറഞ്ഞിട്ടെന്താ സംസ്‌കൃതം സംസാരിക്കുന്നവരുടെ എണ്ണം വെറും പതിനായിരം മാത്രമേയുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകളുടെ കണക്കെടുത്തുനോക്കിയാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. ദേശീയ പതാകയും ദേശീയ വിനോദവും ഒക്കെയുള്ള നാട്ടില്‍ ദേശീയ ഭാഷ എന്ന് വിളിക്കപ്പെടാവുന്നതും ഈ കണക്ക് നോക്കിയാല്‍ ഹിന്ദിയെത്തന്നെയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന പത്ത് പ്രധാന ഭാഷകള്‍ ഏതൊക്കെയെന്ന് നോക്കൂ.

ഹിന്ദി

ഹിന്ദി

ഹിന്ദിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ. 42.2 കോടി ആളുകളാണ് ഹിന്ദി സംസാരിക്കുന്നത്. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളില്‍ കാണാവുന്ന ഭാഷ കൂടിയാണ് ഹിന്ദി.

ബംഗാളി

ബംഗാളി

ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷകളില്‍ രണ്ടാമത് ബംഗാളിയാണ്. 8.3കോടി ആളുകള്‍ ബംഗാളി സംസാരിക്കുന്നു എന്നാണ് കണക്ക്. ബംഗാളിന് പുറമേ ത്രിപുര, ആസാം, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിലും ബംഗാളി കേള്‍ക്കാം.

തെലുങ്ക്

തെലുങ്ക്

ആന്ധ്രപ്രദേശിലെ ആളുകള്‍ സംസാരിക്കുന്ന തെലുങ്കാണ് പട്ടികയില്‍ മൂന്നാമത്. 7.4 കോടി ആളുകളുണ്ട് തെലുങ്ക് സംസാരിക്കുന്നവരായി. ആന്‍ഡമാൻ, പുതുച്ചേരി എന്നിവിടങ്ങളിലും തെലുങ്ക് സംസാരിക്കുന്നവരുണ്ട്.

മറാത്തി

മറാത്തി

7.2 കോടി ആളുകള്‍ മറാത്തി സംസാരിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.

തമിഴ്

തമിഴ്

തമിഴ്‌നാട്ടിലെ മാതൃഭാഷയായ തമിഴ് സംസാരിക്കുന്നവരുടെ എണ്ണം ഏതാണ്ട് 6.8 കോടിയാണ്.

ഉര്‍ദു

ഉര്‍ദു

5.2 കോടി ആളുകളാണ് ഉര്‍ദു സംസാരിക്കുന്നതെന്നാണ് കണക്ക്.

ഗുജറാത്തി

ഗുജറാത്തി

പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിലെ പ്രധാനഭാഷയായ ഗുജറാത്തി സംസാരിക്കുന്നവരായി 4.6 കോടി ആളുകളുണ്ട്.

കന്നഡ

കന്നഡ

അയല്‍സംസ്ഥാനമായ കര്‍ണാടകയുടെ മാതൃഭാഷയാണ് കന്നഡ. 3.8 കോടി പേര്‍ കന്നഡ സംസാരിക്കുന്നു.

പഞ്ചാബി

പഞ്ചാബി

3.4 കോടി ആളുകളുടെ സംസാരഭാഷയാണ് പഞ്ചാബി. ദില്ലി, ഹരിയാന, ഹിമാചല്‍, എന്നിവിടങ്ങളിലും പഞ്ചാബി സംസാരിക്കുന്നവരുണ്ട്.

മലയാളം

മലയാളം

3.3 കോടി പേരാണ് കേരളക്കാരുടെ മാതൃഭാഷയായ മലയാളം സംസാരിക്കുന്നവരായുള്ളത്. കേരളത്തിന് പുറമേ ലക്ഷദ്വീപിലും പുതുച്ചേരിയിലും മലയാളം പ്രധാന ഭാഷയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+