കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയേക്കാൾ കുറവ് സീറ്റുകളാണെങ്കിലും കോൺഗ്രസ് സർക്കാരുണ്ടാക്കും, ബിജെപിക്ക് 160 സീറ്റുകളെന്ന് തരൂർ

Google Oneindia Malayalam News

കൊല്‍ക്കത്ത: കേന്ദ്രത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്ന് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് അടങ്ങുന്ന മുന്നണിക്ക് എത്ര സീറ്റ് ലഭിക്കും എന്ന് തനിക്ക് പ്രവചിക്കാനാവില്ല. കാരണം പല പാര്‍ട്ടികളുമായും സഖ്യത്തിന്റെ കാര്യത്തില്‍ അവസാന തീരുമാനമായിട്ടില്ല എന്ന് ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് മുന്നോട്ട് തന്നെയാണ്.

ബിജെപിയെക്കാള്‍ കുറഞ്ഞ സീറ്റുകളാണ് ലഭിക്കുന്നത് എങ്കില്‍ പോലും കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്നും തരൂര്‍ പറഞ്ഞു. കാരണം നിരവധി പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണ് എന്നും തരൂര്‍ അഭിപ്രായപപ്പെട്ടു. എന്‍ഡിഎ 3നേക്കാള്‍ സാധ്യത യുപിഎ 3നാണ് എന്നും തരൂര്‍ പറഞ്ഞു.

st

ഇത്തവണ ബിജെപിക്ക് 160 സീറ്റുകള്‍ക്കടുത്ത് മാത്രമേ ലഭിക്കാന്‍ സാധ്യതയുളളൂ എന്ന് ശശി തരൂര്‍ പ്രവചിക്കുന്നു. ബിജെപിക്ക് സഖ്യകക്ഷികളില്ലാത്ത അവസ്ഥയാണ്. രാജ്യമെങ്ങും നോക്കിയാല്‍ കാണാം, 2014ല്‍ ഒപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ എന്‍ഡിഎ വിട്ടിരിക്കുന്നു. ആര്‍എസ്എസ് പ്രസിദ്ധീകരണത്തില്‍ പറയുന്നത് തൂക്ക് സഭയുണ്ടാകും എന്നാണ്. രാജ്യമെങ്ങും ബിജെപിക്ക് വലിയ തോതില്‍ വോട്ട് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നും തരൂര്‍ പറഞ്ഞു.

2014ല്‍ അവര്‍ മികച്ച വിജയം തന്നെ നേടി. എന്നാല്‍ ഇത്തവണ ആ വിജയം അവര്‍ക്ക് ആവര്‍ത്തിക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ പരാജയമാണ്. അതുകൊണ്ട് തന്നെ ഇത്തവണ അവരുടെ സീറ്റ് പകുതിയായി കുറയുമെന്നും തരൂര്‍ പറഞ്ഞു.അച്ഛാ ദിന്‍ വാഗാദാനം ചെയ്ത് അധികാരത്തിലേറിയവര്‍ക്ക് 5 വര്‍ഷത്തിനിടെ ഒരു മാറ്റവും ഉണ്ടാക്കാനായിട്ടില്ല. അവര്‍ രണ്ടാമതൊരു അവസരം അര്‍ഹിക്കുന്നില്ലെന്നും തരൂര്‍ കൊല്‍ക്കത്തയിലെ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേ വ്യക്തമാക്കി.

English summary
Shashi Tharoor predicts, how many seats BJP will get in LS polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X